Latest News

Poco X3 review, Features, Spec, Price: പോക്കോ എക്സ് 3- ഏറ്റവും മികച്ച പോക്കോ ഫോൺ

Poco X3 review,Features, Spec, Price: 20,000 രൂപയിൽ കുറഞ്ഞ ബജറ്റിൽ വാങ്ങിക്കാവുന്ന മികച്ച ഫോൺ

poco x3, poco, poco x3 review, poco x3 specifications, poco x3 specs, poco x3 features, should you poco x3, poco x3 rating, where to buy poco x3, poco x3 features, poco x3 specs, poco x3 price, poco x3 price in india, smartphone under 20,000, rs 15,000 smartphone, smartphone under 20000, rs 15000 smartphone, ie malayalam

Poco X3 review, Features, Spec, Price:  ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലേക്ക് താങ്ങാനാവുന്ന വിലയ്ക്ക് ശക്തിയേറിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുകയാണ് എക്സ് സീരീസ് അവതരിപ്പിക്കുന്നതിലൂടെ പോക്കോ. ഈ തന്ത്രത്തിന്റെ മികച്ച ഉദാഹരണമായിരുന്നു പോക്കോ എക്സ് 2 മോഡൽ. 20,000 രൂപയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്. ഇത് ശക്തമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു, ക്യാമറ, ഡിസൈൻ, ബാറ്ററി എന്നിവ പോലുള്ള മറ്റ് പ്രധാന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നുമില്ല. എക്സ്2വിന്റെ പിൻ‌ഗാമിയും പോക്കോ എക്സ് ലൈനപ്പിലെ ഏറ്റവും പുതിയ മോഡലുമായി പോക്കോ എക്സ് 3 ഇതേ പാത പിന്തുടരുന്നു.

ഇതേവരെയുള്ള എല്ലാ പോക്കോ ഉപകരണവും ഞാൻ ഉപയോഗിച്ചിട്ടുണ്ട്. പോക്കോ എക്സ് 3 അതിൽ എല്ലാത്തിൽ മികച്ചതാണ്. പെർഫോമൻസിന്റെ കാര്യത്തിൽ മാത്രമല്ല ക്യാമറയും ഡിസൈനും അടക്കമുള്ള കാര്യങ്ങളിലും.

Poco X3 price in India: പോക്കോ എക്സ് 3 വില: 16,999 രൂപ മുതൽ

Poco X3 specifications- പോക്കോ എക്സ് 3 സ്പെസിഫിക്കേഷനുകൾ

6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേ | ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസർ | 64 എംപി സോണി ഐഎംഎക്സ് 682 ക്വാഡ് ക്യാമറ | 8 ജിബി വരെ റാം| 128GB വരെ ഇന്റേണൽ സ്റ്റോറേജ് | 120 ഹെട്സ് റിഫ്രഷ് റേറ്റ് | 20 എംപി സെൽഫി ക്യാമറ | 6000എംഎഎച്ച് ബാറ്ററി | 33വാട്ട് എംഎംടി ഫാസ്റ്റ് ചാർജിംഗ് | സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ

എക്സ് 3യുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, ഷാഡോ ഗ്രേ വേരിയൻറിന്റെ ഫീച്ചറുകളാണ് ഈ റിവ്യൂവിൽ പരിശോധിച്ചിട്ടുള്ളത്.

Poco X3: What is good and not so good- പോക്കോ എക്സ് 3 നല്ലതും , അത്ര നല്ലതല്ലാത്തതും

ഇത് ഒരു പോക്കോ ഫോൺ ആയതിനാൽ, പെർഫോമൻസ് തന്നെ ആദ്യം നോക്കാം. ശരി, മറ്റേതൊരു പോക്കോ ഫോണിനെയും പോലെ, പെർഫോമൻസിന്റെ കാര്യത്തിൽ പരാതികളൊന്നുമില്ല. എന്റെ പ്രാഥമിക മൊബൈൽ ഉപകരണമായി ഞാൻ പോക്കോ എക്സ് 3 ഉപയോഗിച്ചു, ഒരു ഘട്ടത്തിലും ഫോൺ വേഗത കുറഞ്ഞിട്ടില്ല. പോക്കോ എക്സ് 3 ഉപയോഗിച്ച് മൾട്ടിടാസ്കിങ്ങ് നല്ല രീതിയിൽ കൊണ്ടുപോവാം. ബാക്ക്ഗ്രൗണ്ടിൽ നിരവധി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫോൺ ഒരിക്കലും ലാഗ് ചെയില്ല്. ഒരു ആപ്പിൽ നിന്ന് മറ്റൊന്നിലേക്ക്, ഫേസ്ബുക്കിൽ നിന്ന് വാട്ട്‌സ്ആപ്പിലേക്കും ട്വിറ്ററിലേക്കും ജിമെയിലിലേക്കും മാറുന്നത് വളരെ എളുപ്പമാണ്. സബ്‌വേ സർഫർ, ടെമ്പിൾ റൺ, അസ്ഫാൽറ്റ് 9 തുടങ്ങിയ ഗെയിമുകളും സുഗമമായി വർക്ക് ചെയ്യുന്നു.

Poco X3’s performance is top-notch. (Express Photo: Sneha Saha)

റേസിംഗ് ഗെയിം കളിക്കുമ്പോൾ ചുവപ്പും നീലയും വൈബ്രന്റ് ആയി കാണപ്പെട്ടു. വളരെ കുറഞ്ഞ വിലയിലുള്ള ഫോൺ ആണെങ്കിലും വ്യൂവിംഗ് ആംഗിളുകൾ നല്ലതാണ്. 6.67 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിന് ഇൻഡോർ ഇടങ്ങളിൽ വളരെ തിളക്കമുണ്ട്, ഒപ്പം മനോഹരമായ കാഴ്ചാനുഭവവും നൽകുന്നു. വെയിൽ ഉള്ള പുറത്തെ ഇടങ്ങളിൽ ബ്രൈറ്റ്നസ് എത്ര കൂടിയാലും പോക്കോ എക്സ് 3 സ്ക്രീൻ മങ്ങിയതായി തോന്നുന്നു.

Read More: Xiaomi Mi 10T Mi 10T Pro, Mi 10T Lite: Price in India, specs and more: ഷവോമി മി 10ടി, മി 10 ടി ലൈറ്റ്, മി 10ടി പ്രോ- വിലയും ഫീച്ചറുകളും അറിയാം

പോക്കോ എക്സ് 3 ഒരു വലിയ ഫോണാണ്, അതിനാൽ നിങ്ങളുടെ കൈകൾ ചെറുതാണെങ്കിൽ ഉപയോഗിക്കാൻ അൽപ്പം അസ്വസ്ഥതയുണ്ടാകും. ഇത് കൈകളിൽ വളരെ ഭാരം അനുഭവപ്പെടുന്നു, നിങ്ങൾ രണ്ട് കൈകളും ഉപയോഗിക്കാൻ നിർബന്ധിതരാവും.

The phone is bulky and difficult to use in one hand. (Express Photo: Sneha Saha)

ക്യാമറകളെ സംബന്ധിച്ചിടത്തോളം പോക്കോ എക്സ് 3 നിരാശപ്പെടുത്തില്ല. ഫോണിന്റെ പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്നു, കൂടാതെ മൊഡ്യൂളിന്റെ ഡിസൈൻ പുതുമയുള്ളതാണ്. ഉപയോക്താക്കൾക്കായി പുതിയ ഡിസൈനുകൾ കൊണ്ടുവരുന്നതിൽ പോക്കോയ്ക്ക് മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്. എക്സ് 3 മോഡലും വ്യത്യസ്തമല്ല. ഡിസൈനിന്റെ കാര്യത്തിൽ തിരക്കേറിയ സ്ഥലത്ത് ഫോൺ വേറിട്ടുനിൽക്കുന്നു.

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഫോൺ അൺലോക്ക് ചെയ്യുന്നത്രയും വേഗമുണ്ട് സൈഡിലുള്ള ഫിംഗർപ്രിന്റ് സെൻസറിന്റെ പ്രവർത്തനത്തിന്.

മികച്ച ഡീറ്റെയിലിങ്ങോടെ, കൃത്യമായ നിറങ്ങളോടെ മനോഹരമായ ചിത്രങ്ങളെടുക്കാൻ പോക്കോ എക്സ് 3 ഉപയോഗിക്കാം. നല്ല വെളിച്ചത്തിലായാലും കുറഞ്ഞ വെളിച്ചത്തിലായാലും ക്യാമറ പരമാവധി ഡീറ്റെയ്ലുകൾ പകർത്തുന്നു.

Read More: Samsung Galaxy F41, OnePlus 8T and other smartphones set to launch soon- ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകൾ

ചിത്രങ്ങളിലെ വാം ടോൺ മികച്ചതായി തോന്നുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനായി എഡിറ്റ് ചെയ്യുരയോ ഫിൽറ്ററുകൾ ചേർക്കുകയോ വേണ്ട. ഷവോമി ഫോണുകൾ പോലെ, ഷാർപ് എഡ്ജുകളും ബ്ലർ ചെയ്ത ബാക്ക്ഗ്രൗണ്ടുമുള്ള പോർട്രെയിറ്റ് ഷോട്ടുകൾക്കും പറ്റിയ ഫോണാണ് പോക്കോ എക്സ് 3. ഫോണിലെ മാക്രോ മോഡ് ഇനിയുള്ള സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളിൽ മികച്ചതാവുമെന്ന് പ്രതീക്ഷിക്കാം. പോർട്രെയിറ്റ് സെൽഫികളിൽ ഡീറ്റെയ്ലുകൾ പകർത്താനും സാധിക്കുന്നുണ്ട്.

The Poco X3 is capable of capturing stunning pictures with a good amount of detail and accurate colours. (Express Photo: Sneha Saha)
In low-light too the Poco X3 manages to capture as many details as possible. (Express Photo: Sneha Saha)
Photos shot with the Poco X3 look crisp (Express Photo: Sneha Saha)
The Poco X3 captures good colours (Express Photo: Sneha Saha)

പോക്കോ എക്സ് 3 ന്റെ മറ്റൊരു പ്രത്യേകത അതിന്റെ ബാറ്ററിയാണ്. വലിയ ബാറ്ററി ലൈഫ് ലഭിക്കുന്നുണ്ട്. ഒരു ചാർജിങ്ങിനു ശേഷം അത് രണ്ട് ദിവസം ചാർജ് ചെയ്യാതെ ഉപയോഗിക്കാൻ എനിക്ക് കഴിഞ്ഞു. ഇത് 6000എംഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയായതിനാൽ, ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ രണ്ട് മണിക്കൂറെടുക്കും.

Should you buy the Poco X3?- നിങ്ങൾ പോക്കോ എക്സ് 3 വാങ്ങണോ?

സുഗമമായ പെർഫോമൻസ് ലഭ്യമാക്കാൻ കഴിയുന്ന, മൾട്ടിടാസ്കിംഗ് നന്നായി കൈകാര്യം ചെയ്യുന്ന, മികച്ച ഗെയിമിംഗ് അനുഭവം നൽകുന്ന ഒരു ഫോണാണിത്. മിക്ക ലൈറ്റിംഗ് സാഹചര്യങ്ങളിലും നല്ല ചിത്രങ്ങൾ പകർത്താനും ഈ ഫോണിന് കഴിയും. ഇത്തരത്തിലുള്ള ഒരു സ്മാർട്ട്‌ഫോൺ ആണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ പരിഗണിക്കാവുന്ന ഒരു നല്ല ഫോണാണ് പോക്കോ എക്സ് 3.

(Express Photo: Sneha Saha)

215 ഗ്രാം വരെ ഭാരമുള്ള ഒരു ഫോൺ ആണ് ഇത്. അത്രയും ഭാരമുള്ള ഫോൺ കൈകാര്യം ചെയ്യേണ്ടി വരുമെന്ന കാര്യം പരിഗണിക്കണം. നിങ്ങൾക്ക് പോക്കോ എക്സ് 2 ഉണ്ടെങ്കിൽ, അതിൽ തുടരാം. എന്റെ അഭിപ്രായത്തിൽ, പോക്കോ എക്സ് 2 ഇപ്പോഴും ഇന്ത്യയിൽ 20,000 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്.

തയ്യാറാക്കിയത്: സ്നേഹ സാഹ

Read More: Poco X3 review: This is the best Poco so far

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Poco x3 review

Next Story
Xiaomi Mi 10T Mi 10T Pro, Mi 10T Lite: Price in India, specs and more: ഷവോമി മി 10ടി, മി 10 ടി ലൈറ്റ്, മി 10ടി പ്രോ- വിലയും ഫീച്ചറുകളും അറിയാംXiaomi, Xiaomi Mi 10T, Xiaomi Mi 10T Pro, Xiaomi Mi 10T Lite, Xiaomi Mi 10T features, Xiaomi Mi 10T specs, Xiaomi Mi 10T specifications, Xiaomi Mi 10T price, Xiaomi Mi 10T India launch, Xiaomi Mi 10T Lite features, Xiaomi Mi 10T Lite specs, Xiaomi Mi 10T Lite specifications, Xiaomi Mi 10T Lite price, Xiaomi Mi 10T Lite India launch, Xiaomi Mi 10T Pro features, Xiaomi Mi 10T Pro specs, Xiaomi Mi 10T Pro specifications, Xiaomi Mi 10T Pro price, Xiaomi Mi 10T Pro India launch, tech malayalam, smartphone review malayalam, malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com