scorecardresearch

'യശ്വസി സ്വന്തം കരിയർ നശിപ്പിക്കുന്നു'; സഞ്ജുവിനും രാജസ്ഥാനുമെതിരെ വിമർശനം

Yashaswi Jaiswal Rajasthan Royals IPL: രാജസ്ഥാൻ റോയൽസിലൂടെ യശസ്വി ജയ്സ്വാൾ സ്വന്തം കരിയർ കൊലയ്ക്ക് കൊടുക്കുകയാണ് എന്നും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആരോപിക്കുന്നു.

Yashaswi Jaiswal Rajasthan Royals IPL: രാജസ്ഥാൻ റോയൽസിലൂടെ യശസ്വി ജയ്സ്വാൾ സ്വന്തം കരിയർ കൊലയ്ക്ക് കൊടുക്കുകയാണ് എന്നും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആരോപിക്കുന്നു.

author-image
Sports Desk
New Update
yashaswi jaiswal rajasthan royals

യശസ്വി ജയ്സ്വാൾ Photograph: (യശസ്വി ജയസ്വാൾ, ഇൻസ്റ്റഗ്രാം)

Yashaswi Jaiswal Rajasthan Royals IPL: വിരലിനേറ്റ പരുക്കിൽ നിന്ന് മുക്തനായി പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. ഇതോടെ സീസണിലെ ആദ്യ മൂന്ന് കളിയിലും ഇംപാക്ട് പ്ലേയറായി സഞ്ജുവിനെ കളിപ്പിക്കാനാണ് രാജസ്ഥാൻ റോയൽസിന്റെ തീരുമാനം. സഞ്ജു സാംസണിന്റെ അഭാവത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിലും റിയാൻ പരാഗ് ആയിരിക്കും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ എന്നും ടീം പ്രഖ്യാപിക്കുന്നു. എന്നാൽ ക്യാപ്റ്റൻസി റയാൻ പരാഗിന് നൽകിയതിന് എതിരെ ഒരുകൂട്ടം ആരാധകർ രംഗത്ത് വരുന്നു. 

Advertisment

എന്തുകൊണ്ട് ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിന് ക്യാപ്റ്റൻസി നൽകിയില്ല എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ടീമിന് വേണ്ടി സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം പുറത്തെടുത്ത താരമാണ് യശസ്വിയെന്നും രാജസ്ഥാൻ റോയൽസിൽ തുടരുന്നതിലൂടെ യശസ്വി സ്വന്തം ഭാവി നശിപ്പിക്കുകയാണ് എന്നും സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നു. 

യശസ്വിയെ മറികടന്ന് റിയാൻ പരാഗിന് ക്യാപ്റ്റൻസി നൽകിയത് തെറ്റായ തീരുമാനമാണ് എന്നാണ് ആരാധകർ പറയുന്നത്. ഇത് ആദ്യമായാണ് റിയാൻ പരാഗ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ഇറങ്ങുന്നത്. നേരത്തെ ഡൊമസ്റ്റിക് ക്രിക്കറ്റിൽ അസമിനെ നയിച്ച പരിചയസമ്പത്ത് റിയാൻ പരാഗിനുണ്ട്. 

കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച ബാറ്റിങ് പുറത്തെടുക്കാൻ റിയാൻ പരാഗിന് സാധിച്ചിരുന്നു. 573 റൺസ് ആണ് റിയാൻ പരാഗ് സ്കോർ ചെയ്തത്. ആ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ റിയാൻ പരാഗ് ആയിരുന്നു. ഇതോടെ ഇന്ത്യൻ ടീമിലേക്കും റിയാൻ പരാഗിന് വിളിയെത്തിയിരുന്നു. 

Advertisment

എന്നാൽ യശസ്വി ജയ്സ്വാളിന്റെ കയ്യിൽ നിന്ന് ക്യാപ്റ്റൻസി തട്ടിയകറ്റിയതാണ് എന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസിയിലേക്ക് വരെ എത്തും എന്ന് വിലയിരുത്തപ്പെടുന്ന താരമാണ് യശസ്വി എന്നും അങ്ങനെയൊരു താരത്തിന് രാജസ്ഥാന്റെ ക്യാപ്റ്റൻസി നൽകണമായിരുന്നു എന്നുമാണ് കമന്റുകൾ. രാജസ്ഥാൻ റോയൽസിൽ നിന്ന് സ്വന്തം കരിയർ കൊലയ്ക്ക് കൊടുക്കുകയാണ് യശസ്വി ചെയ്യുന്നത് എന്നും ആരാധകർ ആരോപിക്കുന്നു. 

Read More

IPL 2025 Yashasvi Jaiswal Riyan Parag Ipl Rajasthan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: