/indian-express-malayalam/media/media_files/2025/01/17/sikoII1Xv5dAZCfbbFxA.jpg)
യുവരാജ് സിങ്, രോഹിത് ശർമ Photograph: (ഫയൽ ഫോട്ടോ)
എല്ലാ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയരുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്കക് പിന്തുണയുമായി മുൻ താരം യുവരാജ് സിങ്. ഒരു പരമ്പര ജയിച്ചാൽ നിങ്ങൾ ഉടനെ നല്ലത് പറയും, തോറ്റാൽ വിമർശിക്കും. നിങ്ങൾ ഓരോ പരമ്പരയുടേയും ഫലമാണ് നോക്കുന്നത്, യുവരാജ് സിങ് പറഞ്ഞു.
ടീമിന്റെ ഗ്രാഫ് അഞ്ച് വർഷത്തെ കാലയളവിലോ മൂന്ന് വർഷത്തെ കാലയളവിലോ ആണ് നോക്കി കാണേണ്ടത്. ഗംഭീർ ഈ സംവിധാനത്തിലേക്ക് വന്നതേയുള്ളു. കൂടുതൽ സമയം ഗംഭീറിന് വേണം. രോഹിത് ട്വന്റി20 ലോകകപ്പ് ക്യാപ്റ്റൻ എന്ന നിലയിൽ നമുക്ക് നേടിത്തന്നതാണ്. ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനൽ കളിച്ചപ്പോൾ രോഹിത്തായിരുന്നു ക്യാപ്റ്റൻ. അഞ്ച് ഐപിഎൽ കിരീടത്തിലേക്കാണ് രോഹിത് മുംബൈ ഇന്ത്യൻസിനെ നയിച്ചത്, യുവി ചൂണ്ടിക്കാണിക്കുന്നു.
രോഹിത് അവസാന മത്സരത്തിൽ നിന്ന് മാറി നിന്ന് മറ്റൊരു കളിക്കാരന് അവസരം നൽകി. എത്ര ക്യാപ്റ്റന്മാർ അങ്ങനെ ചെയ്തിട്ടുണ്ട്? ദയവായി പറയൂ, യുവി പറഞ്ഞു. എത്ര വലിയ താരമാണ് എങ്കിലും ഡൊമസ്റ്റിക് ക്രിക്കറ്റിന് പ്രാധാന്യം നൽകണം എന്നും യുവി അഭിപ്രായപ്പെട്ടു.
'ആഭ്യന്തര ക്രിക്കറ്റ് പ്രധാനപ്പെട്ടതാണ്. നല്ല ഫോമിൽ അല്ല നിങ്ങൾ എങ്കിൽ ഉറപ്പായും വന്ന് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. അങ്ങനെയാണ് ഗെയിം ടൈം ലഭിക്കുക. നിങ്ങൾക്ക് സമയമുണ്ടെങ്കിലും പരിക്കിന്റെ പിടിയിൽ അല്ലെങ്കിലും ഉറപ്പായും ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം', യുവി പറഞ്ഞു.
എന്താണ് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ചാൽ?
രോഹിത് ശർമ, വിരാട് കോഹ്ലി, ബുമ്ര എന്നിവരാണ് ഡൊമസ്റ്റിക് ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നത്. ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവർ വിജയ് ഹസാരെയിൽ മോശമല്ലാത്ത പ്രകടനം നടത്തി. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനിടെ മുഹമ്മദ് ഷമി രഞ്ജി ട്രോഫിയിൽ ബംഗാളിനായി പന്തെറിയുകയും ചെയ്കു. യുവ താരങ്ങളായ സർഫറാസ് ഖാൻ, ശുഭ്മാൻ ഗിൽ എന്നിവർ ഏതാനും മാസം മുൻപ് ദുലീപ് ട്രോഫി കളിച്ചിരുന്നു.
ടീമിൽ നിന്ന് പുറത്തായ സമയം 2014-15ൽ യുവരാജ് സിങ് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ചിരുന്നു. അന്ന് ഏഴ് മത്സരങ്ങളിൽ നിന്ന് 671 റൺസ് ആണ് യുവി സ്കോർ ചെയ്തത്. മൂന്ന് സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ഈ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യൻ ടീമിലേക്ക് യുവി തിരിച്ചെത്തിയത്. 2015ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. വിരാട് കോഹ്ലി രഞ്ജി ട്രോഫഇ കളിച്ചത് 2012ലും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.