/indian-express-malayalam/media/media_files/uploads/2020/10/Poco-C3-1200-1.jpg)
Poco C3 Price in India, Features, Specifications: പോക്കോ സി 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. പതിനായിരം രൂപയിൽ താഴെയുള്ള വിലയിൽ ലഭിക്കുന്ന ഒരു ഫോണാണിത്. പോക്കോ സി 3യിലെ സി എന്നത് “ക്യാമറ” യെ സൂചിപ്പിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ലോഞ്ച് ചെയ്ത റിയൽമീ സി 15, സി 12, സി 11 തുടങ്ങിയ സ്മാർട്ട്‌ഫോണുകളോട് മത്സരിക്കാവുന്ന ഫോണാണ് പോക്കോ സി3. പോക്കോ സി 3ക്ക് ഇന്ത്യയിൽ വില 7,499 രൂപ മുതൽ ആരംഭിക്കുന്നു. സി സീരീസ് അടക്കം പോക്കോ ഇപ്പോൾ നാല് സീരീസ് ഫോണുകളാണ് ലഭ്യമാക്കുന്നത്. സി, എം, എക്സ്, എഫ് എന്നീ സിരീസുകളിലുള്ള ഫോണുകളാണിവ.
Read More: Poco X3 review, Features, Spec, Price: പോക്കോ എക്സ് 3- ഏറ്റവും മികച്ച പോക്കോ ഫോൺ
Poco C3 price in India
3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പോക്കോ സി 3 വരുന്നത്. ഫോണിന്റെ 3 ജിബി റാം മോഡലിന് 7,499 രൂപയും 4 ജിബി റാം മോഡലിന് 8,999 രൂപയുമാണ് പ്രാരംഭ വില. ലോഞ്ച് ഓഫർ പ്രകാരമാണ് ഈ വിലക്ക് ഫോൺ ലഭ്യമാവുന്നത്. വില കൂടാൻ സാധ്യതയുണ്ട്. ഫോൺ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും.
Poco C3 highlights
പിറകിൽ ട്രിപ്പിൾ ക്യാമറയുണ്ട് ഈ ഫോണിൽ. 13 എംപി മെയിൻ ലെൻസ്, 2 എംപി മാക്രോ ലെൻസ്, 2 എംപി പോർട്രെയിറ്റ് ക്യാമറ എന്നിവയാണ് ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ. സ്‌പോട്ട്-ഓൺ നിറങ്ങളുള്ള വിശദമായ ഫോട്ടോകൾ പകർത്താൻ ഫോണിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. പോക്കോ സി 3 യുടെ മാക്രോ ക്യാമറ പോലും നല്ല വിശദാംശങ്ങൾ പകർത്തുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. ശരിയായ എഡ്ജ് ഡിറ്റക്ഷൻ ഉപയോഗിച്ച് മികച്ച പോർട്രെയിറ്റ് ഷോട്ടുകൾ പകർത്താൻ ഫോണിന് കഴിവുണ്ടെന്നും പോക്കോ അവകാശപ്പെടുന്നു.
Read More: Redmi 9i specs, price in India, sale date: റെഡ്മി 9 ഐ: വിലയും വിവരങ്ങളും അറിയാം
മുമ്പ് ലോഞ്ച് ചെയ്ത മറ്റ് പോക്കോ ഫോണുകൾക്ക് സമാനമായ സിഗ്നേച്ചർ ടു ടോൺ പാറ്റേണിൽ ആണ് പോക്കോ സി 3 വരുന്നത്. ഗ്രിപ്പിംഗ് ഫിനിഷിലൂടെ റെഡ്മിയിൽ നിന്നുള്ള എൻട്രി ലെവൽ ഫോണുകളിലേതിന് സമാനമായ തരത്തിൽ വിരലടയാളങ്ങൾ ബോഡിയിൽ പതിയുന്നത് ഒഴിവാക്കുന്നു. ക്യാമറ ഡിസൈൻ പോലെ പോക്കോ സി 3യിൽ എം 2 പ്രോയിലെ ക്യാമറ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. ആർട്ടിക്ക് ബ്ലൂ, ലൈം ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.
- 20: 9 അനുപാതത്തിൽ 6.53 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിന്.
- 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഫോൺ വരുന്നത്. എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാൻ കഴിയും.
- ഹെലിയോ ജി 35 പ്രോസസറാണ് പോക്കോ സി 3 ന്റെ കരുത്ത്. 2 സിം സ്ലോട്ടുകളും 1 മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിലുണ്ട്.
- 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുന്നത്.
Read More: Poco C3 launched at Rs 7,499 in India, takes on Realme C series
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us