കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് നിശ്ചലാവസ്ഥയിലായിരുന്ന സ്മാർട്ട്ഫോൺ, ഡിജിറ്റൽ ഉപകരണ വിപണി ഘട്ടംഘട്ടമായി പ്രവർത്തനം പുനരാരംഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം വിവിധ ബ്രാൻഡുകൾ അവയുടെ പുതിയ ഫോണുകളും ഗാഡ്‌ജറ്റുകളും പുറത്തിറക്കുകയും വിൽപന അരംഭിക്കുകയും ചെയ്തു. പുതിയ കൂടുതൽ ഗാഡ്ജറ്റുകൾ അടുത്ത രണ്ടുമാസത്തിനിടെ പുറത്തിറങ്ങും. ഷവോമി മി 10, റിയൽമീ നാർസോ 10 സീരീസ്, മോട്ടോറോള എഡ്ജ്+ എന്നിവയുടെ ലോഞ്ചും ഇതിനിടെ നടന്നു. റിയൽമീ, റെഡ്മി, പോകോ, വൺ പ്ലസ്, സാംസങ്ങ്,  ഗൂഗിൾ പിക്സൽ തുടങ്ങിയ ബ്രാൻഡുകളുടെ ഫോണുകളും ഇനി പുറത്തിറങ്ങാനുണ്ട്.

റിയൽമീ ടിവി, റിയൽമീ വാച്ച്, ബഡ്സ് എയർ നിയോ

Realme TV, Realme Watch, Realme Buds Air Neo: റിയൽമീയുടെ സ്മാർട്ട് ടിവിയും സ്മാർട്ട് വാച്ചും ഉടൻ പുറത്തിറങ്ങും. സ്മാർട്ട് ടിവിയുടെ പ്രധാന ഫീച്ചറുകൾ റിയൽമീ പുറത്തുവിട്ടിട്ടുണ്ട്. റിയൽമീ ടിവി എന്നു പേരിട്ടിരിക്കുന്ന ടിവിക്ക് ഫ്രെയിം ഇല്ലാത്ത (ബേസൽ ലെസ്) ഡിസൈനായിരിക്കും ക്രോമാ ബൂസ്റ്റ് പിക്ചർ എൻജിൻ, 64 ബിറ്റ് മീഡിയ ടെക് പ്രൊസസർ, 24 വാട്ട് ഡോൾബി ഓഡിയോ ഔട്ട്പുട്ട് പിന്തുണയ്ക്കുന്ന ക്വാഡ് സ്പീക്കർ സിസ്റ്റം എന്നിവയാണ് ടിവിയുടെ മറ്റ് പ്രത്യേകതകൾ. ടിവിയുടെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റിയൽമീ വാച്ചിനെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി പുറത്തുവന്നിട്ടില്ല. റിയൽമീ പുറത്തുവിട്ട ടീസറിൽ ആപ്പിൾ വാച്ചിനോട് സാമ്യമുള്ള ഡിസൈനാണ് സ്മാർട്ട് വാച്ചിനുള്ളത്.

പുതിയ വയർലെസ് ഇയർഫോണുകളും റിയൽമീ പുറത്തിറക്കും. റിയൽമീ ബഡ്സ് എയർ നിയോ ആണ് പുറത്തിറങ്ങാനുള്ളത്. നേരത്തേ റിയൽമീ പുറത്തിറക്കിയ ബഡ്സ് എയറിനോട് കാഴ്ചയിൽ സാമ്യമുള്ളതാണ് നിയോ എഡിഷനും. വയർലെസ് ചാർജിങ്ങിനു പകരം മൈക്രോ യുഎസ്ബി പോർട്ടുകളാവും ബഡ്സ് എയർ നിയോയിലുണ്ടാവുക. ബഡ്സ് എയറിനേക്കാളും കുറഞ്ഞ വിലയാവും നിയോ എഡിഷനുണ്ടാവുകയെന്നാണ് സൂചന. 3999 രൂപയാണ് ബഡ്സ് എയറിന്റെ വില.

റെഡ്മിബുക്ക് 14, റെഡ്മി വാച്ച്, റെഡ്മി എയർ ഡോട്ട്സ്

RedmiBook 14, Redmi AirDots S, Redmi Watch: ഷവോമിയുടെ റെഡ്മിബുക്ക് 14 ലാപ്ടോപ്പ് ജൂണിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സ്ലാഷ് ലീക്ക്സ് വെബ്സൈറ്റിൽനിന്നുള്ള വിവരം. 50,000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പിൽ ഇൻറൽ കോർ ഐ5 പ്രൊസസർ, എട്ട് ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയുണ്ടാവും.

