/indian-express-malayalam/media/media_files/pJS8brn4Pn2m1gpSVfFQ.jpg)
Apple iPhone 16 Launch Event Live Streaming, Date and Time in India
Apple iPhone 16 Launch Event Live Streaming, Date and Time in india: ആപ്പിൾ ആരാധകരുടെ ആകാംഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഐഫോൺ 16 സീരീസ് ഇന്ന് അവതരിപ്പിക്കും. കാലിഫോർണിയയിലെ കമ്പനിയുടെ ആസ്ഥാനത്ത് രാത്രി 10.30 മുതലാണ് ലോഞ്ച് ഇവന്റ്. "ഇറ്റ്സ് ഗ്ലോ ടൈം" എന്നു പേരിട്ടിരിക്കുന്ന ചടങ്ങിൽ ഐഫോൺ സീരീസിനു പുറമോ, ആപ്പിൾ വാച്ചിൻ്റെയും എയർപോഡുകളുടെയും ഏറ്റവും പുതിയ ശ്രേണിയും കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
എഐ ഇൻഫ്യൂസ്ഡ് ഹാർഡ്‌വെയർ തരംഗത്തിനിടെ ആപ്പിൾ എന്താണ് ഉപയോക്താക്കൾക്കായി കരുതിയിരിക്കുന്നതെന്നാണ് ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾക്കൊപ്പം മുൻനിര ടെസ് കമ്പനികളും ഉറ്റുനോക്കുന്നത്.
ഐഫോൺ 15 സീരീസിനു സമാനമായി ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നിങ്ങനെ നാലു മോഡലുകളായിരിക്കും കമ്പനി പുറത്തിറക്കുന്നത്.
ഐഫോൺ 16 സീരീസ് ഇന്ത്യയിലെ വില (പ്രതീക്ഷിക്കുന്ന വില): iPhone 16 price in India (expected)
- ഐഫോൺ 16: 67,000 രൂപ
- ഐഫോൺ 16 പ്ലസ്: 75,500 രൂപ
- ഐഫോൺ 16 പ്രോ: 92,300 രൂപ
- ഐഫോൺ 16 പ്രോ മാക്സ്: 1,00,700 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.