scorecardresearch

റിസ്വാന്റെ ഇംഗ്ലീഷിനെ പരിഹസിച്ചു; മനുഷ്യത്വരഹിതം എന്ന് ആരാധകർ

മുഹമ്മദ് റിസ്വാന്റെ ഇംഗ്ലീഷിനെ പരിഹസിച്ച് വിഡിയോയുമായാണ് ബ്രാഡ് ഹോഗ് എത്തിയത്. എന്നാൽ ആ പരിഹാസം മനുഷ്യത്വരഹിതമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ

മുഹമ്മദ് റിസ്വാന്റെ ഇംഗ്ലീഷിനെ പരിഹസിച്ച് വിഡിയോയുമായാണ് ബ്രാഡ് ഹോഗ് എത്തിയത്. എന്നാൽ ആ പരിഹാസം മനുഷ്യത്വരഹിതമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ

author-image
Sports Desk
New Update
mohammed shami, mohammad rizwan, shami, shami rizwan, rizwan, india vs pakistan,

Mohammed Rizwan(File Photo)

പാക്കിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന്റെ ഇംഗ്ലീഷിനെ പരിഹസിച്ച് പല വിഡിയോകളും ഇന്റർനെറ്റിൽ വൈറലാണ്. ഇപ്പോൾ റിസ്വാന്റെ ഇംഗ്ലീഷിനെ കളിയാക്കി എത്തുന്നത് ഓസ്ട്രേലിയൻ മുൻ താരം ബ്രാഡ് ഹോഗ് ആണ്. എന്നാൽ റിസ്വാനെ ഈ വിധം പരിഹസിച്ച ബ്രാഡ് ഹോഗ് ഓസ്ട്രേലിയക്ക് തന്നെ അപമാനമാണ് എന്ന നിലയിലാണ് കമന്റുകൾ ഉയരുന്നത്. 

Advertisment

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ റിസ്വാനുമായുള്ള അഭിമുഖം എന്ന പേരിൽ ഹോഗ് വിഡിയോ പങ്കുവെച്ചിരുന്നു. റിസ്വാനുമായി സാദൃശ്യമുള്ള വ്യക്തിയോട് ഹോഗ് ചോദ്യങ്ങൾ ചോദിക്കുന്നതാണ് വിഡിയോ. വിരാട് കോഹ്ലിയെ കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് ചോദ്യങ്ങളിൽ ഒന്ന്. അതിന് റിസ്വാനായി നിൽക്കുന്ന വ്യക്തിയുടെ മറുപടി ഇങ്ങനെ,"ഞാനും കോഹ്ലിയും ഒരുപോലെയാണ്. കോഹ്ലിയും വെള്ളം കുടിക്കും ഞാനും വെള്ളം കുടിക്കും. കോഹ്ലിയും ഭക്ഷണം കഴിക്കും ഞാനും ഭക്ഷണം കഴിക്കും".

എന്താണ് പാക്കിസ്ഥാൻ ടീമിന്റെ തന്ത്രം എന്നാണ് മറ്റൊരു ചോദ്യം. ചിലപ്പോൾ ഞങ്ങൾ തോൽക്കും മറ്റ് ചിലപ്പോൾ ജയിക്കും. ജയിച്ചാലും തോറ്റാലും ഞങ്ങൾ പഠിക്കും എന്നാണ് റിസ്വാനായി നിൽക്കുന്നയാൾ നൽകുന്ന മറുപടി. എന്നാൽ വിഡിയോ ആരാധകരെ പ്രകോപിപ്പിച്ചു. 

Advertisment

റിസ്വാനെ പോലെ ഉറുദുവിൽ സംസാരിക്കാൻ ഹോഗിന് സാധിക്കുമോ എന്ന ചില ആരാധകർ ചോദിക്കുന്നു. ക്രിക്കറ്റ് കളിക്കാരന്റെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവിണ്യം അല്ല നോക്കേണ്ടത്, അദ്ദേഹത്തിന്റെ ഗ്രൗണ്ടിലെ പ്രകടനത്തെയാണെന്നും ആരാധകർ വിഡിയോയ്ക്ക് താഴെ കമന്റായി പറയുന്നു. 

Read More

Mohammed Rizwan Brad Hogg Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: