/indian-express-malayalam/media/media_files/2024/12/04/qW3TBwSvXNkEPUPNvRtj.jpg)
MS Dhoni, Harbhajan Singh (File Photo)
എം.എസ്.ധോണിയെ പ്രശംസയിൽ മൂടിയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ് എത്തിയത്. ചെന്നൈ സൂപ്പർ കിങ്സ് എന്ന വലിയ ഫ്രാഞ്ചൈസിയെ ഒറ്റയ്ക്ക് ഭരിക്കുന്നത് ധോണിയാണെന്നും കംപ്യൂട്ടറുകളെ പോലും തോൽപ്പിക്കുന്ന കണക്കുകൂട്ടലുകളും തന്ത്രങ്ങളുമാണ് ധോണിക്കെന്നുമാണ് ഹർഭജൻ പറഞ്ഞത്. ഇപ്പോൾ ധോണി ഐപിഎല്ലിനായി നടത്തുന്ന കഠിനാധ്വാനത്തെ കുറിച്ച് പറഞ്ഞാണ് ഹർഭജൻ സിങ്ങിന്റെ വരവ്. ഇഎസ്പിഎൻക്രിക്ഇൻഫോയോടാണ് ഹർഭജന്റെ പ്രതികരണം.
"ഒരു സുഹൃത്തിന്റെ മകളുടെ വിവാഹാഘോഷങ്ങൾക്കിടയിൽ ധോണിയെ ഞാൻ കണ്ടിരുന്നു. ധോണി കൂടുതൽ കരുത്തനായിരിക്കുകയാണ്. ഈ പ്രായത്തിൽ ഈ വിധം ഫിറ്റ്നസ് നിലനിർത്തുക പ്രയാസമല്ലേ എന്ന് ഞാൻ ധോണിയോട് ചോദിച്ചു. പ്രയാസമാണ് എന്നാണ് ധോണി മറുപടി നൽകിയത്. എന്നാൽ തനിക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യം ഇതാണ്. ഇതിലാണ് ഞാൻ സന്തോഷം കണ്ടെത്തുന്നത്. ഗ്രൗണ്ടിലിറങ്ങി കളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്നാണ് ധോണി മറുപടി പറഞ്ഞത്," ഹർഭജൻ സിങ് പറയുന്നു.
രണ്ട് മാസമായി ധോണിയുടെ കഠിനാധ്വാനം
"കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ധോണി നടത്തുന്ന പരിശീലനം. എത്ര കൂടുതൽ പന്തുകൾ നേരിട്ടോ അത്രയും ടൈമിങ്ങും ഫ്ളോയും ശരിയാവും. ചെന്നൈയിൽ മൂന്ന് മണിക്കൂറോളം ധോണി പരിശീലനം നടത്തുന്നു. ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി ആദ്യം എത്തുന്നതും അവസാനം ഗ്രൗണ്ട് വിടുന്നതും ധോണിയാണ്. അതും ഈ പ്രായത്തിൽ. അതാണ് ധോണിയും മറ്റുള്ളവരും തമ്മിലെ വ്യത്യാസം,"ഹർഭജൻ സിങ് പറഞ്ഞു.
40 പന്തുകൾ നേരിട്ട് ഒര മത്സരത്തിൽ കളിക്കാനാവില്ലെന്ന ബോധ്യം ധോണിക്കുണ്ട്. 12ാം ഓവറിൽ ബാറ്റിങ്ങിന് ഇറങ്ങാൻ ധോണിക്ക് കഴിയില്ല. തനിക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നത് എന്നും എന്താണ് സാധിക്കാത്തത് എന്നും സംബന്ധിച്ച് ധോണിക്ക് വ്യക്തമായ ധാരണയുണ്ട്. ധോണിയുടെ കരുത്തും അതാണ് എന്ന് ആകാശ് ചോപ്ര പറഞ്ഞു.
Read More
- അന്ന് ആ ആഗ്രഹം നടന്നില്ല, ഇന്ന് അതിലും മികച്ച സമ്മാനം; ധോണിയോട് നന്ദി പറഞ്ഞ് അശ്വിൻ
 - കിരീടം ഇന്ത്യക്ക്; വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് വീഴ്ത്തി
 - 100-ാം ടെസ്റ്റിലേക്ക് ധോണിയെ ക്ഷണിച്ചു; അവിടെ വിരമിക്കൽ പ്രഖ്യാപിക്കുമായിരുന്നു: ആർ അശ്വിൻ
 - Sanju Samson IPL: രാജസ്ഥാന് ആശ്വാസ വാർത്ത; സഞ്ജു ടീമിനൊപ്പം ചേരുന്നതിൽ തീരുമാനമായി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us