മൊബൈൽ ഫോൺ വിപണിയിലെ ജനപ്രിയ മോഡലായ ഷവോമി റെഡ്മി ഒരിക്കൽ കൂടി ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നു. സാഹചര്യത്തിനനുസരിച്ച് ഏറ്റവും ചെറിയ വിലയിൽ എൻട്രി ലെവൽ ഫോണുമായാണ് ഇത്തവണ റെഡ്മി എത്തുന്നത്. റെഡ്മി 9 ഐ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 4 ജിബി റാമിനും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡാലിനു 8,299 രൂപയാണ് വില. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന്റെ ടോപ്പ് എൻഡ് മോഡലിന് 9,299 രൂപയാണ് വില.

6.53 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹെലിയോ ജി 25 പ്രോസസർ, 13 എംപി എഐ ക്യാമറ, 5 എംപി സെൽഫി ക്യാമറ, ഫെയ്‌സ് അൺലോക്ക് സപ്പോർട്ട് എന്നിവയാണ് റെഡ്മി 9 ഐയുടെ ചില സവിശേഷതകൾ. റെഡ്മി 9i യുടെ ആദ്യ വിൽ‌പന സെപ്റ്റംബർ 18 ന് ഫ്ലിപ്കാർട്ടിലും mi.com ലും ആണ്.

 

Read in IE: Tech News Today, September 15: Redmi 9i launched in India, starts at Rs 8,299

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook