Moto G9 vs Redmi Note 9 vs Realme Narzo 10: Which is better under Rs 15,000?: ഇന്ത്യൻ ബജറ്റ് മിഡ്റേഞ്ച് സ്മാർട്ട്ഫോൺ മാർക്കറ്റിലേക്ക് മോട്ടറോള അവതരിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ മോഡലാണ് മോട്ടോ ജി9. മോട്ടൊറോള ജി സീരിസീലെ ഏറ്റവും പുതിയ ഫോണിന്റെ 4 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റ് 11,499 രൂപയ്ക്ക് ഇന്ത്യൻ കമ്പോളത്തിൽ ലഭ്യമാവും.
6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് ടിഎഫ്ടി എൽസിഡി മാക്‌സ് വിഷൻ ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസർ, 64 എംപി ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് ഉപകരണത്തിന്റെ പ്രധാന സവിശേഷതകൾ. കോമ്പറ്റീറ്റീവ് പ്രൈസിങ്ങും ഡീസന്റ് ഫീച്ചറുകളും ഉള്ള ഈ ഫോൺ റെഡ്മി നോട്ട് 9, റിയൽമീ നർസോ 10 എന്നീ മോഡലുകളുമായാണ് മാർക്കറ്റിൽ മത്സരിക്കുക.
സ്പെസിഫിക്കേഷനുകളിൽപുതിയ മോട്ടോ ജി9 സ്മാർട്ട്ഫോണിനെ റെഡ്മി നോട്ട് 9, റിയൽമീ നർസോ 10 എന്നിവയുമായി എങ്ങനെ താരതമ്യം ചെയ്യാമെന്ന് പരിശോധിക്കാം.
Moto G9 vs Redmi Note 9 vs Realme Narzo 10: Price in India
മോട്ടോ ജി 9 ന് 11,499 രൂപയാണ് വില. ഓഗസ്റ്റ് 31 മുതൽ ഫ്ലിപ്കാർട്ടിൽ മാത്രം ലഭ്യമാകും. സഫയർ ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാക്കും.
റെഡ്മി നോട്ട് 9ന് 4 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയും 4 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയും 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. അക്വാ ഗ്രീൻ, ആർട്ടിക് വൈറ്റ്, പെബിൾ ഗ്രേ എന്നീ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഉപകരണം ലഭ്യമാണ്. മി ഡോട്ട് കോം, ആമസോൺ, മി ഹോം സ്റ്റോറുകൾ എന്നിവ വഴി ഇത് ലഭ്യമാവും.
Read More: Redmi 9 Prime First Look: ഷവോമി റെഡ്മി 9 പ്രൈം ഫസ്റ്റ് ലുക്ക്
ഏക 4 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് റിയൽമെ നർസോ 10 പുറത്തിറങ്ങുന്നത്. 11,999 രൂപയാണ് വില. ഗ്രീൻ, ബ്ലൂ, വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഉപകരണം വരുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമീ ഡോട്ട് കോം എന്നിവ വഴി ലഭ്യമാവും.
Moto G9 vs Redmi Note 9 vs Realme Narzo 10: Specs
ഡിസ്പ്ലേ
- ഈ സ്മാർട്ട്‌ഫോണുകളെല്ലാം 6 ഇഞ്ചിന് മുകളിലുള്ള വലിയ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു.
- 6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് ടിഎഫ്ടി എൽസിഡി മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് മോട്ടോ ജി 9 മോഡലിന്. 1600 × 720 പിക്‌സൽ റെസലൂഷനാണുള്ളത്.
- റെഡ്മി നോട്ട് 9 ൽ 2340 × 1080 പിക്‌സൽ ഫുൾ എച്ച്ഡി + റെസലൂഷനോടെ 6.53 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്പ്ലേയുണ്ട്.
- 1600 × 720 പിക്‌സൽ റെസല്യൂഷനിൽ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയൽമീ നർസോ 10 മോഡലിന്.
- നമ്പറുകൾ നോക്കിയാൽ റെഡ്മി നോട്ട് 9 ആണ് ഡിസ്പ്ലേയുടെ കാര്യത്തിൽ മുന്നിൽ.
പ്രോസസ്സർ
- ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസ്സർ വരുന്ന ആദ്യത്തെ ഫോണാണ് മോട്ടോ ജി 9.
- റെഡ്മി നോട്ട് 9ൽ മീഡിയടെക് ഹീലിയോ ജി 85 പ്രോസസറും റിയൽമീ നർസോ 10ൽ മീഡിയടെക് ഹീലിയോ ജി 80 പ്രോസസറുമാണ്.
