scorecardresearch

IPL 2025: റിവേഴ്സ് സ്വിങ്ങുകൾ നിറയുന്ന സീസൺ; ഉമിനീർ വിലക്ക് നീക്കി

Saliva Ban Lifted IPL 2025: ഐസിസി പന്തിൽ ഉമിനീര് തേയ്ക്കുന്നതിലെ വിലക്ക് പിൻവലിച്ചിട്ടില്ല. എന്നാൽ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു മാത്രമായി ബിസിസിഐ വിലക്കു നീക്കി.

Saliva Ban Lifted IPL 2025: ഐസിസി പന്തിൽ ഉമിനീര് തേയ്ക്കുന്നതിലെ വിലക്ക് പിൻവലിച്ചിട്ടില്ല. എന്നാൽ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു മാത്രമായി ബിസിസിഐ വിലക്കു നീക്കി.

author-image
Sports Desk
New Update
kohli saliva ban

bowlers can use saliva to shine ball Photograph: (File Photo)

ഈ ഐപിഎൽ സീസണിൽ ബൗളര്‍മാര്‍ക്ക് ഉമിനീര്‍ ഉപയോഗിച്ച് പന്തില്‍ മിനുസം വരുത്താം. ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന വിലക്ക് ബിസിസിഐ നീക്കി. കോവിഡ് വ്യാപനത്തിന്റെ സമയത്താണ് പന്തിൽ ഉമിനീര് പുരട്ടി മിനുസപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിയത്. സുരക്ഷ മുന്‍നിര്‍ത്തി ആയിരുന്നു ഐസിസിയുടെ വിലക്ക്. ഐസിസി ഈ വിലക്ക് പിൻവലിച്ചിട്ടില്ല. എന്നാൽ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു മാത്രമായി ബിസിസിഐ വിലക്കു നീക്കി.

Advertisment

ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ യോഗത്തിലാണ് ബോളർമാർക്ക് അനുകൂലമായ തീരുമാനം വരുന്നത്. ഈ തീരുമാനത്തെ എല്ലാ ടീമുകളുടേയും ക്യാപ്റ്റന്മാർ സ്വാഗതം ചെയ്തു.  കോവിഡിനു ശേഷം ഉമിനീര്‍ ഉപയോഗിച്ചു ബോളര്‍മാര്‍ പന്തെറിയുന്ന ആദ്യ ടൂർണമെന്റാവും ഐപിഎല്‍. 

ഉമിനീര് ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്താൻ അനുമതി നൽതിയതിനൊപ്പം മറ്റ് തീരുമാനങ്ങളും ക്യാപ്റ്റന്മാരുടെ യോഗത്തിലുണ്ടായി. ഓഫ് സ്റ്റംപിനു പുറത്തു പോകുന്ന ഹൈറ്റ് വൈഡുകള്‍ റിവ്യു ചെയ്യാൻ ഇത്തവണ ടീമുകള്‍ക്ക് സാധിക്കും. 

റിവേഴ്സ് സ്വിങ് തിരികെ കൊണ്ടുവരാൻ

റിവേഴ്‌സ് സ്വിങിനായി ഉമിനീര്‍ ഉപയോഗിച്ചു പന്തില്‍ തിളക്കം വരുത്തി എറിയേണ്ടത് അനിവാര്യമാണെന്നു മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ പിന്‍തുണച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡര്‍, ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി എന്നിവരും രംഗത്തെത്തി.ക്രിക്കറ്റ് പിച്ചിലേക്ക് റിവേഴ്‌സ് സ്വിങ് തിരികെ കൊണ്ടു വരണമെങ്കില്‍ ഉമിനീര്‍ ഉപയോഗിച്ചു പന്തില്‍ മിനുസം വരുത്താന്‍ അനുമതി ലഭിക്കണമെന്നാണ് കഴിഞ്ഞ ദിവസം ഷമി വ്യക്തമാക്കിയത്. പിന്നാലെയാണ് ഐപിഎല്ലില്‍ നിയമം ബാധകമല്ലെന്നു വ്യക്തമാക്കി ബിസിസിഐ രംഗത്തെത്തിയത്.

Read More

Advertisment
IPL 2025 Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: