scorecardresearch

ജീവനാംശം 4.75 കോടി രൂപ; ചഹലും ധനശ്രീയും വിവാഹമോചിതരായി

Yuzvendra Chahal Divorce: ധനശ്രീക്ക് ചഹൽ 60 കോടിയോളം രൂപ ജീവനാംശമായി നൽകുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം വ്യാജമാണ് എന്ന് പ്രതികരിച്ച് ധനശ്രീയുടെ കുടുംബം രംഗത്തെത്തി

Yuzvendra Chahal Divorce: ധനശ്രീക്ക് ചഹൽ 60 കോടിയോളം രൂപ ജീവനാംശമായി നൽകുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം വ്യാജമാണ് എന്ന് പ്രതികരിച്ച് ധനശ്രീയുടെ കുടുംബം രംഗത്തെത്തി

author-image
Sports Desk
New Update
dhanasree verma | yusvendra chahal

Dhanashree Verma, Chahal (File Photo)

Dhanashree Verma Yuzvendra Chahal Divorce: ഇന്ത്യൻ സ്പിന്നർ യുസ് വേന്ദ്ര ചഹലും ധനശ്രീ വർമയും വിവാഹമോചിതരായി. മുംബൈയിലെ കുടുംബ കോടതി ഇവർക്ക് വിവാഹ മോചനം അനുവദിച്ചതായി ചഹലിന്റെ അഭിഭാഷകൻ നിധിൻ കുമാർ ഗുപ്ത പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 4.75 കോടി രൂപയാണ് ധനശ്രീയ്ക്ക് ചഹൽ ജീവനാംശമായി നൽകുന്നത്. 

Advertisment

വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ ജോയിന്റ് പെറ്റീഷൻ കോടതി അംഗീകരിച്ചു. 2020ൽ ആണ് ചഹലും ധനശ്രീ വർമയും വിവാഹിതരായത്. 2022 മുതൽ ഇവർ വേർപിരിഞ്ഞു കഴിയുകയാണ്. മാർച്ച് 22ന് ഐപിഎൽ ആരംഭിക്കുന്നതിനാൽ ചഹലിന് ടീമിനൊപ്പം ചേരേണ്ടി വരും. ഇത് കണക്കിലെടുത്ത് വിവാഹമോചന ഹർജിയിൽ വിധി പറയുന്നത് നേരത്തെ ആക്കുകയായിരുന്നു. 

വിവാഹമോചനം അനുവദിക്കാനുള്ള ആറ് മാസത്തെ കാലതാമസം ഒഴിവാക്കി നൽകണം എന്ന് കുടുംബ കോടതിക്ക് ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ആറ് മാസത്തെ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചഹലും ധനശ്രീയും ആദ്യം കോടതിയെ സമീപിച്ചപ്പോൾ കുടുംബ കോടതി ഈ ആവശ്യം തള്ളുകയാണ് ചെയ്തത്. ഐപിഎല്ലിന് മുമ്പ് തന്നെ വിവാഹമോചന കേസിൽ തീരുമാനമെടുക്കണമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിർദേശം. 

60 കോടി രൂപ ജീവനാംശമായി നൽകുമെന്ന അഭ്യൂഹം

2025 ഫെബ്രുവരി അ‍ഞ്ചിനാണ് ചഹലും ധനശ്രീയും ബാന്ദ്ര കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.   സെക്ഷൻ 13 ബി (2) അനുസരിച്ച് വിവാഹമോചനക്കേസുകൾ ഫയൽ ചെയ്ത് ആറു മാസത്തിനു ശേഷമാണ് വിധി പറയുന്നത് ഉൾപ്പെടെ തീരുമാനിക്കുക. ഇരുകൂട്ടകരേയും വീണ്ടും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് ഇത്. എന്നാൽ രണ്ട് വർഷത്തിലേറെയായി ചഹലും ധനശ്രീയും  വേർപിരിഞ്ഞു ജീവിക്കുകയാണ്. അതിനാൽ ഈ രീതിക്ക് ഇളവു നൽകാമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 

Advertisment

ധനശ്രീക്ക് ചഹൽ 60 കോടിയോളം രൂപ ജീവനാംശമായി നൽകുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം വ്യാജമാണ് എന്ന് പ്രതികരിച്ച് ധനശ്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു.  4.75 കോടി രൂപയാണ് ധനശ്രിക്ക് ചഹൽ ജീവനാംശമായി നൽകുന്നത് എന്നാണ് റിപ്പോർട്ട്. 

Read More

Indian Cricket Team Yuzvendra Chahal indian cricket Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: