/indian-express-malayalam/media/media_files/2025/04/20/9cNM6sHgFtjQ8f8G2ycO.jpg)
MS Dhoni, Rohit Sharma Photograph: (ISL, Instagram)
IPL 2025 Suspended, india Pakistan Conflict: അതിർത്തിയിലെ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെച്ചു. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ മത്സരക്രമം, മത്സര വേദി എന്നിവ സംബന്ധിച്ച പ്രഖ്യാപനം ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷാവസ്ഥ വിലയിരുത്തിയതിന് ശേഷമാവും ഇനി പ്രഖ്യാപിക്കുക എന്നും ബിസിസിഐ വ്യക്തമാക്കുന്നു.
ഐപിഎൽ ഗവേണിങ് കൗൺസിൽ ആണ് മത്സരങ്ങൾ ഒരു ആഴ്ചത്തേക്ക് നിർത്തിയ്ക്കാൻ തീരുമാനിച്ചത്. കളിക്കാരുടെ സുരക്ഷ സംബന്ധിച്ച് ഫ്രാഞ്ചൈസികൾ ആശങ്ക അറിയിച്ചതായി ബിസിസിഐയുടെ പ്രസ്താവനയിൽ പറയുന്നു. കാണികളുടേയും ബ്രോഡ്കാസ്റ്റർമാരുടേയും സ്പോൺസർമാരുടേയും കൂടി സുരക്ഷ കണക്കിലെടുത്താണ് മത്സരങ്ങൾ നിർത്തി വെച്ചിരിക്കുന്നത്. നമ്മുടെ സൈന്യത്തിൽ തങ്ങൾക്ക് പൂർണ വിശ്വാസം ഉണ്ടെന്നും ബിസിസിഐ പ്രസ്താവനയിൽ പറയുന്നു.
ഇനി നടക്കാനുള്ളത് 12 ലീഗ് ഘട്ട മത്സരങ്ങൾ
ലക്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ലക്നൗവിലെ എകന സ്റ്റേഡിയമായിരുന്നു മത്സരവേദി. സീസണിൽ 12 ലീഗ് ഘട്ട മത്സരങ്ങൾ കൂടിയാണ് നടക്കാനുള്ളത്. മെയ് 20നായിരുന്നു ആദ്യ പ്ലേഓഫ് നിശ്ചയിച്ചിരുന്നത്. മെയ് 23നായിരുന്നു ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.
🚨TATA IPL 2025 has been suspended for one week.🚨
— Chennai Super Kings (@ChennaiIPL) May 9, 2025
At this time of crisis, we understand and support the decision to place national security and sovereignty above all.
To our superfans,
At this difficult time all you need is love. We will be back stronger! 💛✨ pic.twitter.com/Tp3BlhEXRF
വ്യാഴാഴ്ച ധരംശാലയിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിൽ പഞ്ചാബ് കിങ്സ് സ്കോർ നിൽക്കുമ്പോഴാണ് സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റുകളിൽ ഒന്ന് അപ്രതീക്ഷിതമായി അണഞ്ഞത്. മഴയെ തുടർന്ന് വൈകിയായിരുന്നു കളി ആരംഭിച്ചത്. പിന്നാലെ ഫ്ളഡ് ലൈറ്റുകൾ അണഞ്ഞപ്പോൾ സാങ്കേതിക പ്രശ്നം എന്നാണ് ആദ്യം കരുതിയത്. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മത്സരം ഉപേക്ഷിക്കുകയായിരുന്നു എന്ന് പിന്നാലെ വ്യക്തമായി.
പിടിഐ റിപ്പോർട്ട് പ്രകാരം ധരംശാലയുടെ സമീപപ്രദേശങ്ങളിൽ എയർ റെയ്ഡ് അലർട്ട്സ് വരികയും ഇതേ തുടർന്ന് ധരംശാലയിൽ ബ്ലാക്ക്ഔട്ടിലേക്ക് പോകേണ്ടി വരികയുമായിരുന്നു. ഫ്ളഡ് ലൈറ്റുകൾ അണഞ്ഞതിന് പിന്നാലെ കളിക്കാരേയും കാണികളേയും സ്റ്റേഡിയത്തിൽ നിന്ന് മാറ്റി.
Read More
- രോഹിത്തിനെ വീഴ്ത്തിയ തകർപ്പൻ തന്ത്രം; ബുദ്ധി ഗില്ലിന്റേയോ നെഹ്റയുടേയോ?
- രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സ്; അവ്നീതിന്റെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി
- മാരകം എന്ന് പറഞ്ഞാൽ അതിമാരകം; ഞെട്ടിക്കും കണക്കുമായി അഞ്ച് ടീമുകളുടെ ടോപ് 3 ബാറ്റർമാർ
- ഒരു സീസൺ തന്നെ ധാരാളം! ദാ ഈ അഞ്ച് പേർ ഇന്ത്യൻ കുപ്പായം അണിയാൻ വൈകില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us