/indian-express-malayalam/media/media_files/2025/06/20/sai-sudharshan-against-england-2025-06-20-18-39-47.jpg)
Sai Sudharshan Against England: (X)
india Vs England Test: ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 317ാമത്തെ താരം. രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും വിരാട് കോഹ്ലിയും റെഡ് ബോളിൽ അരങ്ങേറ്റം കുറിച്ച ജൂൺ 20ന് ഇന്ത്യൻ കുപ്പായം ആദ്യമായി അണിയാൻ അവസരം. ഇന്ത്യൻ ക്രിക്കറ്റ് ലോകം ഒരുപാട് ചർച്ച ചെയ്ത ബാറ്റിങ് പൊസിഷനിലെ മൂന്നാം സ്ഥാനത്ത് ഇറങ്ങാനുള്ള ഭാഗ്യം..പക്ഷേ സായ് സുദർശന് റെഡ് ബോൾ ക്രിക്കറ്റിലെ അരങ്ങേറ്റം എന്നത് ഒരു ദുസ്വപ്നമായി മാറി.
ലീഡ്സിൽ നാല് പന്തിൽ നിന്ന് ഡക്കായാണ് സായ് സുദർശൻ മടങ്ങിയത്. 14 വർഷത്തിന് ശേഷമാണ് ടെസ്റ്റ് അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ബാറ്റർ ഡക്കാവുന്നത്. 14 വർഷം മുൻപ് വൃധിമാൻ സാഹയാണ് ടെസ്റ്റ് അരങ്ങേറ്റത്തിൽ ഡക്കായി മടങ്ങിയത്. അതിന് ശേഷം ആർ അശ്വിനും ഉമേഷ് യാദവും ടെസ്റ്റ് അരങ്ങേറ്റത്തിൽ ഡക്കായിരുന്നു. എന്നാൽ അവർ സ്പെഷ്യലിസ്റ്റ് ബാറ്റർമാരല്ല. സാഹയ്ക്ക് ശേഷം ടെസ്റ്റ് അരങ്ങേറ്റത്തിൽ ഡക്കാവുന്ന സ്പെഷ്യലിസ്റ്റ് ഇന്ത്യൻ ബാറ്റർ എന്ന നാണക്കേടാണ് സായി സുദർശന്റെ പേരിലേക്ക് വരുന്നത്.
Also Read: വിമാനാപകടം നെഞ്ചുലച്ചു; ഇന്ത്യയെ സന്തോഷിപ്പിക്കാനായി ഞങ്ങൾ കളിക്കും: ഋഷഭ് പന്ത്
ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് ആണ് സായ് സുദർശന്റെ വിക്കറ്റെടുത്തത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപുള്ള ഓവറിൽ സായ് മടങ്ങിയതോടെ ഇന്ത്യ 92-2 എന്ന നിലയിലായി. അതിന് തൊട്ട് മുൻപത്തെ ഓവറിൽ കെ എൽ രാഹുലിന്റെ വിക്കറ്റും വീണിരുന്നു.
ഓപ്പണിങ്ങിൽ കെ എൽ രാഹുലും യശസ്വിയും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. ലീഡ്സിൽ ആദ്യ സെഷനിൽ സീമർമാർക്ക് മുൻതൂക്കം ലഭിക്കും എന്ന് വിലയിരുത്തപ്പെട്ടെങ്കിലും ആദ്യ സെഷനിൽ രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത് എന്നത് ഇന്ത്യക്ക് ആശ്വാസമാകുന്നു.
Also Read: ജൂൺ 20; ഗാംഗുലിയും ദ്രാവിഡും കോഹ്ലിയും അരങ്ങേറ്റം കുറിച്ച ദിവസം; തന്റെ പേര് കൂടി ചേർത്ത് സായ്
അഭിമന്യു ഈശ്വരനെ മാറ്റി നിർത്തിയാണ് സായ് സുദർശന് അരങ്ങേറ്റത്തിന് ടീം മാനേജ്മെന്റ് അവസരം നൽകിയത്. എന്നാൽ സായ് സുദർശനേക്കാൾ പ്ലേയിങ് ഇലവനിൽ ഇടം നേടാൻ അർഹൻ അഭിമന്യു ആണെന്ന വാദങ്ങൾ ശക്തമായിരുന്നു. അഭിമന്യുവിന്റെ ശക്തമായ ഫസ്റ്റ് ക്ലാസ് കണക്കുകളാണ് ഇതിന് കാരണം. സായ് സുദർശൻ നിരാശപ്പെടുത്തിയതോടെ അഭിമന്യുവിനെ തഴഞ്ഞ ടീം മാനേജ്മെന്റിനെതിരെ വിമർശനം ശക്തമാവും.
Also Read: സ്ത്രീകളുടേതിന് സമാനമാണ് എന്റെ ശാരീരിക പ്രത്യേകതകളും; ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണം: അനായ
78 പന്തിൽ നിന്ന് 42 റൺസ് ആണ് കെ എൽ രാഹുൽ കണ്ടെത്തിയത്. എട്ട് ഫോറുകൾ രാഹുലിൽ നിന്ന് വന്നു. ഡ്രൈവ് ഷോട്ട് കളിക്കാനുള്ള രാഹുലിന്റെ ശ്രമം പിഴച്ചപ്പോൾ ബാറ്റിലുരസി പന്ത് ഫസ്റ്റ് സ്ലിപ്പിൽ ജോ റൂട്ടിന്റെ കൈകളിലേക്ക് വന്നു. അർധ ശതകത്തിന് അടുത്ത് നിൽക്കെയാണ് രാഹുലിന് മടങ്ങേണ്ടി വന്നത്. എങ്കിലും 100ന് അടുത്തേക്ക് ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്താനായത് ഇന്ത്യക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
Read More:Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.