scorecardresearch

58 കോടി രൂപ; ഒരോ കളിക്കാരനും എത്ര വീതം ലഭിക്കും? ഗംഭീറിനോ?

Champions Trophy Prize Money: സ്ക്വാഡിൽ ഇടം ഉണ്ടായിട്ടും ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന അര്‍ഷ്ദീപ് സിംഗ്, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും നിരാശരാവേണ്ടി വരില്ല

Champions Trophy Prize Money: സ്ക്വാഡിൽ ഇടം ഉണ്ടായിട്ടും ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന അര്‍ഷ്ദീപ് സിംഗ്, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും നിരാശരാവേണ്ടി വരില്ല

author-image
Sports Desk
New Update
indian champions trophy team

Indian Champions Trophy Squad Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

Champions Trophy Indian Cricket Team: 2013ന് ശേഷം ചാംപ്യൻസ് ട്രോഫി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് രോഹിത് ശർമയ്ക്കും സംഘത്തിനും 58 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. ഈ 58 കോടി രൂപ എങ്ങനെയാവും ഇന്ത്യൻ സംഘത്തിൽ വിതരണം ചെയ്യുക എന്നതിന്റെ വിശദാംശങ്ങളും പുറത്തുവിട്ട് ബിസിസിഐ. 

Advertisment

മൂന്ന് കോടി രൂപ വീതമായിരിക്കും ഇന്ത്യൻ സ്ക്വാഡിലെ 15 താരങ്ങള്‍ക്കും ലഭിക്കുക എന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു. ചാംപ്യൻസ് ട്രോഫിയിൽ സ്ക്വാഡിൽ ഇടം ഉണ്ടായിട്ടും ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന അര്‍ഷ്ദീപ് സിംഗ്, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും മൂന്ന് കോടി രൂപ വീതം ലഭിക്കും. 

58 കോടിയില്‍ 45 കോടി രൂപ കളിക്കാര്‍ക്കായി വിതരണം ചെയ്യും. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും കളിക്കാരുടേതിന് സമാനമായി മൂന്ന് കോടി രൂപ തന്നെ പാരിതോഷികമായി ലഭിക്കും. 10 കോടി രൂപയാണ് പിന്നെ വരുന്നത്. ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം ലഭിക്കും. ബാറ്റിംഗ് കോച്ച് സീതാൻഷു കൊടക്,ഫീല്‍ഡിംഗ് കോച്ച് ടി ദീലീപ്, സഹ പരിശീലകനായ അഭിഷേക് നായര്‍, റിയാന്‍ ടെന്‍ ഡോഷെറ്റെ, ഫിസിയോ തെറാപ്പിസ്റ്റ് കമലേഷ് ജെയ്ൻ, യോഗേഷ് പാര്‍മര്‍, ടീം ഡോക്ടര്‍ ആദിത്യ ഡഫാട്രേ, ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളായ രാഘവീന്ദ്ര ദ്വാഗി, നുവാന്‍ ഉദേനേകെ, ധ്യാനാന്ദ് ഗരാനി, മസാജര്‍ ചേതന്‍ കുമാര്‍, രാജീവ് കുമാര്‍, അരുണ്‍ കനഡെ, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് സോഹാം ദേശായി എന്നിവര്‍ക്കാണ് 50 ലക്ഷം രൂപ വീതം ലഭിക്കുക.

ലെയ്സണ്‍ ഓഫീസര്‍, മീഡിയ മാനേജര്‍ എന്നീ ബിസിസിഐ ഒഫീഷ്യലുകൾക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്ക് 30 ലക്ഷവും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങൾക്ക് 25 ലക്ഷം വീതവും ലഭിക്കും.

Read More

Advertisment
Champions Trophy Final Indian Cricket Team Icc Champions Trophy Bcci Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: