scorecardresearch

സഞ്ജുവിനെ കണ്ടാൽ ഹൈദരാബാദ് വിറയ്ക്കും; കണക്കുകൾ നോക്കിയാൽ അറിയാം

Sanju Samson Rajasthan Royals IPL: പരിശീലന സെഷനിൽ വെടിക്കെട്ട് ബാറ്റിങ് ആണ് സഞ്ജു ഉൾപ്പെടെയുള്ള കളിക്കാരിൽ നിന്ന് വന്നത്. മിന്നും ഫോമിലാണ് രാജസ്ഥാന്റെ ബാറ്റേഴ്സ് എന്ന് വ്യക്തം

Sanju Samson Rajasthan Royals IPL: പരിശീലന സെഷനിൽ വെടിക്കെട്ട് ബാറ്റിങ് ആണ് സഞ്ജു ഉൾപ്പെടെയുള്ള കളിക്കാരിൽ നിന്ന് വന്നത്. മിന്നും ഫോമിലാണ് രാജസ്ഥാന്റെ ബാറ്റേഴ്സ് എന്ന് വ്യക്തം

author-image
Sports Desk
New Update
Sanju Samson | catch controversy

Sanju Samson (File Photo)

Sanju Samson Rajathan Royals IPL: സീസണിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്സ് ഹൈദരാബാദ് ആണ് രാജസ്ഥാൻ റോയൽസിന്റ ആദ്യ എതിരാളികൾ. മാർച്ച് 23ന് ആണ് മത്സരം. വിരലിനേറ്റ പരുക്കിൽ നിന്ന് മുക്തനായ സഞ്ജു സാംസൺ തിരിച്ചെത്തുന്നതിന്റെ ആശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ്. 

Advertisment

ടീമിനൊപ്പമുള്ള പരിശീലന സെഷനിൽ വെടിക്കെട്ട് ബാറ്റിങ് ആണ് സഞ്ജു ഉൾപ്പെടെയുള്ള കളിക്കാരിൽ നിന്ന് വന്നത്. മിന്നും ഫോമിലാണ് രാജസ്ഥാന്റെ ബാറ്റേഴ്സ് എന്ന് വ്യക്തം. ഇത് മാത്രമല്ല ഹൈദരാബാദിനെ ആദ്യ മത്സരത്തിൽ അലോസരപ്പെടുത്തുന്നത്. ഹൈദരാബാദിന് എതിരെ മികച്ച കണക്കുകളാണ് സഞ്ജുവിനുള്ളത്. 

ഹൈദരാബാദിന് എതിരെ 102 റൺസ് ആണ് സഞ്ജുവിന്റെ ഉയർന്ന സ്കോർ. നാല് വട്ടം ഇവർക്കെതിരെ സഞ്ജു സ്കോർ 50 കടത്തി. 803 റൺസ് ആണ് ഹൈദരാബാദിന് എതിരായ 23 കളിയിൽ നിന്ന് സഞ്ജു സ്കോർ ചെയ്തത്. ഹൈദരാബാദിന് എതിരെ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റ് 136 ആണ്. ബാറ്റിങ് ശരാശരി 44. 

Advertisment

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സഞ്ജു വിക്കറ്റ് കീപ്പിങ്ങിൽ നിന്ന് മാറി നിന്നേക്കും എന്ന് റിപ്പോർട്ട് ഉണ്ട്. ബാറ്റിങ്ങിൽ എൻസിഎയിൽ നിന്ന് സഞ്ജുവിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും വിക്കറ്റ് കീപ്പിങ്ങിൽ ഫിറ്റ്നസ് കടമ്പ കടന്നോ എന്ന് വ്യക്തമല്ല. സഞ്ജുവിന് പകരം ധ്രുവ് ജുറെലായിരിക്കും ഒരുപക്ഷെ ആദ്യ കളിയിൽ വിക്കറ്റിന് പിന്നിൽ നിൽക്കുക. 

Read More

IPL 2025 Sunrisers Hyderabad Ipl Rajasthan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: