ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാർട്ഫോൺ വിപണികളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ വ്യത്യസ്ത വിലകളിൽ നിരവധി മോഡലുകളാണ് ഉപഭോക്താക്കൾക്ക് മുന്നിൽ എത്തുന്നത്. ദിനംപ്രതി വിപണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ചും ട്രെന്റ് മനസിലാക്കിയും ഓരോ കമ്പനികളും നിരവധി ഫോണുകൾ അവതരിപ്പിക്കുന്നു. ഈ ഈ സാഹചര്യത്തിൽ നമ്മുടെ ആവശ്യാനുസരണം ഒരു ഫോൺ തിരഞ്ഞെടുക്കാനാണെങ്കിലും നിരവധി ഓപ്ഷൻ ലഭിക്കും. 10000 രൂപയാണ് ഇപ്പോൾ സാധാരണക്കാർ കൂടുതലും മുന്നോട്ടുവയ്ക്കുന്ന ഒരു ബജ്ജറ്റ്. ഇത്രയും രൂപയ്ക്കുള്ളിൽ ഒരുപാട് ഫോണുകളുണ്ടെങ്കിലും മികച്ച ഫോണുകൾ വളരെ വിരളമാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് ആളുകൾക്കിടയിൽ ഫോണിന്റെ ഉപയോഗം വർധിച്ചതോടെ പല കമ്പനികളും എൻട്രി ലെവൽ ഫോണുകൾ കൂടുതലായി വിപണിയിലെത്തിച്ചിട്ടുണ്ട്. അത്തരത്തിൽ അവതരിപ്പിക്കപ്പെട്ടതും നേരത്തെ തന്നെ വിപണിയിലെത്തിയതുമായ ഫോണുകളിൽ നിന്ന് മികച്ച ഫോണുകൾ പരിചയപ്പെടുകയാണ് ഈ ലേഖനത്തിൽ.

റിയൽമീ സി15

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ സ്ഥാനമുറപ്പിച്ച ബ്രാൻഡാണ് റിയൽമീ. ഇടത്തരം മൊബൈൽ ഫോൺ ഉപഭോക്താക്കളെ ലക്ഷ്യംവച്ച് തന്നെയാണ് റിയൽമീയുടെ പല മോഡലുകളും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അത്തരത്തിൽ 10000 രൂപയ്ക്ക് താഴെ മുടക്കി നമുക്ക് വാങ്ങാവുന്ന റിയമീ സി15. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയോടെയെത്തുന്ന ഫോണിന്റെ പ്രവർത്തനം മീഡിയടെക് ഹീലിയോ ജി35 പ്രൊസസറിലാണ്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണിന്റെ വേരിയന്റ്. 6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള 3ജിബി റാം 32 ജിബി ഇന്റേണൽ മെമ്മറിയുള്ള ഫോണിന് 9999 രൂപയും 4ജിബി റാം 64 ജിബി ഇന്രേണൽ മെമ്മറിയുമുള്ള ഫോണിന് 10,999 രൂപയുമാണ് വില.

റെഡ്മി 9

ജനപ്രിയ മൊബൈൽ ഫോൺ ബ്രാൻഡാണ് റെഡ്മി. ഇതിനോടകം തന്നെ പല വിലകളിൽ പല മോഡലുകൾ വിപണിയിലെത്തിച്ച റെഡ്മിയുടെ 10000 രൂപയ്ക്ക് താഴെ വിലയുള്ള ഏറ്റവും മികച്ച മോഡലാണ് റെഡ്മി 9. മീഡിയടെക് ഹീലിയോ ജി35 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ഡിസ്പ്ലേ വലുപ്പം 6.53 ഇഞ്ച് ആണ്. 5000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. 4ജിബി റാം 64 ജിബി ഇന്രേണൽ മെമ്മറിയുമുള്ള ഫോണിന് 8999 രൂപയും 6ജിബി റാം 64 ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന് 9999 രൂപയുമാണ് വില.

ഇൻഫിനിക്സ് സ്മാർട് 4 പ്ലസ്

ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ അത്ര കേട്ടുകേൾവിയില്ലാത്ത ബ്രാൻഡാണ് ഇൻഫിനിക്സ്. എന്നാൽ എൻട്രി ലെവലിൽ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ ഇൻഫിനിക്സിന് സാധിച്ചിട്ടുണ്ട്. 7999 രൂപയ്ക്ക് ലഭിക്കുന്ന ഇൻഫിനിക്സ് സ്മാർട് 4 പ്ലസ് ഫോണിന്റെ ഡിസ്‌പ്ലേ 6.82 ഇഞ്ച് എച്ച്ഡി പ്ലസാണ്. മീഡിയടെക് ഹീലിയോ എ25 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 3 ജിബി റാമും 32 ജിബി ഇന്രേണൽ മെമ്മറിയുമാണ് കമ്പനി ഫോണിൽ നൽകിയിരിക്കുന്നത്.

സാംസങ് ഗ്യാലക്സി എം01എസ്

പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങ്ങും ഈ വിലയിൽ ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ട മോഡലാണ് സാംസങ് ഗ്യാലക്സി എം01എസ്. 6.2 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ടിഎഫ്ടി ഇൻഫിനിറ്റി വി ഡിസ്‌പ്ലേയോടുകൂടെ എത്തുന്ന ഫോണിന്റെ പ്രവർത്തനം മീഡിയടെക് ഹീലിയോ പി22 ഒക്ട-കോർ പ്രൊസസറിലാണ്. 3ജിബി റാം 32ജിബി ഇന്റേണൽ മെമ്മറിയുമാണ് ഫോണിനുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook