/indian-express-malayalam/media/media_files/uZHLbazK4RnuqDjM2L2q.jpg)
Sanju Samson (File Photo)
Sanju Samson Rajasthan Royals IPL: ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം മുൻപിലുള്ളപ്പോൾ രാജസ്ഥാൻ റോയൽസിന് ആശ്വാസ വാർത്ത. യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ സഞ്ജു സാംസണും പരുക്കിൽ നിന്ന് മുക്തരായി. സഞ്ജു തിങ്കളാഴ്ച രാജസ്ഥാൻ റോയൽസ് ക്യാംപിനൊപ്പം ചേരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 23ന് ആണ് സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് ആയ ഹൈദരാബാദ് ആണ് രാജസ്ഥാന്റെ ആദ്യ എതിരാളികൾ. ആദ്യ മത്സരം കളിക്കാൻ സഞ്ജുവിനും യശസ്വിക്കും കഴിയും എന്നുമാണ് റിപ്പോർട്ടുകൾ.
യശസ്വിയുടെ കണങ്കാലിന് ആണ് പരുക്കേറ്റിരുന്നത്. യശസ്വി രാജസ്ഥാൻ റോയൽസിന്റെ ക്യാംപിനൊപ്പം ചേർന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ആർച്ചറുടെ പന്ത് വിരലിൽ കൊണ്ടാണ് സഞ്ജുവിന് പരുക്കേറ്റത്. തുടർന്ന് സഞ്ജു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച സഞ്ജു രാജസ്ഥാൻ ക്യാംപിനൊപ്പം ചേരുന്നത്.
ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ ബാറ്റിങ് ഫിറ്റ്നസ് ടെസ്റ്റ് കടമ്പ സഞ്ജു പിന്നിട്ടിരുന്നു. വിക്കറ്റ് കീപ്പിങ് ടെസ്റ്റിലെ ഫലം പുറത്തുവന്നിട്ടില്ല. രാജസ്ഥാൻ ക്യാംപിനൊപ്പം ചേർന്ന യശസ്വിയെ സ്വാഗതം ചെയ്ത് ഫ്രാഞ്ചൈസി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരുന്നു. സഞ്ജുവും യശസ്വിയും ആയിരിക്കും രാജസ്ഥാന്റെ ഓപ്പണിങ് സഖ്യം.
JaisBall season has arrived 🔥 pic.twitter.com/yzgDBCcQvT
— Rajasthan Royals (@rajasthanroyals) March 11, 2025
Read More
- Women Premier League Final: കിരീടം തൂക്കി മുംബൈ ഇന്ത്യൻസ്; മൂന്നാം വട്ടവും ഫൈനലിൽ വീണ് ഡൽഹി
- 2028 ഒളിംപിക്സിൽ ഇന്ത്യക്കായി കളിക്കുമോ? കോഹ്ലിയുടെ മറുപടി
- MS Dhoni IPL 2025: ഒരാളാണ് സിഎസ്കെയെ ഭരിക്കുന്നത്; കംപ്യൂട്ടറിനെ പോലും ധോണി തോൽപ്പിക്കും: ഹർഭജൻ സിങ്
- തലവെട്ടാൻ മുറവിളി കൂട്ടിയവർ എവിടെ? ഇംഗ്ലണ്ടിലും രോഹിത് തന്നെ നയിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us