scorecardresearch

68 പന്തിൽ 122 റൺസ്; നാല് വിക്കറ്റും;'ലോർഡ് ശാർദുൽ'; പണി കിട്ടിയത് ഈ താരത്തിന്

Shardul Thakur Century India A vs India Intra Squad Match: ശാർദുലിന്റെ അതിവേഗ സെഞ്ചുറി വന്നതിന് പിന്നാലെ മൂന്നാം ദിനം ഇടയ്ക്ക് വെച്ച് തന്നെ ടീം മാനേജ്മെന്റ് കളി അവസാനിപ്പിച്ചു

Shardul Thakur Century India A vs India Intra Squad Match: ശാർദുലിന്റെ അതിവേഗ സെഞ്ചുറി വന്നതിന് പിന്നാലെ മൂന്നാം ദിനം ഇടയ്ക്ക് വെച്ച് തന്നെ ടീം മാനേജ്മെന്റ് കളി അവസാനിപ്പിച്ചു

author-image
Sports Desk
New Update
Shardul Thakur | Ranji Trophy 2023-24

Shardul Thakur (File Photo

Shardul Thakur Century india A vs India Intra Squad Match: 68 പന്തിൽ 122 റൺസ്..നാല് വിക്കറ്റ്..ഇന്ത്യ എയും ഇന്ത്യൻ ടീമും തമ്മിലുള്ള ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ സീം ബോളിങ് ഓൾറൗണ്ടർ ശാർദുൽ ഠാക്കൂർ തിളങ്ങിയത് ഇങ്ങനെ. ഇൻട്രാ സ്ക്വാഡ് മത്സരത്തിലെ ശാർദുലിന്റെ ഓൾറൗണ്ട് മികവോടെ ഇന്ത്യൻ ടീമിനേക്കാൾ വമ്പൻ പ്രകടനം ഇന്ത്യ എ ടീമിൽ നിന്നാണ് വന്നതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരാധകരും. 

Advertisment

നേരത്തെ ഇന്ത്യ എയ്ക്ക് വേണ്ടി സർഫറാസ് ഖാനും സെഞ്ചുറി നേടിയുന്നു. ശാർദുലിന്റെ അതിവേഗ സെഞ്ചുറി വന്നതിന് പിന്നാലെ മൂന്നാം ദിനം ഇടയ്ക്ക് വെച്ച് തന്നെ ടീം മാനേജ്മെന്റ് കളി അവസാനിപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു മത്സരം അവസാനിക്കേണ്ടിയിരുന്നത്. 

Also Read: എന്റെ അച്ഛൻ ഓട്ടോഡ്രൈവറാണ്; അതെന്റെ കരുത്താണ്, അപമാനമല്ല; പരിഹസിക്കുന്നവരെ തള്ളി സിറാജ്

ശാർദുൽ ഠാക്കൂറിന്റെ സെഞ്ചുറിയോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റിങ് ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയുടെ സ്ഥാനമാണ് സംശയത്തിലാവുന്നത്. ബാറ്റിങ് ഓൾറൗണ്ടറായാണ് നിതീഷിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ശാർദുൽ തിളങ്ങിയതോടെ ടീം മാനേജ്മെന്റ് നിതീഷ് കുമാറിന് പകരം ശാർദുലിന് മുൻഗണന നൽകാനാണ് സാധ്യത. 

Advertisment

Also Read: India A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര

രഞ്ജി ട്രോഫിയിൽ ശാർദുൽ മികവ് കാണിച്ചതും പ്ലേയിങ് ഇലവനിൽ ഇടംകണ്ടെത്താൻ ശാർദുലിനെ തുണയ്ക്കും. രഞ്ജി ട്രോഫിയിൽ ഒൻപത് കളിയിൽ നിന്ന് ശാർദുൽ 33 വിക്കറ്റ് വീഴ്ത്തിയിരുന്നു. മുംബൈക്കായി 12 ഇന്നിങ്സിൽ നിന്ന് 505 റൺസ് ആണ് ശാർദുൽ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 

Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും അർധ ശതകം കണ്ടെത്തിയത് ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ്. ഇൻട്രാ സ്ക്വാഡ് മത്സരം കഴിഞ്ഞതോടെ ഇന്ത്യൻ ടീം ജൂൺ 17ന് ലീഡ്സിലേക്ക് യാത്ര തിരിക്കും എന്ന് ബിസിസിഐ അറിയിച്ചു. 

Read More: Australia Vs South Africa: ഫീൽഡ് സെറ്റ് തന്ത്രം പിഴച്ചു; ഓസ്ട്രേലിയ കളി കൈവിട്ടത് ഇങ്ങനെ

Shardul Thakur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: