scorecardresearch

ഗോവയിലേക്ക് താമസം മാറാനായിരുന്നു ലക്ഷ്യം; മലക്കം മറിഞ്ഞ് യശസ്വി ജയ്സ്വാൾ

Yashaswi Jaiswal Mumbai Cricket Team: ഗോവയിൽ നിന്ന് ക്യാപ്റ്റൻസി ഓഫർ വന്നതിനെ തുടർന്നാണ് മുംബൈ ടീം വിടാൻ തീരുമാനിച്ചത് എന്ന് യശസ്വി ജയ്സ്വാൾ.

Yashaswi Jaiswal Mumbai Cricket Team: ഗോവയിൽ നിന്ന് ക്യാപ്റ്റൻസി ഓഫർ വന്നതിനെ തുടർന്നാണ് മുംബൈ ടീം വിടാൻ തീരുമാനിച്ചത് എന്ന് യശസ്വി ജയ്സ്വാൾ.

author-image
Sports Desk
New Update
yashasvi jaiswal | ICC Player of the Month

Yashasvi Jaiswal (File Photo)

മുംബൈ വിടാനുള്ള തീരുമാനത്തിൽ നിന്ന് യു ടേൺ അടിച്ച് യശസ്വി ജയ്സ്വാൾ. ഡൊമസ്റ്റിക് ക്രിക്കറ്റിൽ മുംബൈ ടീമിൽ നിന്ന് ഗോവയിലേക്ക് മാറാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യശസ്വി ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. 

Advertisment

ഗോവയിലേക്ക് മാറാൻ അനുവദം തേടിയുള്ള എൻഒസി ആവശ്യം പിൻവലിക്കുന്നതായി വ്യക്തമാക്കി യശസ്വി ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന് മെയിൽ അയച്ചു. അടുത്ത ഡൊമസ്റ്റിക് സീസണിൽ മുംബൈക്ക് വേണ്ടി കളിക്കാൻ താൻ തയ്യാറാണ് എന്ന് യശസ്വി ജയ്സ്വാൾ എംസിഎയെ അറിയിച്ചു. 

ഗോവയിലേക്ക് കുടുംബവുമായി താമസം മാറാൻ പദ്ധയിട്ടിരുന്നതായും അതിനെ തുടർന്നാണ് എൻഒസി ആവശ്യപ്പെട്ടത് എന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച ഇമെയിലിൽ യശസ്വി ജയ്സ്വാൾ പറയുന്നു. ഗോവയിലേക്ക് കുടുംബവുമായി മാറാനുള്ള തീരുമാനം തങ്ങൾ ഉപേക്ഷിച്ചതായും അതിനെ തുടർന്ന് മുംബൈക്ക് വേണ്ടി ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണം എന്നും യശസ്വി എംസിഎയെ അറിയിച്ചു. 

ഗോവ ടീമിലേക്ക് മാറാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് യശസ്വി ഈ വർഷം ഏപ്രിലിലാണ് അനുവാദം തേടിയത്. ഇത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ഇതെന്നാണ് അന്ന് യശസ്വി നിലപാടെടുത്തത്. സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും നേരത്തെ ഗോവ ടീമിലേക്ക് മാറിയിരുന്നു. കൂടുതൽ അവസരം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അർജുന്റെ നീക്കം. 

Advertisment

രഹാനെയുമായി യശസ്വിക്ക് പ്രശ്നം?

ഗോവ ടീമിലേക്ക് എത്തുമ്പോൾ ടീമിന്റെ ക്യാപ്റ്റൻസി ലഭിക്കും എന്നതാണ് യശസ്വിയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. "ഗോവ ടീം ക്യാപ്റ്റൻസി ഓഫർ എനിക്ക് മുൻപിൽ വെച്ചു. ഇന്ത്യക്ക് വേണ്ടി കളിച്ച് മികവ് കാണിക്കുക എന്നതാണ് എല്ലായ്പ്പോഴും തന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഗോവയിൽ നിന്ന് വന്ന ഓഫർ നല്ലതാണെന്ന് തോന്നിയതിനാൽ അതുമായി മുൻപോട്ട് പോയി," ഇന്ത്യൻ എക്സ്പ്രസിനോട് യശസ്വി ജയ്സ്വാൾ പറഞ്ഞു. 

എന്നാൽ രഹാനെയുമായുള്ള പ്രശ്നത്തെ തുടർന്നാണ് യശസ്വി മുംബൈ ടീം വിടാൻ തീരുമാനിച്ചത് എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഡ്രസ്സിങ് റൂമിൽ വെച്ച് രഹാനെയോട് യശസ്വി മോശമായി പെരുമാറി എന്നാണ് സൂചനകൾ വന്നത്. എന്നാൽ രണ്ട് താരങ്ങളും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

Read More

Yashasvi Jaiswal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: