/indian-express-malayalam/media/media_files/2025/06/20/sai-sudharshan-test-debut-2025-06-20-15-02-38.jpg)
Sai Sudharshan Test Debut: (Indian Cricket Team, Instagram)
india Vs England Test: ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിന് ഇന്ന് തുടക്കമാവുമ്പോൾ ആകാംക്ഷയോടെയാണ് ലീഡ്സിലേക്ക് ക്രിക്കറ്റ് ലോകം നോക്കുന്നത്. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിയെ ഗില്ലും സംഘവും എങ്ങനെ നേരിടും എന്നത് ഇന്ത്യൻ ആരാധകർക്ക് ചങ്കിടിപ്പാണ്. അതേസമയം ജൂൺ 20ന് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എന്താണ് എന്നല്ലേ?
ജൂൺ 20നാണ് ഇന്ത്യൻ ക്രിക്കറ്റിലെ പല വമ്പന്മാരും അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത് ജൂൺ 20ന് ആണ്. അതും ഇംഗ്ലണ്ട് മണ്ണിൽ വെച്ച്. അത് കഴിഞ്ഞ് 15 വർഷത്തിന് ശേഷം മറ്റൊരു താരം കൂടി ജൂൺ 20ന് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത് ഇന്ത്യ കണ്ടു, വിരാട് കോഹ്ലി.
Also Read: Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര
വെസ്റ്റ് ഇൻഡീസിന് എതിരെയായിരുന്നു കോഹ്ലിയുടെ ജൂൺ 20നുള്ള ടെസ്റ്റിലെ അരങ്ങേറ്റം. ജൂൺ 20ന് അരങ്ങേറ്റം കുറിച്ച ഈ മൂന്ന് പേരും ഇന്ത്യയുടെ ഇതിഹാസ താരങ്ങളായാണ് കളി അവസാനിപ്പിച്ചത്. മൂന്ന് പേരും നൂറിന് മുകളിൽ ടെസ്റ്റ് ഇന്ത്യക്കായി കളിച്ചു. മാത്രമല്ല ഇന്ത്യയുടെ ക്യാപ്റ്റന്മാരാവുകയും ചെയ്തു.
Also Read: Sanju Samson: സഞ്ജു വന്നാൽ അത് ചെന്നൈക്ക് ഗുണമോ ദോഷമോ? ടീം ബാലൻസിനെ ബാധിക്കുക ഇങ്ങനെ
ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ ഇന്ത്യ ഇന്ന് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇറങ്ങുമ്പോൾ ജൂൺ 20ന് റെഡ് ബോളിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ മഹാരഥന്മാരുടെ ലിസ്റ്റിലേക്ക് സായ് സുദർശന്റെ പേരാണ് ചേർക്കപ്പെടുന്നത്. ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സായ് സുദർശൻ മറ്റ് മൂന്ന് പേരെയും പോലെ ഇന്ത്യയുടെ ഇതിഹാസ താരമായി മാറുമോ?
Also Read: ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി
ഇംഗ്ലണ്ടിലെ സ്വിങ്ങിങ് സാഹചര്യങ്ങളെ ഇന്ത്യൻ ബാറ്റർമാർ എങ്ങനെ നേരിടും എന്നത് ആശങ്ക ഉയർത്തുന്ന ചോദ്യമാണ്. അഭിമന്യു ഈശ്വരവും സായ് സുദർശനും തമ്മിലായിരുന്നു ആദ്യ ടെസ്റ്റിൽ പ്ലേയിങ് ഇലവനിലേക്ക് എത്തുന്നതിനുള്ള പോര്. ഐപിഎല്ലിൽ പുറത്തെടുത്ത സ്ഥിരതയാർന്ന പ്രകടനമാണ് സായ് സുദർശന് പ്ലേയിങ് ഇലവനിൽ സ്ഥാനം നേടിക്കൊടുത്തത്. എന്നാൽ അഭിമന്യു ഈശ്വരന്റെ ഫസ്റ്റ് ക്ലാസ് റെക്കോർഡുകൾ കാണാതെ വിടരുത് എന്ന വാദങ്ങളും ശക്തമാണ്.
Read More: വിമാനാപകടം നെഞ്ചുലച്ചു; ഇന്ത്യയെ സന്തോഷിപ്പിക്കാനായി ഞങ്ങൾ കളിക്കും: ഋഷഭ് പന്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.