/indian-express-malayalam/media/media_files/2024/11/17/5mBrLwFOhueKrS6G42x3.jpg)
ചിത്രം: എക്സ്
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. സോഷ്യൽ മീഡിയയിലൂടെയാണ് രോഹിതിന്റെ പ്രഖ്യാപനം. ആരാധകരുടെ വർഷങ്ങളായുള്ള സ്നേഹത്തിനും പിന്തുണയ്ക്കും രോഹിത് നന്ദി പറഞ്ഞു. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണെന്നും രോഹിത് പറഞ്ഞു.
"ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. വെള്ളക്കുപ്പായത്തിൽ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് വലിയ ഒരു ബഹുമതിയാണ്. വർഷങ്ങളായി നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി," ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്പിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് രോഹിത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഏകദിന ഫോര്‍മാറ്റില്‍ ഇനിയും ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് താരം പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിനു പിന്നാലെ രോഹിത് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി പുതിയ ടെസ്റ്റ് ക്യാപ്റ്റനെ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് രോഹിത് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
രോഹിത്തിന് ശേഷം ആര്?
വർക്ക് ലോഡ് കണക്കിലെടുത്ത് സ്റ്റാർ പേസർ ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് ഉറപ്പാണ്. പിന്നെ ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നീ പേരുകളാണ് ഉയരുന്നത്. എന്നാൽ ഇരുവരുടേയും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ തലവേദനയാണ്. അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് വരെ ടീമിനെ നയിക്കാൻ സാധിക്കുന്ന ക്യാപ്റ്റനെയാണ് ബിസിസിഐ നോക്കുന്നത്.
താത്കാലിക ക്യാപ്റ്റനെ കൊണ്ടുവരുന്നതിൽ പരിശീലകൻ ഗംഭീറിനും താത്പര്യം ഇല്ലെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിലാണ് താത്കാലിക ക്യാപ്റ്റനാവാം എന്ന മുതിർന്ന താരത്തിന്റെ ഓഫർ തള്ളിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
Read More
- രോഹിത്തിനെ വീഴ്ത്തിയ തകർപ്പൻ തന്ത്രം; ബുദ്ധി ഗില്ലിന്റേയോ നെഹ്റയുടേയോ?
- രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സ്; അവ്നീതിന്റെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി
- മാരകം എന്ന് പറഞ്ഞാൽ അതിമാരകം; ഞെട്ടിക്കും കണക്കുമായി അഞ്ച് ടീമുകളുടെ ടോപ് 3 ബാറ്റർമാർ
- ഒരു സീസൺ തന്നെ ധാരാളം! ദാ ഈ അഞ്ച് പേർ ഇന്ത്യൻ കുപ്പായം അണിയാൻ വൈകില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.