റെഡ്മി വാച്ച് എന്ന പേരിൽ പുതിയ സ്മാർട്ട് വാച്ചും ഷവോമി പുറത്തിറക്കിയേക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) പരിശാധനയ്ക്കായി റെഡ്മിയുടെ സ്മാർട്ട് വാച്ച് അയച്ചിട്ടുണ്ടെന്ന് റിപോർട്ടുകൾ പുറത്തുവന്നിരുന്നു. റെഡ്മിയുടെ സ്മാർട്ട് വാച്ച് ഉടൻ പുറത്തിറങ്ങുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സ്മാർട്ട് വാച്ചിന്റെ സ്പെസിഫിക്കേഷൻ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഗൂഗിൾ വാച്ച് ഒഎസ് പ്ലാറ്റ്ഫോമിലായിരിക്കും റെഡ്മി വാച്ച്. ക്വാൽകോം സ്നാപ് ഡ്രാഗൺ വെയർ പ്രൌസറാവും വാച്ചിലുണ്ടാവുകയെന്നാണ് പ്രാഥമിക വിവരം.

റെഡ്മിയുടെ വയർലെസ് ഇയർബഡ്സ് ഈ മാസം 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. റെഡ്മി എയർ ഡോട്ട്സ് എസ് എന്ന പേരിടലുള്ള ഇയർ ബഡ്സ് ചൈനയിൽ 100 യുവാനാണ് (1100 രൂപയോളം) വില. പ്രോഡക്ടിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

പോകോ എഫ്2 പ്രോ, പോകോ എം2, പോകോ പോപ് ബഡ്സ്

Poco Pop Buds, Poco M2,Poco F2 Pro: പോകോ എഫ്2 പ്രോ സ്മാർട്ട്ഫോണിന്റെ ഗ്രോബൽ ലോഞ്ച് അടുത്തിടെ കഴിഞ്ഞിരുന്നു. എന്നാൽ പ്രോഡക്ട് ഇന്ത്യൻ വിപണയിൽ എത്തിയിട്ടില്ല. എഫ്2 പ്രോയുടെ ഇന്ത്യൻ ലോഞ്ച് ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോകോ എം2 പ്രോ എന്ന സ്മാർട്ട്ഫോണും കമ്പനി പുറത്തിറക്കും.

;

ഇതിനു പിറകേ പോകോയുടെ ഇയർ ബഡ്സ് പോകോ പോപ് ബഡ്സും പുറത്തിറങ്ങും. ഇവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സാംസങ്ങ് ഗാലക്സി എ31

Samsung Galaxy A31: ജൂൺ ആദ്യവാരത്തിൽ സാംസങ്ങിന്റെ ഗാലക്സി എ31 ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഐഎഎൻഎസ് റിപോർട്ട് ചെയ്തു. 23,000 രൂപയോളമാണ് വില പ്രതീക്ഷിക്കുന്നത്. 6..4 ഇഞ്ച് സൂപ്പർ അമോലെഡ് സിസ്പ്ലേ, മീഡിയാടെക് ഒക്ട കോർ പ്രൊസസർ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 20 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷൻ.

വൺപ്ലസ് ഇസഡ്

OnePlus Z, OnePlus Ear Buds: ജൂലൈയിലാണ് വൺപ്ലസിന്റെ പുതിയ പ്രോഡക്ട് ലോഞ്ചുകൾ പ്രതീക്ഷിക്കുന്നത്. വൺപ്ലസിന്റെ ആദ്യ ട്രൂലി വയർലെസ് ഇയർബഡ്സും വൺപ്ലസ് ഇസഡ് ഫോണും ജൂലൈയിൽ ലോഞ്ച് ചെയ്യും.

വൺ പ്ലസിന്റെ നിലവിലുള്ള മോഡലുകളിൽ ഏറ്റവും വിലകുറഞ്ഞ ഫോണാവും വൺപ്ലസ് ഇസഡ്. വൺ പ്ലസിന്റെ മറ്റു ഫോണുകളിലേതിനേക്കാൾ കുറഞ്ഞ സ്പെസിഫിക്കേഷനുകണാണ് ഈ മോഡലിന്. മീഡിയ ടെക് ഡൈമെൺസിറ്റി 1000 പ്രോസസർ, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ എന്നിവ വൺപ്ലസ് ഇസഡ് മോഡലിനുണ്ടാവും.

ഗൂഗിൾ പിക്സൽ 4എ

New Google Pixel, Android 11 Public Beta: പിക്സൽ സ്മാർട്ട്ഫോൺ ശ്രേണിയിലെ വില കുറഞ്ഞ മോഡലായ ഗൂഗിൾ പിക്സൽ 4എ ജൂൺ മൂന്നിന് ലോഞ്ച് ചെയ്യുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ആൻഡ്രോയ്ഡ് 11 പതിപ്പിന്റെ ആദ്യ പബ്ലിക് ബീറ്റ പ്രിവ്യൂവും ജൂണിൽ അവതരിപ്പിക്കും. ഉയരം കൂടിയ സ്ക്രീനും ഹോൾ പഞ്ച് ഡിസ്പേയും പിക്സൽ 4എ മോഡലിനുണ്ടാവും.

Read More: Realme TV to Redmi AirDots S: All the upcoming launches

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook