scorecardresearch

അന്ന് ആ ആഗ്രഹം നടന്നില്ല, ഇന്ന് അതിലും മികച്ച സമ്മാനം; ധോണിയോട് നന്ദി പറഞ്ഞ് അശ്വിൻ

തന്റെ നൂറാം ടെസ്റ്റിന് മഹേന്ദ്ര സിങ് ധോണിയെ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ലെന്നും അശ്വിൻ പറഞ്ഞു

തന്റെ നൂറാം ടെസ്റ്റിന് മഹേന്ദ്ര സിങ് ധോണിയെ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ലെന്നും അശ്വിൻ പറഞ്ഞു

author-image
Sports Desk
New Update
Dhoni, Aswin

അശ്വിൻ ധോണിയോടൊപ്പം ഐപിഎൽ മത്സരത്തിനിടെ

ബോർഡർ ഗവാസ്കർ പരമ്പരയിലെ മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. വലിയ ഞെട്ടലോടെയാണ് താരത്തിന്റെ വിരമിക്കൽ ആരാധകർ ഏറ്റെടുത്തത്. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഐതിഹാസിക ബൗളിങ് കരിയറിനായിരുന്നു അന്ന് തിരശീല വീണത്. കഴിഞ്ഞ വർഷം, ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിനിറങ്ങിയപ്പോൾ, 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന 14-ാമത്തെ ഇന്ത്യക്കാരനും തമിഴ്നാട്ടിൽ നിന്നുള്ള ആദ്യ ക്രിക്കറ്ററുമായി അദ്ദേഹം മാറിയിരുന്നു.

Advertisment

അടുത്തിടെ ഒരു സംഭാഷണത്തിൽ, തന്റെ നൂറാം ടെസ്റ്റിന് മഹേന്ദ്ര സിങ് ധോണിയെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ധോണിക്ക് എത്താൻ കഴിഞ്ഞില്ലെന്നും അശ്വിൻ വെളിപ്പെടുത്തി. തന്റെ നൂറാം ടെസ്റ്റിന് ധോണിയിൽ നിന്ന് ഒരു മെമെന്റോ വാങ്ങാൻ ആഗ്രഹിച്ചിരുന്നതായും അശ്വിൻ പറഞ്ഞു. എന്നാൽ ഐപിഎൽ മെഗാ താര ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള തന്റെ തിരിച്ചുവരവിൽ ധോണി വലിയ പങ്കുവഹിച്ചപ്പോൾ അതിലും മികച്ച ഒരു സമ്മാനം തനിക്ക് ലഭിച്ചതായും അശ്വിൻ കൂട്ടിച്ചേർത്തു.

"ധർമ്മശാലയിൽ നടന്ന എന്റെ നൂറാം ടെസ്റ്റിൽ മെമന്റോ കൈമാറാൻ ഞാൻ എം.എസ് ധോണിയെ ക്ഷണിച്ചിരുന്നു. അത് എന്റെ അവസാന ടെസ്റ്റാക്കി മാറ്റണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല. എന്നാൻ, സിഎസ്കെയിലേക്ക് എന്നെ തിരികെ കൊണ്ടുവന്ന് മികച്ച മറ്റൊരു സമ്മാനം അദ്ദേഹം നൽകുമെന്ന് ഞാൻ കരുതിയില്ല. നന്ദി എം.എസ്. സിഎസ്കെയിൽ എത്തിയതിൽ സന്തോഷമുണ്ട്," അശ്വിൻ പറഞ്ഞു.

"ഏറ്റവും പ്രധാനമായി, ഞാൻ സി‌എസ്‌കെയിലേക്ക് തിരിച്ചുവന്നത് എല്ലാം നേടിയ വ്യക്തിയായല്ല. മറിച്ച് മുഴുവൻ സർക്കിളിലൂടെയും കടന്നുപോയ ഒരാളെന്ന നിലയിൽ ഇവിടെ തിരിച്ചെത്തി വർഷങ്ങൾക്ക് മുമ്പ് ഞാൻ ആസ്വദിച്ച അതേ നിമിഷങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഒരാളായിട്ടാണ്. ഇത് ഒരു അത്ഭുതകരമായ സ്ഥലമാണ്," അശ്വിൻ കൂട്ടിച്ചേർത്തു.

Read More

Advertisment
Chennai Super Kings Dhoni Ravichandran Aswin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: