/indian-express-malayalam/media/media_files/2025/05/07/qh5Kk2YMXxXekZfb1XQN.jpg)
MS Dhoni Against Kolkata Knight Riders, IPL 2025 Photograph: (IPL, Instagram)
CSK vs KKR IPL 2025: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് പുറത്തേക്കുള്ള വഴി തുറന്ന് ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകളാണ് ചെന്നൈ സൂപ്പർ കിങ്സ് ഈഡൻ ഗാർഡൻസിൽ രണ്ട് പന്ത് ബാക്കി നിൽക്കെ തല്ലിക്കെടുത്തിയത്. കൊൽക്കത്തയ്ക്ക് ജീവൻ നിലനിർത്താൻ അനിവാര്യമായ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ധോണിയുടേയും സംഘത്തിന്റേയും ജയം. നിലവിലെ ചാംപ്യന്മാർ സ്വന്തം മണ്ണിൽ വെച്ച് നടന്ന മത്സരത്തിൽ തോറ്റ് പുറത്ത്.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മുൻപിൽ വെച്ച 180 റൺസ് വിജയ ലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് മറികടന്നത്. ഇതോടെ ചെന്നൈക്കും രാജസ്ഥാനും ഹൈദരാബാദിനും പിന്നാലെ പ്ലേഓഫ് കാണാതെ പുറത്താവുന്ന ടീമായി രഹാനെയുടെ കൊൽക്കത്ത. ഇനി ബെംഗളൂരു, പഞ്ചാബ്, ഗുജറാത്ത്, മുംബൈ, ഡൽഹി, ലക്നൗ ടീമുകളാണ് പ്ലേഓഫ് പ്രതീക്ഷയുമായി നിൽക്കുന്നത്. ഇതുവരെ ഒരു ടീമും പ്ലേഓഫ് ഉറപ്പിച്ചിട്ടില്ല. ലക്നൗവിന് നേരിയ സാധ്യത മാത്രമാണുള്ളത്.
കൊൽക്കത്ത പ്ലേഓഫ് കാണാതെ പുറത്തായത് ഡൽഹിക്കും മുംബൈക്കും ആശ്വാസമാകുന്നു. 14 പോയിന്റോടെ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. ഗുജറാത്തിനോടേറ്റ തോൽവിയാണ് മുംബൈക്ക് വിനയായത്. ഹൈദരാബാദിനെതിരെ മഴയുടെ കനിവിൽ ലഭിച്ച ഒരു പോയിന്റോടെ 13 പോയിന്റുമായാണ് ഡൽഹി പിടിച്ചുനിൽക്കുന്നത്.
16 പോയിന്റ് വീതമായി ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്തിനും ആർസിബിക്കും പോയിന്റ് 20ന് മുകളിൽ വരെ എത്തിക്കാം. മൂന്ന് മത്സരങ്ങൾ വീതമാണ് ഇനി ഗുജറാത്തിനും ആർസിബിക്കും പഞ്ചാബിനും ഡൽഹിക്കുമുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ പഞ്ചാബിനോട് തോറ്റാൽ ഡൽഹിയുടെ പ്ലേഓഫ് സാധ്യതയും അവസാനിക്കും. മെയ് 11ന് നടക്കുന്ന പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടവും ഇരുവർക്കും നിർണായകമാണ്.
സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ മൂന്നാമത്തെ മാത്രം ജയമാണ് ഇത്. ചെയ്സ് ചെയ്ത് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണർമാരായ ആയുഷ് മാത്രേയും കോൺവേയും രണ്ട് പന്തിൽ ഡക്കായിരുന്നു. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിഷ അരങ്ങേറ്റം കുറിച്ച് ഇറങ്ങിയ ഉർവിൽ പട്ടേൽ 11 പന്തിൽ നിന്ന് നാല് സിക്സുകൾ പറത്തി 31 റൺസ് നേടി.
പവർപ്ലേയിൽ അഞ്ച് വിക്കറ്റ് ആണ് ചെന്നൈക്ക് നഷ്ടമായത്. എന്നാൽ ഡെവാൾഡ് ബ്രെവിസിന്റേയും ശിവം ദുബെയുടേയും കൂട്ടുകെട്ട് ചെന്നൈയെ തുണച്ചു. തകർത്തടിച്ച ഡെവാൾഡ് ബ്രെവിസ് വൈഭവ് അറോറയ്ക്ക് എതിരെ ഒരോവറിൽ 30 റൺസ് കണ്ടെത്തിയതോടെ കളി ചെന്നൈക്ക് അനുകൂലമായി തിരിഞ്ഞു.ശിവം ദുബെയിൽ നിന്ന് ഏതാനും ബിഗ് ഹിറ്റുകൾ വരികയും അവസാന ഓവറില ആദ്യ പന്തിൽ ധോണി സിക്സ് പറത്തുകയും ചെയ്തതോടെ കൊൽക്കത്തയുടെ മേൽ ചെന്നൈ അവസാന ആണി അടിച്ചു.
Read More
- രോഹിത്തിനെ വീഴ്ത്തിയ തകർപ്പൻ തന്ത്രം; ബുദ്ധി ഗില്ലിന്റേയോ നെഹ്റയുടേയോ?
- രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സ്; അവ്നീതിന്റെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി
- മാരകം എന്ന് പറഞ്ഞാൽ അതിമാരകം; ഞെട്ടിക്കും കണക്കുമായി അഞ്ച് ടീമുകളുടെ ടോപ് 3 ബാറ്റർമാർ
- ഒരു സീസൺ തന്നെ ധാരാളം! ദാ ഈ അഞ്ച് പേർ ഇന്ത്യൻ കുപ്പായം അണിയാൻ വൈകില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us