scorecardresearch

ഭയരഹിതം, മനോഹരം ഈ സെഞ്ചുറി; ഇംഗ്ലണ്ടിന്റെ നെഞ്ചത്ത് യശസ്വിയുടെ ആറാട്ട്

Yashasvi Jaiswal Century, India Vs England Test: 144 പന്തിൽ നിന്നാണ് യശസ്വി ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിന് വമ്പൻ തുടക്കം നൽകി തന്റെ സ്കോർ മൂന്നക്കം കടത്തിയത്

Yashasvi Jaiswal Century, India Vs England Test: 144 പന്തിൽ നിന്നാണ് യശസ്വി ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിന് വമ്പൻ തുടക്കം നൽകി തന്റെ സ്കോർ മൂന്നക്കം കടത്തിയത്

author-image
Sports Desk
New Update
Yashasvi Jaiswal Scored Century Against England

Yashasvi Jaiswal Scored Century Against England: (Indian Cricket Team, Instagram)

Yashasvi Jaiswal Scored Century Against England: കോഹ്ലിയും രോഹിത്തും ഇല്ലാതെ ഇംഗ്ലണ്ട് പര്യടനത്തിനായി പറക്കുന്ന ഇന്ത്യ. എന്താവും ഈ ഇന്ത്യൻ ടീമിന്റെ അവസ്ഥ എന്നത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. 5-0ന് ഇന്ത്യ പരമ്പര തോറ്റ് നാണംകെടും എന്ന് പ്രവചിച്ചവരുണ്ട്. എന്നാൽ ലീഡ്സിൽ ആദ്യ ടെസ്റ്റിൽ ആദ്യത്തെ രണ്ട് സെഷൻ കഴിയുമ്പോൾ ഇന്ത്യ യശസ്വിയുടേയും രാഹുലിന്റേയും ഗില്ലിന്റേയും ബലത്തിൽ നെഞ്ചുവിരിച്ച് നിൽക്കുന്നു. 

Advertisment

ഇംഗ്ലണ്ട് പേസർമാർക്ക് മേൽ ആധിപത്യം പുലർത്തി യശസ്വി ജയ്സ്വാൾ ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ചുറി പൂർത്തിയാക്കി. ഇംഗ്ലണ്ട് മണ്ണിലെ യശസ്വിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. 144 പന്തിൽ നിന്നാണ് യശസ്വി ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിന് വമ്പൻ തുടക്കം നൽകി തന്റെ സ്കോർ മൂന്നക്കം കടത്തിയത്. സെഞ്ചുറിയിലേക്ക് എത്തിയപ്പോൾ തന്നെ 16 ഫോറും ഒരു സിക്സും യശസ്വിയുടെ ബാറ്റിൽ നിന്ന് വന്നു. 

Also Read: അഭിമന്യുവിനെ തഴഞ്ഞ് സായിയെ ഇറക്കി; നാല് പന്തിൽ ഡക്ക്; നാണക്കേടിന്റെ റെക്കോർഡ്

ഇംഗ്ലണ്ട് ബോളർമാർക്ക് മുൻപിൽ ഒരു ഘട്ടത്തിലും യശസ്വിയും രാഹുലും ഗില്ലും തപ്പിത്തടഞ്ഞില്ല. വോക്സിനെതിരെ യശസ്വിയിൽ നിന്ന് മിഡ് ഓഫിലേക്ക് മനോഹരമായ ഡ്രൈവ് വന്നത് ആരാധകരുടെ ഹൃദയം നിറച്ചു. രാഹുലിൽ നിന്നും മികച്ച ഷോട്ടുകൾ വന്നതോടെ ആദ്യ സെഷനിൽ തന്നെ 16 ഫോറുകളാണ് ഇന്ത്യ കണ്ടെത്തിയത്. ഇത് ഇന്ത്യ ഭയരഹിതമായാണ് ബാറ്റ് ചെയ്തത് എന്ന് തെളിയിക്കുന്നു. 

Advertisment

Also Read: വിമാനാപകടം നെഞ്ചുലച്ചു; ഇന്ത്യയെ സന്തോഷിപ്പിക്കാനായി ഞങ്ങൾ കളിക്കും: ഋഷഭ് പന്ത്

കോഹ്ലിയുടെ അഭാവത്തിൽ നാലാം സ്ഥാനത്ത് ഇറങ്ങിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അനായാസം സ്കോർ ബോർഡ് ചലിപ്പിച്ചു. ക്രീസിലേക്ക് എത്തി അർധ ശതകം തികയ്ക്കാൻ ഗില്ലിന് അധികം സമയം വേണ്ടിവന്നില്ല. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിന്റെ തീരുമാനം തെറ്റിയെന്ന് വ്യക്തം. ആൻഡേഴ്സനും ബ്രോഡും ഇല്ലാത്ത ഇംഗ്ലണ്ട് ബോളിങ് നിരയും ലീഡ്സിലെ പിച്ച് പേസർമാർക്ക് അധികം പിന്തുണ നൽകാതിരുന്നതും ഇന്ത്യയെ തുണച്ചു. 

Also Read: ജൂൺ 20; ഗാംഗുലിയും ദ്രാവിഡും കോഹ്ലിയും അരങ്ങേറ്റം കുറിച്ച ദിവസം; തന്റെ പേര് കൂടി ചേർത്ത് സായ്

ഓപ്പണിങ്ങിൽ കെ എൽ രാഹുലും യശസ്വിയും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 78 പന്തിൽ നിന്ന് 42 റൺസ് ആണ് കെ എൽ രാഹുൽ സ്കോർ ചെയ്തത്. എട്ട് ഫോറുകൾ രാഹുലിൽ നിന്ന് വന്നു. ഡ്രൈവ് ഷോട്ട് കളിക്കാനുള്ള രാഹുലിന്റെ ശ്രമം പിഴച്ചപ്പോൾ ബാറ്റിലുരസി പന്ത് ഫസ്റ്റ് സ്ലിപ്പിൽ ജോ റൂട്ടിന്റെ കൈകളിലേക്ക് വന്നു. അർധ ശതകത്തിന് അടുത്ത് നിൽക്കെയാണ് രാഹുലിന് മടങ്ങേണ്ടി വന്നത്. എങ്കിലും 100ന് അടുത്തേക്ക് ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്താനായത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി. 

Read More:Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര

india vs england Yashasvi Jaiswal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: