scorecardresearch

ലോകത്തിലെ ആദ്യ പറക്കും കാർ; പരീക്ഷണം നടത്തി യുഎസ് കമ്പനി; വീഡിയോ

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അലെഫ് എയറോനോട്ടിക്സ് എന്ന കമ്പനിയാണ് വാഹനത്തിന്റെ പരീക്ഷണ പറക്കൻ നടത്തിയത്

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അലെഫ് എയറോനോട്ടിക്സ് എന്ന കമ്പനിയാണ് വാഹനത്തിന്റെ പരീക്ഷണ പറക്കൻ നടത്തിയത്

author-image
Tech Desk
New Update
flying car

ചിത്രം: യൂട്യൂബ്

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുമ്പോൾ, കാറുമായി പറന്നുയരാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടള്ളവരായിരിക്കും നമ്മളിൽ പലരും. സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ആ രംഗം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് യുഎസിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലെഫ് എയറോനോട്ടിക്സ് എന്ന കമ്പനി. വായുവിൽ പറന്നുയരാനും സഞ്ചരിക്കാനും സാധിക്കുന്ന പറക്കും ഇലക്ട്രിക് കാറിന്റെ പരീക്ഷണ പറക്കലാണ് നടത്തിയത്.

Advertisment

സാധാരണ കാറുകളുടെ രൂപത്തിന് സമാനമായാണ് പറക്കും കാറിന്റെ പ്രോട്ടോടൈപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാർ മറ്റൊരു വാഹനത്തിനു മുകളിലൂടെ പറക്കുന്നതിന്റെയും ടേക്ഓഫ് ചെയ്യുന്നതിന്റെയും വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ടേക്ക് ഓഫ് ചെയ്യാൻ വിമാനങ്ങൾക്ക് സമാനമായി വലിയ റൺവേ ആവശ്യമില്ലാ എന്നതും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ്. 

റോഡുകളിൽ ലംബമായി പറന്നുയരാൻ കഴിവുള്ള ലോകത്തിലെ ആദ്യ പറക്കും കാറാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എട്ടു റോട്ടറുകളുടെ ശക്തിയിലാണ് വാഹനം പറക്കുന്നുയരുന്നത്. ഇതിൽ നാലെണ്ണം മുന്നിലും നാലെണ്ണം പിന്നിലുമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മെഷ് പോലുള്ള ബോഡിയിൽ മറഞ്ഞിരിക്കുന്ന തരത്തിലാണ് റോട്ടറുകളുടെ സ്ഥാനം. മോഡൽ സീറോ എന്ന ഈ മോഡൽ 320 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും 160 കിലോമീറ്റർ ഫ്ലൈറ്റ് റേഞ്ചും നൽകുമെന്നാണ് വിവരം. റോഡിൽ പരമാവധി 40 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത. ഏകദേശം 2.62 കോടി രൂപയാണ് വില.‌‌

Advertisment

കമ്പനി 2022ൽ പ്രദർശിപ്പിച്ച മോഡൽ എയുടെ പ്രോട്ടോടൈപ്പ് വേർഷനായ മോഡൽ സീറോ അൾട്രാലൈറ്റ് മോഡലാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. നിലവിൽ മോഡൽ എ പ്രോട്ടോടൈപ്പിൽ നിന്ന് ഉൽപ്പാദനത്തിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കമ്പനി. വ്യോമയാന-ഗ്രേഡ് ഭാഗങ്ങൾക്കായുള്ള നിർമ്മാണ കരാറും നിലവിലുണ്ട്. അടുത്ത വർഷം ഉത്പാദനം ആരംഭിക്കുമെന്നാണ് വിവരം. 2035 ഓടെ മോഡൽ Z എന്ന പേരിൽ നാലു പേർക്ക് സഞ്ചരിക്കാവുന്ന ഫ്ലൈയിംഗ് സെഡാൻ മോഡൽ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു. അതേസമയം, വിവിധ നിയമ- സാങ്കേതിക വെല്ലുവിളികൾ​ ഇപ്പോഴും കമ്പനിക്ക് മുന്നിലുണ്ട്.

Read More

Car

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: