/indian-express-malayalam/media/media_files/RfRkeHsPzl6sFgtFczjm.jpg)
MS Dhoni, Andre Russel (File Photo)
CSK vs KKR IPL 2025: ഇന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ ഇറങ്ങുമ്പോൾ ആരാധകർക്ക് ആശ്വസിക്കാൻ പാകത്തിൽ ഒരു ജയം നൽകുകയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ലക്ഷ്യം. എന്നാൽ ഈഡൻ ഗാർഡൻസിൽ ജയിച്ചുകയറുക ധോണിക്കും കൂട്ടർക്കും അത്ര എളുപ്പമാവില്ല. പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ രണ്ടും കൽപ്പിച്ചാണ് കൊൽക്കത്ത ഇറങ്ങുക. ഈ സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ഈ മൂന്ന് കാര്യങ്ങളിൽ ഇന്ന് പിഴയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
പവർപ്ലേയിൽ ചെന്നൈ വിറച്ച് വീഴരുത്
ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പവർപ്ലേയിൽ പിടിച്ചുനിൽക്കാൻ ഏറെ പ്രയാസപ്പെട്ടു. രചിൻ രവീന്ദ്ര ആദ്യ മത്സരങ്ങളിൽ പരുങ്ങി നിന്നപ്പോൾ ഋതുരാജിന് ഏതാനും മത്സരത്തിന് ശേഷം സീസൺ തന്നെ നഷ്ടപ്പെട്ടു. ഇപ്പോൾ ഓപ്പണിങ്ങിൽ ഷെയ്ഖ് റഷീദിനേയും ആയുഷ് മാത്രേയുമാണ് ചെന്നൈ പരീക്ഷിക്കുന്നത്.
എന്നാൽ റഷീദിന് 71 റൺസ് മാത്രമാണ് കണ്ടെത്താനായത്. സ്ട്രൈക്ക്റേറ്റ് 112. 48 പന്തിൽ 94 റൺസ് നേടി ആയുഷ് മാത്രേ തന്റെ കഴിവ് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തു. നാല് ഇന്നിങ്സിൽ നിന്ന് 163 റൺസ് ആണ് ഈ 17കാരൻ കണ്ടെത്തിയത്. ആയുഷും റഷീദും ഇന്ന് പവർപ്ലേയിൽ തിളങ്ങിയാൽ മാത്രമാവും കൊൽക്കത്തയ്ക്ക് മേൽ മുൻതൂക്കം നേടാൻ ചെന്നൈക്ക് സാധിക്കുക.
കൊൽക്കത്തയുടെ ഫിനിഷർമാരെ ചെന്നൈയുടെ ഡെത്ത് ബോളർമാർ പിടിച്ചുകെട്ടണം
റസലും റിങ്കു സിങ്ങും ഉൾപ്പെടുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ വെടിക്കെട്ട് ബാറ്റർമാരെ അവസാന ഓവറുകളിൽ നിറഞ്ഞാടാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ ഡെത്ത് ഓവർ ബോളർമാർ അനുവദിക്കരുത്. ഈ സീസണിൽ ഡെത്ത് ഓവർ ബോളിങ്ങും ചെന്നൈക്ക് തലവേദനയായിരുന്നു. ആർസിബിക്കെതിരെ മൂന്ന് ഓവറിൽ 65 റൺസ് ആണ് ഖലീൽ അഹ്മദ് വഴങ്ങിയത്. മതീഷ പതിരാന അവസാന ഓവറിൽ 21 റൺസും വഴങ്ങിയിരുന്നു.
കൊൽക്കത്തയുടെ സ്പിന്നർമാരെ ചെന്നൈ മധ്യനിര അതിജീവിക്കണം
11 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുമായി നിൽക്കുന്ന വരുൺ ചക്രവർത്തി. 10 കളിയിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയ സുനിൽ നരെയ്ൻ. ഈ രണ്ട് പേരേയും ചെന്നൈ സൂപ്പർ കിങ്സിന്റെ മധ്യനിര ബാറ്റർമാർക്ക് അതിജീവിക്കാനാവണം. ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, രവീന്ദ്ര ജഡേജ എന്നിവർക്കാണ് ചെന്നൈയുടെ സ്പിൻ സഖ്യത്തെ അതിജീവിക്കേണ്ടതിന്റെ ഉത്തരവാദിത്വം.
Read More
- രോഹിത്തിനെ വീഴ്ത്തിയ തകർപ്പൻ തന്ത്രം; ബുദ്ധി ഗില്ലിന്റേയോ നെഹ്റയുടേയോ?
- രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സ്; അവ്നീതിന്റെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി
- മാരകം എന്ന് പറഞ്ഞാൽ അതിമാരകം; ഞെട്ടിക്കും കണക്കുമായി അഞ്ച് ടീമുകളുടെ ടോപ് 3 ബാറ്റർമാർ
- ഒരു സീസൺ തന്നെ ധാരാളം! ദാ ഈ അഞ്ച് പേർ ഇന്ത്യൻ കുപ്പായം അണിയാൻ വൈകില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.