- ചിപ്സെറ്റുകളുടെ പവർ പെർഫോമൻസ് നമ്പറുകളുടെ അടിസ്ഥാനത്തിൽ റെഡ്മി നോട്ട് 9 വീണ്ടും നാർസോ 10, മോട്ടോ ജി 9 എന്നിവയെ മറികടക്കുന്നു.
സോഫ്റ്റ്‌വെയർ
- എല്ലാ ഫോണുകളും ഗൂഗിളിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 10 (Android 10) ഓപ്പറേറ്റിംഗ് സിസ്റ്റം വെർഷനിൽ പ്രവർത്തിപ്പിക്കുന്നു.
- മോട്ടോ ആക്ഷൻസ് പോലുള്ള കുറച്ച് അധിക ബിൽറ്റ് ഇൻ സോഫ്റ്റ് വെയർ ഫീച്ചറുകൾ മാത്രമുള്ള മോട്ടോ ജി 9 ന് ആൻഡ്രോയിഡിന്റെ സ്റ്റോക്ക് ബിൽഡ് സ്വഭാവം കൂടുതലായി ഉണ്ട്.
- റിയൽമിയും റെഡ്മിയും സ്വന്തം യുഐ സ്കിന്നുകൾ ചേർത്തിട്ടുണ്ട്. റിയൽമീ നാർസോ 10ൽ റിയൽമീ യുഐ സ്കിന്നും, റെഡ്മി നോട്ട് 9ൽ മിയുഐ 11 സ്കിന്നുമുണ്ട്
മെമ്മറി
- 4 ജിബി സ്റ്റോറേജും 4 ജിബി റാമുമാണ് മോട്ടോ ജി 9ൽ.
- 4 ജിബി റാം / 128 ജിബി സ്റ്റോറേജാണ് റിയൽമീ നർസോ 10 വാഗ്ദാനം ചെയ്യുന്നത്.
- റെഡ്മി നോട്ട് 9 ഒന്നിലധികം കോൺഫിഗറേഷനുകളിൽ വരുന്നുണ്ട്. 4 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയൻറ്, 4 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയൻറ്, 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയൻറ് എന്നിങ്ങനെയാണ് വ്യത്യസ്ത കോൺഫിഗറേഷനുകൾ.
ബയോമെട്രിക്സ്
- എല്ലാ ഉപകരണങ്ങളിലും പിറകിൽ കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ഫെയ്‌സ് അൺലോക്ക് സാങ്കേതികവിദ്യയെയും ഈ ഡിവൈസുകൾ പിന്തുണയ്ക്കുന്നു.
റിയർ ക്യാമറ
- 48 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണം മോട്ടോ ജി 9 മോഡലിൽ.
- റെഡ്മി നോട്ട് 9, റിയൽമെ നർസോ 10 എന്നിവ രണ്ടും പിറകിൽ ക്വാഡ് ക്യാമറ സെറ്റപ്പ് നൽകുന്നു.
- 48 എംപി പ്രൈമറി സെൻസർ 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സ്‌ഫാറ്റെൻസർ എന്നിവയാണ് റെഡ്മി നോട്ട് 9ലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ.
- 48 എംപി പ്രൈമറി സെൻസർ 8 എംപി സെക്കൻഡറി സെൻസർ, 2 എംപി മോണോക്രോം സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവയാണ് നർസോയിൽ.
ഫ്രണ്ട് ക്യാമറ
- മുൻവശത്ത്, മോട്ടോ ജി 9ൽ സെൽഫികൾക്കായി 8 എംപി സെൻസറാണ്.
- റെഡ്മി നോട്ട് 9ൽ 13 എംപി സെൻസറും റിയൽമീ നാർസോ 10 ൽ 16 എംപി സെൻസറുമാണ് മുൻവശത്ത്.
ബാറ്ററി
- കമ്പനിയുടെ സ്വന്തം 20W ടർബോപവർ ഫാസ്റ്റ് ചാർജിങ്ങ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയോടെയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 9 ന്.
- 9വാട്ട് റിവേഴ്സ് ചാർജിങ്ങിനും 18വാട്ട് ഫാസ്റ്റ് ചാർജിംഗിനും പിന്തുണയുള്ള 5,020എംഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 9 ന്. ബോക്സിൽ 22.5വാട്ട് ഫാസ്റ്റ് ചാർജർ കമ്പനി നൽകുന്നു.
- 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമീ നർസോ 10 ന്. 18വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുമുണ്ട്.
Read More: Moto G9 vs Redmi Note 9 vs Realme Narzo 10: Which one is better?