/indian-express-malayalam/media/media_files/2025/02/27/Tdh4dAqcBzIhoPqKumQa.jpg)
റീലുകൾക്ക് പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
റീലുകള്ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന്‍ ആലോചനയുമായി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമിന്റെ മേധാവി ആദം മൊസേരി ഈ ആഴ്ച ജീവനക്കാരോട് ഇക്കാര്യം പറഞ്ഞതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ ടിക് ടോക്ക് നേരിടുന്ന പ്രതിസന്ധി മുതലെടുക്കുന്നതിന്റെ ഭാഗമായാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടിക് ടോക്കിന് സമാനമായ വീഡിയോ സ്ക്രോളിംഗ് അനുഭവം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
ജനുവരിയില്‍, ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ-എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്തൃ അടിത്തറയുടെ ഒരു പങ്ക് സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് എഡിറ്റ്സ് എന്ന പുതിയ വിഡിയോ എഡിറ്റിങ് ആപ്പും മെറ്റാ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക് ടോക്കിനോട് മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ല്‍ മെറ്റാ ലാസോ എന്ന പേരില്‍ ഒരു വിഡിയോ-ഷെയറിങ് ആപ്പ് പരീക്ഷിച്ചിരുന്നു. പക്ഷേ ആപ്പ് വലിയ ജനശ്രദ്ധ നേടിയില്ല. തുടര്‍ന്ന് കമ്പനി അത് അടച്ചുപൂട്ടുകയായിരുന്നു.
നേരത്തെ അമേരിക്കയിൽ ജോ ബൈഡൻറെ ഭരണകാലത്താണ് ടിക്ക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിന് പിന്നാലെ ജനുവരിയിൽ ടിക് ടോക്കിന് 75 ദിവസം കൂടി പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരുന്നു.
Read More
- ജിയോഹോട്ട്സ്റ്റാർ 90 ദിവസം സൗജന്യമായി നേടാം; ക്രിക്കറ്റ് പ്രേമികൾക്കായി പുത്തൻ റീച്ചാർജ് പ്ലാനുമായി ജിയോ
- കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ ഇന്റർനെറ്റ് ഉപരോധം 84 തവണ; ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും കൂടുത
- ഈ ഫീച്ചർ അറിഞ്ഞാൽ, ഗൂഗിൾ പേയിലൂടെ ഇനി ഒറ്റയ്ക്ക് ബില്ല് അടയ്ക്കേണ്ടിവരില്ല
- ഗൂഗിൾ പേയിൽ മാറ്റങ്ങൾ; ബിൽ പേയ്മെൻറുകൾക്ക് ഇനി മുതൽ കൺവീനിയൻസ് ഫീ ഈടാക്കും
- ഇനി ഐഫോൺ വാങ്ങൽ അത്ര സീനല്ല, കുറഞ്ഞ നിരക്കിൽ വ്യത്യസ്ത ഫീച്ചറുകളുമായി പുതുപുത്തൻ മോഡൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.