scorecardresearch

മെസഞ്ചർ റൂംസ്: ഫെയ്സ്ബുക്കിന്റെ പുതിയ ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഫീച്ചർ

ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയിലും മെസഞ്ചർ റൂംസ് ഫീച്ചർ ലഭ്യമാവും

facebook, ഫെയ്സ്ബുക്ക്, messenger, മെസഞ്ചർ, messenger rooms, മെസഞ്ചർ റൂംസ്, whatsapp features, വാട്സാപ്, new whatsapp features, പുതിയ ഫീച്ചറുകൾ, whatsapp upcoming features, whatsapp, whatsapp disappearing message, whatsapp web, whatsapp multi-support, whatsapp video group calls

സൂം വീഡിയോ കോൺഫറൻസിങ്ങ് സോഫ്റ്റ് വെയറിന് സമാനമായ പുതിയ ഫീച്ചറുമായി സോഷ്യൽ മീഡിയ ഭീമൻ ഫെയ്സ്ബുക്ക്. മെസഞ്ചർ റൂംസ് എന്ന പുതിയ സംവിധാനം ഉപയോഗിച്ച് 50 പേരെ വരെ ഉൾക്കൊള്ളുന്ന വീഡിയോ കോൺഫറൻസുകളും ഗ്രൂപ്പ് വീഡിയോ കോളുകളും ചെയ്യാനാവും. സൂം മെസഞ്ചറിലേതിന് സമാനമായി വീഡിയോ ചാറ്റിനുള്ള ലിങ്ക് കൈമാറി കോൺഫറൻസിലേക്ക് ആളുകളെ ക്ഷണിക്കാനും കഴിയും.

കോവിഡ്-19 വ്യാപനത്തെത്തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ലോക്ക്ഡൗണുകളും സാമൂഹിക അകല ചട്ടങ്ങളും നിലവിൽ വന്നതോടെയാണ് സൂം പോലുള്ള ആപ്ലിക്കേഷനുകൾക്കും ഗ്രൂപ്പ് വീഡിയോ കോളുകൾക്കും പ്രചാരം വർധിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഔദ്യോഗിക ആവശ്യങ്ങൾക്ക് സൂം പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്നത് വർധിച്ചിരുന്നു. വാട്സ്ആപ്പിലെ ഗ്രൂപ്പ് കോളിങ്ങ് ഫീച്ചറിനും ആവശ്യക്കാർ കൂടിയിട്ടുണ്ട്. നിലവിൽ നാലുപേരെ മാത്രം ഉൾക്കൊള്ളുന്ന ഗ്രൂപ്പ് കോൾ പരിധി പുതിയ പതിപ്പിൽ എട്ടുപേരാക്കി വർധിപ്പിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു.

വാട്സ്ആപ്പിൽ ഗ്രൂപ്പ് കോൾ പരിധി ഉയർത്തുമെന്ന പ്രഖ്യാപനത്തിനൊപ്പമാണ് മാതൃസ്ഥാപനമായ ഫേസ്ബുക്ക് മറ്റൊരു ഉൽപന്നമായ മെസഞ്ചറിൽ 50 പേരെ ഉൾക്കൊള്ളിക്കാവുന്ന വീഡിയോ കോൺഫറൻസിങ്ങ് സംവിധാനം ഉൾപ്പെടുത്തുമെന്ന് അറിയിച്ചത്. ഫെയ്സ്ബുക്കിലും മെസ്ഞ്ചറിലും മാത്രമല്ല, ഫെയ്സ്ബുക്ക് കമ്പനിയുടെ മറ്റ് ആപ്ലിക്കേഷനുകളിലും മെസ്ഞ്ചർ റൂംസ് ലഭ്യമാവും. ഇതിനൊപ്പം ഫെയ്സ്ബുക്കിന്റെ സ്മാർട്ട് അസിസ്റ്റൻറ് ഹാർഡ് വെയറായ പോർട്ടൽ വഴിയും മെസ്ഞ്ചർ റൂംസ് ഉപയോഗിക്കാം.

എന്താണ് മെസഞ്ചർ റൂംസ്?

ഫേസ്ബുക്ക് മെസഞ്ചറിന്റെ ഭാഗമായാണ് മെസഞ്ചർ റൂംസ് പ്രവർത്തിക്കുക. സൂം, സിസ്കോ വെബ് എക്സ്, ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൺഫറൻസിങ് ആപ്പുകൾക്ക് സമാനമായാണ് പ്രവർത്തനം. പരമാവധി 50 പേർക്ക് ഒരു കോൺഫറൻസ് കോളിൽ പങ്കെടുക്കാം. സൂം മെസഞ്ചറിൽ 100 പേരെയാാണ് പരമാവധി ഉൾപ്പെടുത്താനാവുക. അതേസമയം സൂമിൽ 40 മിനുറ്റാണ് സൗജന്യ കോൺഫറൻസ് കോളിന്റെ പരിധി. എന്നാൽ മെസഞ്ചർ റൂംസിൽ ഇത്തരത്തിൽ സമയ പരിധിയില്ല.

Also Read: കാത്തിരിപ്പിന് വിരാമം; വാട്സാപ്പ് വീഡിയോ കോളിൽ ഇനി കൂടുതൽ ആളുകളുമായി സംവദിക്കാം

ഫെയ്സ്ബുക്ക് അക്കൗണ്ടുള്ള ആർക്കും മെസഞ്ചർ റൂംസിൽ ഗ്രൂപ്പ് കോൾ ആരംഭിക്കാം. ഗ്രൂപ്പ് കോളിന്റെ ലിങ്ക് കൈമാറി കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാം. ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാത്തവരെയും ഇത്തരത്തിൽ പങ്കെടുപ്പിക്കാം. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയിലും മെസഞ്ചർ റൂംസ് ഫീച്ചർ ലഭ്യമാവും. ഒരു ഗ്രൂപ്പ് കോളിൽ തന്നെ വ്യത്യസ്ത ആപ്പുകൾ ഉപയോഗിച്ച് പങ്കെടുക്കാനും കഴിയും. മെസഞ്ചറിൽ ആരംഭിച്ച ഗ്രൂപ്പ് കോളിൽ വാട്സ്ആപ്പ് വഴിയോ, ഇൻസ്റ്റഗ്രാം വഴിയോ പങ്കെടുക്കാം.

സ്വകാര്യത സംരക്ഷിക്കപ്പെടുമോ?

സുരക്ഷിതത്വത്തിനായി ധാരാളം സ്വകാര്യതാ സംവിധാനങ്ങൾ മെസഞ്ചർ റൂംസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് പറയുന്നു. റൂംസ് കോൺഫറൻസ് ആരംഭിക്കുന്ന വ്യക്തിക്കാണ് കോൺഫറൻസിൽ ആർക്കൊക്കെ പങ്കെടുക്കാം എന്ന് തീരുമാനിക്കാൻ കഴിയുക.

Also Read: പണവും വ്യക്തിവിവരവും ചോർത്താൻ വ്യാജ നെറ്റ്ഫ്ലിക്സും വ്യാജ ഡിസ്നി പ്ലസും

മെസഞ്ചർ റൂമിൽ  കോൺഫറൻസിൽ പങ്കെടുക്കുന്നവരെ ഒഴിവാക്കാനും സാധിക്കും. മറ്റാരെങ്കിലും ആരംഭിച്ച മെസഞ്ചർ റൂമിൽ ഉൾപ്പെടുത്തിയാൽ ഇക്കാര്യം ഫെയ്സ്ബുക്ക് ന്യൂസ് ഫീഡിൽ അറിയാൻ സാധിക്കും. റൂംസ് കോളുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷനുണ്ടായിരിക്കുമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.

അടുത്ത ആഴ്ചയോടെ തിരഞ്ഞെടുത്ത ചില രാജ്യങ്ങളിൽ മെസഞ്ചർ റൂംസ് ലഭ്യമാവും. തുടർന്നുള്ള ആഴ്ചകളിൽ മറ്റു രാജ്യങ്ങളിൽ കൂടി സേവനം ലഭ്യമാവുമെന്നാണ് സൂചന.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Facebook messenger rooms