/indian-express-malayalam/media/media_files/2025/03/31/HotmNIJBscWIByq1vXWN.jpg)
സഞ്ജു സാംസൺ, എം എസ് ധോണി : (ഫയൽ ഫോട്ടോ)
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമോ? സമൂഹമാധ്യമങ്ങളിൽ ഇതുവരെ ഈ ചർച്ച അവസാനിച്ചിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു എത്തും എന്ന് ഉറപ്പിച്ച നിലയിലാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രതികരണങ്ങൾ. എന്നാൽ ഇതുവരെ സഞ്ജുവോ രാജസ്ഥാനോ ചെന്നൈ സൂപ്പർ കിങ്സോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിവെച്ച് സഞ്ജു ചെന്നൈയിലേക്ക് എത്തിയാൽ അത് അടുത്ത സീസണിൽ ചെന്നൈയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമോ?
ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് പതിനെട്ടാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ഫിനിഷ് ചെയ്തത്. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് വന്നാൽ സിഎസ്കെ സ്ക്വാഡിനെ അത് എങ്ങനെ ബാധിക്കും എന്നതാണ് പ്രധാന ചോദ്യം. ഏത് ബാറ്റിങ് പൊസിഷനിലായിരിക്കും സഞ്ജു ബാറ്റ് ചെയ്യുക എന്നതുൾപ്പെടെയുള്ള ചർച്ചകൾ ആരാധകർ ആരംഭിച്ചു കഴിഞ്ഞു.
Also Read: 68 പന്തിൽ 122 റൺസ്; നാല് വിക്കറ്റും;'ലോർഡ് ശാർദുൽ'; പണി കിട്ടിയത് ഈ താരത്തിന്
ഓപ്പണിങ്ങിൽ കോൺവേ, രചിൻ, ഉർവിൽ ആയുഷ് എന്നിവരെയാണ് ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ പ്രധാനമായും കളിപ്പിച്ചത്. ഇതിൽ പതിനേഴുകാരൻ ആയുഷ് ഓപ്പണിങ്ങിലെ സ്ഥാനം ഉറപ്പിക്കുന്നു. ഉർവിലിലും വലിയ പ്രതീക്ഷയാണ് ചെന്നൈക്കുള്ളത്. രചിനും കോൺവേയും രാജ്യാന്തര ക്രിക്കറ്റിൽ ട്വന്റി20യിൽ മികച്ച കണക്കുകൾ ഉള്ളവരാണ്.
പരുക്കേൽക്കുന്നത് വരെ വൺഡൗണായി ക്യാപ്റ്റൻ ഋതുരാജ് ആണ് ഇറങ്ങിയിരുന്നത്. മധ്യനിരയിലേക്ക് വന്നാൽ ഡെവാൾഡ് ബ്രെവിസിനേയും ശിവം ദുബെയേയും ചെന്നൈ മാറ്റില്ല. ഇതോടെ സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷൻ സംബന്ധിച്ച ആശങ്ക ശക്തമാവും. എന്നാൽ കഴിഞ്ഞ സീസണിൽ ഋതുരാജിന് മികച്ച ഫോമിൽ ബാറ്റ് ചെയ്യാനായിരുന്നില്ല. അതുകൊണ്ടാണ് പരുക്കിന്റെ പേരിൽ ഋതുരാജിനെ മാറ്റി നിർത്തിയത് എന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. സഞ്ജുവിനെ കൊണ്ടുവന്ന് സഞ്ജുവിന്റെ പ്രിയപ്പെട്ട വൺഡൗൺ ബാറ്റിങ് പൊസിഷൻ സ്ഥാനം ചെന്നൈ നൽകുമോ? അപ്പോൾ ഋതുരാജോ?
Also Read: 134 പന്തിൽ 327 റൺസ്; 13കാരൻ അയാൻ രാജിന്റെ വെടിക്കെട്ട്; വൈഭവിന്റെ കൂട്ടുകാരൻ
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ പിൻഗാമിയാവും എന്ന പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാവുകയാണ്. വൈസ് ക്യാപ്റ്റനായി സഞ്ജു ചെന്നൈയിലേക്ക് വരുന്നു, 20 കോടി രൂപയ്ക്ക് സഞ്ജുവിനെ ചെന്നൈ ടീമിലെത്തിക്കുന്നു എന്നിങ്ങനെ പോകുന്നു സമൂഹമാധ്യമങ്ങളിലെ സംസാരങ്ങൾ. എന്നാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചോദ്യത്തിന് ഉടൻ ഉത്തരമാവില്ല. നിലവിൽ അമേരിക്കയിലാണ് സഞ്ജു സാംസൺ. മേജർ ലീഗ് ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഫ്രാഞ്ചൈസിയെ പിന്തുണയ്ക്കാനാണ് സഞ്ജു എത്തിയത് എന്ന വാദവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
🚨 Sanju Samson accepted the deal as VC 🚨
— Abhinav MSDian™ (@Abhinav_hariom) June 16, 2025
Welcome to CSK, Sanju Samson! 💛 pic.twitter.com/P5cDmAgjrI
Also Read: അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം; പരാതി നൽകി മധുരൈ പാന്തേഴ്സ്
ഭാര്യ ചാരുലതയ്ക്കൊപ്പം സഞ്ജു സാംസൺ പങ്കുവെച്ച ഇൻസ്റ്റഗ്രാം ഫോട്ടോയാണ് ഈ അലയൊലികൾക്കെല്ലാം തുടക്കമിട്ടത്. ടൈം ടു മൂവ് എന്ന ക്യാപ്ഷനും മഞ്ഞവര മുറിച്ച് കടക്കുന്നതും ഫോട്ടോയ്ക്കൊപ്പം തമിഴ് പാട്ട് ഇട്ടതുമെല്ലാം സിഎസ്കെയിലേക്ക് സഞ്ജു വരുന്നു എന്നതിന്റെ സൂചനയായാണ് ആരാധകർ എടുത്തത്. എന്നാൽ സഞ്ജു സിഎസ്കെയിലേക്ക് വന്നാൽ അത് ചെന്നൈ ടീം ബാലൻസിനെ എങ്ങനെ ബാധിക്കും എന്നത് സിഎസ്കെ മാനേജ്മെന്റ് ഗൗരവമായി തന്നെ ചിന്തിക്കുമെന്നുറപ്പ്.
Read More: കേരളം വിയർക്കും; രഞ്ജിയിൽ വമ്പൻ എതിരാളികൾ; ഷെഡ്യൂൾ കടുപ്പം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.