/indian-express-malayalam/media/media_files/64CEgseim2ZO3H6QELSp.jpg)
Virat Kohli (File Photo)
Royal Challengers Banglore IPL: ഐപിഎൽ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം മുൻപിലുള്ളപ്പോൾ കടുത്ത പരിശീലനത്തിലാണ് എല്ലാ ഫ്രാഞ്ചൈസികളും. ഇൻട്രാ സ്ക്വാഡ് മത്സരങ്ങളിലേക്ക് ഭൂരിഭാഗം ഫ്രാഞ്ചൈസികളും കടന്ന് കഴിഞ്ഞു. ഈ ഇൻട്രാ സ്ക്വാഡ് മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരമാണ് ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്.
310 റൺസ് ആർസിബി പരിശീലന മത്സരത്തിൽ സ്കോർ ചെയ്തു എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഏതെല്ലാം ബാറ്റർമാരാണ് ഈ റെക്കോർഡ് ടോട്ടലിലേക്ക് ആർസിബിയെ എത്തിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല.
Good News For RCB fans 🚨
— Ctrl C Ctrl Memes (@Ctrlmemes_) March 19, 2025
RCB batsman has scored 310 runs in 20 overs in a practice match yesterday.
Bad news For RCB fans 🚨
Runs was scored against RCB bowlers. pic.twitter.com/RMnElcmcoM
ആർസിബി ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ 310 റൺസ് അടിച്ചെടുത്തു എന്നത് വ്യാജ വാർത്തയാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. അതല്ല പ്രചരിക്കുന്ന അഭ്യൂഹം സത്യമാണ് എങ്കിൽ ആർസിബി ബാറ്റിങ് നിരയുടെ കരുത്താണ് അത് വ്യക്തമാക്കുന്നത്. അതിനൊപ്പം ആർസിബിയുടെ ബോളിങ് നിരയുടെ പോരായ്മയും അത് തുറന്ന് കാണിക്കുന്നു.
മാർച്ച് 22ന് ആണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സീസണിലെ ആദ്യ മത്സരം. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെയാണ് ആർസിബി നേരിടുന്നത്. ഈഡൻ ഗാർഡൻസിലാണ് മത്സരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.