scorecardresearch

കോഹ്ലി കലിപ്പിച്ചപ്പോൾ ബിസിസിഐ വിറച്ചോ? നിയന്ത്രണം മയപ്പെടുത്തിയേക്കും

Virat Kohli BCCI: ഒരു മോശം പ്രകടനത്തിന് ശേഷം റൂമിൽ എത്തി ഒറ്റയ്ക്ക് ദുഖിച്ച് ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ബിസിസിഐയുടെ നിയന്ത്രണത്തിലെ അതൃപ്തി പരസ്യമാക്കി കോഹ്ലി പറഞ്ഞത്

Virat Kohli BCCI: ഒരു മോശം പ്രകടനത്തിന് ശേഷം റൂമിൽ എത്തി ഒറ്റയ്ക്ക് ദുഖിച്ച് ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ബിസിസിഐയുടെ നിയന്ത്രണത്തിലെ അതൃപ്തി പരസ്യമാക്കി കോഹ്ലി പറഞ്ഞത്

author-image
Sports Desk
New Update
kohli

Virat Kohli, Anushka Sharma (File Photo)

മത്സരത്തിന് ശേഷം റൂമിലേക്ക് എത്തി അവിടെ ഒറ്റയ്ക്ക് ഇരുന്ന് ദുഖിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ആർസിബിയുടെ പരിപാടിയിൽ പങ്കെടുക്കവെ വിരാട് കോഹ്ലി പറഞ്ഞത്. വിദേശ പര്യടനങ്ങളിൽ കുടുംബത്തെ കൂടെ കൂട്ടുന്നതിലെ ബിസിസിഐ നിയന്ത്രണത്തിന് എതിരെ വിരാട് കോഹ്ലി പരസ്യമായി അതൃപ്തി അറിയിച്ചതോടെ ഇളവ് അനുവദിക്കാൻ ബോർഡിന്റെ ആലോചനയെന്ന് റിപ്പോർട്ട്. 

Advertisment

45 ദിവസത്തിൽ കൂടുതലുള്ള പര്യടനങ്ങളിൽ രണ്ടാഴ്ചയും അതിൽ താഴെയുള്ള പര്യടനങ്ങളിൽ ഒരാഴ്ചയും മാത്രമാണ് കുടുംബത്തിന് കളിക്കാർക്കൊപ്പം നിൽക്കാനാവൂ എ്നാണ് ബിസിസി മാർഗ നിർദേശത്തിൽ പറഞ്ഞിരുന്നത്. ബോർഡർ ഗാവസ്കർ ട്രോഫിക്ക് പിന്നാലെ പുറത്തിറക്കിയ മാർഗ നിർദേശത്തിലായിരുന്നു ഇത്. 

ഇപ്പോൾ ബിസിസിഐ അനുവദിച്ചിരിക്കുന്നതിലും കൂടുതൽ സമയം കുടുംബത്തെ ഒപ്പം നിർത്തണം എങ്കിൽ പ്രത്യേക അനുമതി വാങ്ങിയാൽ മതി എന്ന ഇളവ് നൽകാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. കോഹ്ലി അതൃപ്തി പരസ്യമാക്കിയതോടെയാണ് ബിസിസിഐ നിലപാട് മയപ്പെടുത്തുന്നതെന്നാണ് സൂചന. 

"ഗ്രൗണ്ടിലെ കളി കഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്ക് വരേണ്ടതുണ്ട്"

ബോർഡർ ഗാവസ്കർ ട്രോഫിക്ക് ഇടയിൽ ഒരു ഇന്ത്യൻ താരം ഭാര്യയേയും ഭാര്യയുടെ മുത്തശ്ശിയേയും കുട്ടികളെ നോക്കാൻ ആയയേയും ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ബിസിസിഐയുടെ ചിലവിലായിരുന്നു ഇവരുടേയും യാത്ര. ഈ താരം വിരാട് കോഹ്ലിയാണ് എന്ന നിലയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യൻ കളിക്കാർക്കുള്ള നിയന്ത്രണങ്ങൾ ബിസിസിഐ കടുപ്പിച്ചത്. 

Advertisment

"ഏത് താരത്തിനോട് വേണമെങ്കിലും കുടുംബത്തെ കൂടെ കൊണ്ടുപോകണോ എന്ന് നിങ്ങള്‍ ഒന്ന് ചോദിച്ചു നോക്കു. വേണമെന്നായിരിക്കും അവർ പറയുക. മോശം പ്രകടനത്തിനു ശേഷം ഹോട്ടല്‍മുറിയില്‍ ദുഖിച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് കളിക്കാരന്‍റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നേ മതിയാവു," ആർസിബിയുടെ പരിപാടിയിൽ പങ്കെടുക്കവെ കോഹ്ലി പറഞ്ഞു.

Read More

Indian Cricket Team Virat Kohli Bcci Indian Cricket Players indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: