/indian-express-malayalam/media/media_files/2025/03/11/Gq7mpJDmoO0OsMhAPUoI.jpg)
ചിത്രം: എക്സ്
സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിലേക്ക് എത്തിക്കാൻ ഭാരതി എയർടെൽ. ഇതിനായി ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് കമ്പനിയായ സ്‌പേസ് എക്‌സുമായി എയർടെൽ കരാറിൽ ഒപ്പുവച്ചു. അതേസമയം ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും സ്റ്റാർലിങ്കിന് അനുമതി ലഭിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ അനുമതി ലഭിക്കുന്നത് അനുസരിച്ച് സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയിൽ ആരംഭിക്കുമെന്ന് എയര്‍ടെൽ അറിയിച്ചു. സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ എയർടെല്ലിന്റെ റീട്ടെയിൽ സ്റ്റോറുകൾ വഴി വിൽക്കാനും, ബിസിനസ് ഉപയോക്താക്കള്‍ക്കു പുറമെ സ്‌കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും വിദൂര സ്ഥലങ്ങളിലും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭ്യമാക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്.
ഇന്ത്യയിലെ എയർടെൽ ഉപയോക്താക്കളിലേക്ക് സ്റ്റാർലിങ്ക് എത്തിക്കുന്നതിനായി സ്‌പേസ് എക്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നത് സുപ്രധാന നാഴികക്കല്ലായി കണക്കാക്കുന്നുവെന്ന്, എയർടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
സാറ്റലൈറ്റ് ഇൻറർനെറ്റ് ആക്സസ് നൽകുന്നതിനായി സ്പേസ് എക്സ് നിർമ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാർലിങ്ക്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാറ്റലൈറ്റ് വഴി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്ന് പറയുന്നത്. വിദൂര പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്.
Read More
- ലോകത്തിലെ ആദ്യ പറക്കും കാർ; പരീക്ഷണം നടത്തി യുഎസ് കമ്പനി; വീഡിയോ
- റീലുകൾക്ക് പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
- ജിയോഹോട്ട്സ്റ്റാർ 90 ദിവസം സൗജന്യമായി നേടാം; ക്രിക്കറ്റ് പ്രേമികൾക്കായി പുത്തൻ റീച്ചാർജ് പ്ലാനുമായി ജിയോ
- കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപരോധം 84 തവണ; ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും കൂടുത
- ഈ ഫീച്ചർ അറിഞ്ഞാൽ, ഗൂഗിൾ പേയിലൂടെ ഇനി ഒറ്റയ്ക്ക് ബില്ല് അടയ്ക്കേണ്ടിവരില്ല
- ഗൂഗിൾ പേയിൽ മാറ്റങ്ങൾ; ബിൽ പേയ്മെൻറുകൾക്ക് ഇനി മുതൽ കൺവീനിയൻസ് ഫീ ഈടാക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.