scorecardresearch

ചെന്നൈയോടും മുംബൈ നാണംകെടുമോ? 12 വർഷമായി പിന്തുടരുന്ന ദുർഭൂതം

Mumbai Indians Vs Chennai Super Kings IPL: ഇന്ത്യൻ ട്വന്റി20 ടീമിന്റേയും ഏകദിന, ടെസ്റ്റ് ടീമിന്റേയും ക്യാപ്റ്റന്മാരുടെ കൂടെയാണ് ഹർദിക് മുംബൈയുമായി സീസണിന് ഒരുങ്ങുന്നത്. എന്നാൽ വർഷങ്ങളായി തുടരുന്ന ഈ പതിവ് തിരുത്താനാവുമോ?

Mumbai Indians Vs Chennai Super Kings IPL: ഇന്ത്യൻ ട്വന്റി20 ടീമിന്റേയും ഏകദിന, ടെസ്റ്റ് ടീമിന്റേയും ക്യാപ്റ്റന്മാരുടെ കൂടെയാണ് ഹർദിക് മുംബൈയുമായി സീസണിന് ഒരുങ്ങുന്നത്. എന്നാൽ വർഷങ്ങളായി തുടരുന്ന ഈ പതിവ് തിരുത്താനാവുമോ?

author-image
Sports Desk
New Update
Rohit Sharma | IPL 2024 | MI Vs CSK

Rohit Sharma, Ruturaj Gaikwad (File Photo)

Mumbai Indians Vs Chennai Super Kings IPL: 

കഴിഞ്ഞ ഐപിഎൽ സീസൺ ഒരിക്കലും ഓർമിക്കാൻ മുംബൈ ഇന്ത്യൻസ് ആരാധകരും ടീമും ഇഷ്ടപ്പെടില്ല. ക്യാപ്റ്റൻസി മാത്രം അത്രയും അലയൊലികളാണ് സൃഷ്ടിച്ചത്. രോഹിത് ശർമയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതോടെ ലക്ഷക്കണക്കിന് ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്തത്. എന്നാൽ ഇത്തവണ കാര്യങ്ങൾ കീഴ്മേൽ മറിക്കാം എന്നാണ് മുംബൈ ഇന്ത്യൻസിന്റെ കണക്കു കൂട്ടൽ. അക്കൂട്ടത്തിൽ നാണക്കേടിന്റെ ഒരു പതിവും മുംബൈക്ക് അവസാനിപ്പിക്കണം. 

Advertisment

2013ൽ ആണ് മുംബൈ ഇന്ത്യൻസ് ആദ്യമായി സീസണിലെ ആദ്യ മത്സരം ജയിക്കുന്നത്. അതിന് ശേഷം സീസൺ​ ജയത്തോടെ തുടങ്ങാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടില്ല. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. എൽക്ലാസിക്കോ പോര് കടുക്കുമ്പോൾ ആദ്യ മത്സരം തോൽക്കുന്ന നാണക്കേട് ചെന്നൈക്കെതിരെ തിരുത്തിയെഴുതാനാവും മുംബൈ ഇന്ത്യൻസ് ലക്ഷ്യം വയ്ക്കുക. 

എന്നാണ് അവസാനമായി ആദ്യ മത്സരം ജയിച്ചത്?

ഹർദിക് പാണ്ഡ്യക്ക് കീഴിൽ ഇറങ്ങിയ 2024 ഐപിഎൽ സീസണിൽ ഗുജറാത്ത് ജയന്റ്സിനോടാണ് മുംബൈ തങ്ങളുടെ ആദ്യ മത്സരം തോറ്റത്. 2012ൽ ചെന്നൈ സൂപ്പർ കിങ്സിനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചതിന് ശേഷം പിന്നെ ഐപിഎല്ലിൽ ആദ്യ മത്സരം ജയിക്കാൻ മുംബൈക്ക് സാധിച്ചിട്ടില്ല. അന്ന് ചെന്നൈയെ തോൽപ്പിച്ചത് പോലെ ഇത്തവണയും സിഎസ്കെയെ വീഴ്ത്തി 13 വർഷമായി നീണ്ടുപോകുന്ന നാണക്കേട് മുംബൈക്ക് അവസാനിപ്പിക്കണം. 

ഇത്തവണ ചെന്നൈയോടും തോറ്റാൽ തുടർച്ചയായ 13ാം വർഷമാവും മുംബൈ ഇന്ത്യൻസ് തങ്ങളുടെ ആദ്യ മത്സരം തോൽക്കുന്നത്. കഴിഞ്ഞ സീസണിൽ ശുഭ്മാൻ ഗിൽ ഗുജറാത്തിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം നടത്തിയ കളിയിൽ അവസാന ബോൾ വരെ നീണ്ട ത്രില്ലറിൽ ആറ് റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. 

Advertisment

Read More

Chennai Super Kings Mumbai Indians Rohit Sharma Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: