/indian-express-malayalam/media/media_files/2025/03/19/iOyrVP9F4c1WHzhyaut7.jpg)
സഞ്ജു സാംസൺ, രാഹുൽ ദ്രാവിഡ് Photograph: (എക്സ്)
Sanju Samson Rajasthan Royals IPL: ആശങ്കകൾക്കൊടുവിൽ തിങ്കളാഴ്ചയാണ് സഞ്ജു സാംസൺ രാജസ്ഥാൻ ക്യാംപിനൊപ്പം ചേർന്നത്. ചൊവ്വാഴ്ച രാത്രി രാജസ്ഥാൻ റോയൽസ് പരിശീലന മത്സരം സംഘടിപ്പിച്ചിരുന്നു. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവായ് മാൻ സിങ് സ്റ്റേഡിയത്തിലാണ് പരിശീലന മത്സരം നടന്നത്. സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾ തകർത്തടിച്ചപ്പോൾ വീൽച്ചെയറിൽ ഗ്രൗണ്ടിലെത്തി നിർദേശങ്ങൾ നൽകി കോച്ച് രാഹുൽ ദ്രാവിഡും ആരാധകരുടെ ഹൃദയം തൊട്ടു.
രാഹുൽ ദ്രാവിഡിന് ആലിംഗനം നൽകിയതിന് ശേഷമാണ് സഞ്ജു കളിക്കാൻ ഇറങ്ങിയത്. ഇടയ്ക്ക് വീൽച്ചെയറിൽ നിന്ന് എഴുന്നേറ്റ് ഒറ്റക്കാലിൽ നിന്നും ദ്രാവിഡ് കളിക്കാരോട് സംസാരിച്ചു. ബാറ്റിങ്ങിൽ രാജസ്ഥാന്റെ പതിമൂന്നുകാരൻ വൈഭവ് സൂര്യവൻശി തകർത്തടിച്ചതാണ് ആരാധകരെ കൂടുതൽ ത്രില്ലടിപ്പിക്കുന്നത്.
Weren’t at SMS? No problem 💗👍 pic.twitter.com/EXfLfBy8Y4
— Rajasthan Royals (@rajasthanroyals) March 19, 2025
രാജസ്ഥാന്റെ സ്പിന്നർമാർക്കും പേസർമാർക്കുമൊന്നും വൈഭവിനെ ഭയപ്പെടുത്താനായില്ല. വൈഭവിന് പിന്നാലെ റിയാനും നിതീഷ് റാണയും ധ്രുവ് ജുറെലും ക്രീസിലെത്തി. ഇവർക്കും ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചു. ഇവർക്ക് ശേഷം ക്രീസിലെത്തിയ സഞ്ജു ആകാശ് മധ്വാളിനെ സിക്സ് പറത്തിയാണ് വെടിക്കെട്ട് ആരംഭിച്ചത്. യശസ്വിയും മിന്നും ഫോമിൽ തന്നെയാണ്.
മാർച്ച് 23ന് ആണ് രാജസ്ഥാൻ റോയൽസിന്റെ സീസണിലെ ആദ്യ മത്സരം. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പുകളായ ഹൈദരാബാദ് ആണ് എതിരാളികൾ. കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്താനാവാതെ രാജസ്ഥാന് മടങ്ങേണ്ടി വരികയായിരുന്നു. പ്രഥമ ഐപിഎൽ കിരീടം നേടിയതിന് ശേഷം ഈ നേട്ടത്തിലെത്താൻ രാജസ്ഥാന് സാധിച്ചിട്ടില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us