/indian-express-malayalam/media/media_files/2025/01/15/sFfTp4RZriThj4EJu1Hq.jpg)
പൃഥ്വി ഷാ Photograph: (ഇൻസ്റ്റഗ്രാം)
പൃഥ്വി ഷായ്ക്ക് ചില മാറ്റങ്ങൾ വരുത്താൻ സാധിച്ചാൽ ഇന്ത്യൻ ക്രിക്കറ്റിന് അത് ഏറെ ഗുണം ചെയ്യുമെന്ന് പഞ്ചാബ് കിങ്സ് ഫിനിഷർ ശശാങ്ക് സിങ്. ഓപ്പണിങ്ങിൽ ഇനി ഇന്ത്യക്കായി നേട്ടങ്ങൾ കൊയ്യാൻ പോകുന്ന താരം ആരെന്ന ചോദ്യത്തിന് ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവരുടെ പേരിനൊപ്പം പൃഥ്വി ഷായുടെ പേരും ശശാങ്ക് സിങ് പറയുന്നു.
"പൃഥ്വി ഷായെ തരംതാഴ്ത്തി കാട്ടുകയാണ് എല്ലാവരും. പ്രാഥമിക പാഠങ്ങളിലേക്ക് മടങ്ങാൻ പൃഥ്വിക്ക് സാധിച്ചാൽ എന്തും നേടാൻ പൃഥ്വിക്ക് സാധിക്കും. 13 വയസ് മുതൽ എനിക്ക് പൃഥ്വിയെ അറിയാം. മുംബൈയിൽ പൃഥ്വിക്കൊപ്പം ഞാൻ ക്ലബ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എവിടെയാണ് പൃഥ്വിക്ക് പിഴയ്ക്കുന്നത് എന്ന് എന്നോട് ചോദിച്ചാൽ, ചില കാര്യങ്ങളിൽ അവന്റെ കാഴ്ച്ചപ്പാട് വ്യത്യസ്തമാണ് എന്ന് പറയേണ്ടി വരും," ശുഭാങ്കർ മിശ്ര പോഡ്കാസ്റ്റിൽ ശശാങ്ക് സിങ് പറയുന്നു.
വർക്ക് എത്തിക്സ് മാറ്റു..
"ചിലപ്പോൾ വർക്ക് എത്തിക്സിൽ മാറ്റം വരുത്തിയാൽ പൃഥ്വിക്ക് അത് ഗുണം ചെയ്തേക്കും. രാത്രി 11 മണിക്ക് ഉറങ്ങുന്നതിന് പകരം 10 മണിക്ക് ഉറങ്ങുക, ഡയറ്റ് ശരിയായി ക്രമീകരിക്കുക. ഇത്തരം കാര്യങ്ങൾ അംഗീകരിച്ച് അതിന് അനുസരിച്ച് മാറാൻ പൃഥ്വിക്ക് കഴിഞ്ഞാൽ അത് ഇന്ത്യൻ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യും," ശശാങ്ക് സിങ് പറഞ്ഞു.
താര ലേലത്തിന് മുൻപ് ഡൽഹി ക്യാപിറ്റൽസ് പൃഥ്വി ഷായെ റിലീസ് ചെയ്തിരുന്നു. ലേലത്തിൽ പൃഥ്വിയെ ടീമിലെടുക്കാൻ ആരും തയ്യാറായില്ല. 75 ലക്ഷം രൂപയായിരുന്നു പൃഥ്വിയുടെ അടിസ്ഥാന വില. ചിലപ്പോൾ പൃഥ്വി തന്റെ ജീവിത രീതിയിൽ ഇപ്പോൾ തന്നെ മാറ്റം കൊണ്ടുവന്നിട്ടുണ്ടാവും. എന്റെ ഉപദേശങ്ങൾ അവന് വേണ്ടിവരില്ല. എന്നേക്കാൾ മികച്ച 10 പേരെങ്കിലും പൃഥ്വിക്ക് ഉപദേശങ്ങൾ നൽകുന്നുണ്ടാവും എന്നും ശശാങ്ക് പറഞ്ഞു.
Read More
- അന്ന് ആ ആഗ്രഹം നടന്നില്ല, ഇന്ന് അതിലും മികച്ച സമ്മാനം; ധോണിയോട് നന്ദി പറഞ്ഞ് അശ്വിൻ
- കിരീടം ഇന്ത്യക്ക്; വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് വീഴ്ത്തി
- 100-ാം ടെസ്റ്റിലേക്ക് ധോണിയെ ക്ഷണിച്ചു; അവിടെ വിരമിക്കൽ പ്രഖ്യാപിക്കുമായിരുന്നു: ആർ അശ്വിൻ
- Sanju Samson IPL: രാജസ്ഥാന് ആശ്വാസ വാർത്ത; സഞ്ജു ടീമിനൊപ്പം ചേരുന്നതിൽ തീരുമാനമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.