scorecardresearch

Redmi Note 14 series launch:റെഡ്മീ നോട്ട് 14 സീരീസ് വിപണിയിലേക്ക്

Xiaomi Redmi Note 14 series Design Revealed:മുൻ മോഡലിനെ അപേക്ഷിച്ച്, ഡിസ്പ്ലേ റിഫ്രഷ് റേറ്റ്, ഫാസ്റ്റ് ചാർജിംഗ് വേഗത തുടങ്ങി നിരവധി കാര്യങ്ങളിൽ ഒട്ടേറെ മുന്നേറ്റവുമായാണ് പുതിയ റെഡ്മി നോട്ട് 14 എത്തുന്നതെന്നാണ് വിവരം

Xiaomi Redmi Note 14 series Design Revealed:മുൻ മോഡലിനെ അപേക്ഷിച്ച്, ഡിസ്പ്ലേ റിഫ്രഷ് റേറ്റ്, ഫാസ്റ്റ് ചാർജിംഗ് വേഗത തുടങ്ങി നിരവധി കാര്യങ്ങളിൽ ഒട്ടേറെ മുന്നേറ്റവുമായാണ് പുതിയ റെഡ്മി നോട്ട് 14 എത്തുന്നതെന്നാണ് വിവരം

author-image
Tech Desk
New Update
Xiaomi Shared Redmi Note 14 series official look, Check Launch Date, Expected Price, Features and Specs

റെഡ്മീ നോട്ട് 14 സീരീസ് വിപണിയിലേക്ക്

 Redmi Note 14 series Unveils New Design:കൊച്ചി: റെഡ്മി നോട്ട് സ്മാർട്ട്‌ഫോണുകളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം കൂടി എത്തുന്നു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി നോട്ട്13 ന്റെ പിൻഗാമിയായി റെഡ്മി നോട്ട് 14 സീരീസ് ദിവസങ്ങൾക്കുള്ളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെഡ്മി. സെപ്റ്റംബർ 23 നും 29 നും ഇടയിൽ റെഡ്മി നോട്ട് സീരിസ് അവതരിപ്പിക്കുമെന്ന് കമ്പനി ഔദോഗീകമായി പ്രഖ്യാപിച്ചു.

Advertisment

മുൻ മോഡലിനെ അപേക്ഷിച്ച്, ഡിസ്പ്ലേ റിഫ്രഷ് റേറ്റ്, ഫാസ്റ്റ് ചാർജിംഗ് വേഗത തുടങ്ങി നിരവധി കാര്യങ്ങളിൽ ഒട്ടേറെ മുന്നേറ്റവുമായാണ് പുതിയ റെഡ്മി നോട്ട് 14 എത്തുന്നതെന്നാണ് വിവരം. നിരവധി ഫീച്ചറുകളുമായി  താങ്ങാനാകുന്ന വിലയിലാണ് ഈ ഫോൺ എത്തുന്നത്. 

സവിശേഷതകൾ

120വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 200എംപി ക്യാമറയും ഉള്ള റെഡ്മി നോട്ട് 13 സീരീസിന്റെ പിൻഗാമിയാവും ഈ സീരീസ്.റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നിവയുൾപ്പെടെ മൂന്ന് ശ്രേണിയിൽപ്പെട്ടവയാകും ആദ്യഘട്ടത്തിൽ വിപണയിലെത്തുകയെന്നാണ് വിവരം. 

ഡ്യൂവൽ ക്യാമറകളുള്ള ഫോണിൽ പ്രൈമറി ക്യാമറ 50 മെഗാപിക്‌സലാണ്. എഐ സാങ്കേതിക വിദ്യയുള്ള ക്യാമറയും നോട്ട് 14ൽ ലഭ്യമാക്കിയേക്കുമെന്നാണ് വിവരം. കൂടാതെ, റെഡ്മി നോട്ട് 14 പ്രോ ഒരു സ്നാപ്ഡ്രാഗൺ 7S Gen3 SoC നൽകിയേക്കാം. ഇത് 1.5സഡിസ്പ്ലേയും 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും പ്രകടമാക്കിയേക്കാം.

ബജറ്റിൽ ഒതുങ്ങും

Advertisment

ബജറ്റിൽ ഒതുങ്ങുന്നവയാകും റെഡ്മി നോട്ട് 14 എന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ വിവിധ ഓൺലൈൻ സൈറ്റുകളിൽ 24,999 രൂപയ്ക്ക് മുതൽ നോട്ട് 14 ലഭ്യമാക്കുന്നുണ്ട്. റെഡ്മി നോട്ട് 14 പ്രോ മാക്‌സ് 6ജിബി 24999 രുപമുതലും 8ജിബി 27999 രൂപ മുതലും ലഭ്യമാക്കുന്നുണ്ട്.

Read More

Xiaomi Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: