/indian-express-malayalam/media/media_files/2025/06/14/qsx1nxhrc5ELau1SaX9z.jpg)
Sanju Samson Sneakers Photograph: (Sanju Samson, Instagram)
Sanju Samson Chennai Super Kings Rumor: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമോ എന്നതിലെ ചർച്ച ചൂടുപിടിക്കുകയാണ്. സഞ്ജു ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് താരം രാജസ്ഥാൻ റോയൽസ് വിടുന്നു എന്ന അഭ്യൂഹം ശക്തമായത്. ടൈം ടു മൂവ് എന്ന് സഞ്ജു ഫോട്ടോയ്ക്കൊപ്പം കുറിച്ചതാണ് അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ അതിനിടയിൽ മറ്റ് ചിലരുടെ ശ്രദ്ധ ഇന്ത്യൻ താരത്തിന്റെ സ്നീക്കേഴ്സിലേക്കാണ് എത്തുന്നത്. ഇതിന്റെ വില എത്ര എന്നറിയുമോ?
സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഐപിഎല്ലിൽ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുന്നതിന്റെ സൂചനകൾ തേടുകയാണ് ഭൂരിഭാഗം ആരാധകരും. ഈ ഫോട്ടോയ്ക്കൊപ്പം സഞ്ജു തമിഴ് പാട്ട് ഉപയോഗിച്ചിരിക്കുന്നത് ഉൾപ്പെടെ താരം ചെന്നൈയിലേക്ക് ചേക്കേറാൻ പോകുന്നതിന്റെ സൂചനയാണെന്ന് ആരാധകർ വ്യാഖ്യാനിക്കുന്നു.
Also Read: വർണവെറിയന്മാരുടെ നെഞ്ചിൽ ചവിട്ടി ബവുമ;'ക്വാട്ട ക്യാപ്റ്റനെന്ന്' വിളിച്ചവർ കാണുന്നുണ്ടോ?
ഇതിനൊപ്പം, സഞ്ജുവും ഭാര്യ ചാരുലതയും മഞ്ഞവര മുറിച്ച് കടക്കുന്നു എന്നതും ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ധോണിയുടെ ചെന്നൈയിലേക്ക് സഞ്ജു എത്തുമോ എന്ന കൗതുകത്തേക്കാൾ വലിയ കൗതുകമാണ് മറ്റ് ചിലർക്ക് സഞ്ജുവിന്റെ സ്നീക്കേഴ്സ് നൽകുന്നത്.
ഫ്രഞ്ച് കമ്പനിയായ ലൂയി വിറ്റണിന്റെ സ്നീക്കറാണ് സഞ്ജു ധരിച്ചിരിക്കുന്നത്. ഈ സ്നീക്കറിന്റെ പ്രത്യേകത അധികം തിരഞ്ഞ് പോകേണ്ടതില്ല. ക്രോണോഗ്രാഫ്-2022 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് സഞ്ജുവിന്റെ ഈ സ്നീക്കറിന്റെ പ്രത്യേകതകളെല്ലാം പങ്കുവയ്ക്കുന്നു.
Also Read: 49 പന്തിൽ 150 റൺസ്; 19 സിക്സ്; സംഹാര താണ്ഡവമാടി ന്യൂസിലൻഡ് താരം
സ്പോർ്സ് വെയേഴ്സിന്റേയും ലക്ഷ്വറി ഗാഡ്ജറ്റ്സിന്റേയും ബ്ലെൻഡിങ് ആണ് സഞ്ജു അണിഞ്ഞിരിക്കുന്ന സ്നീക്കറിന്റെ ഡിസൈൻ. സഞ്ജു സാംസൺ അണിഞ്ഞിരിക്കുന്ന സ്നിക്കറിന്റെ ഓൺലൈൻ വില 78,999 രൂപയാണ് എന്നും വിഡിയോയിൽ പറയുന്നു.
Also Read: ബൗണ്ടറി ലൈനിന് പുറത്തേക്ക് ചാടിയുള്ള ക്യാച്ച് അഭ്യാസം ഇനി വിലപ്പോവില്ല; പുതിയ നിയമം
1.4 മില്യൺ ലൈക്ക് വാങ്ങി വൈറലായ സഞ്ജു സാംസണിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിക്കുന്നു. അതേസമയം ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു എത്തുമെന്നും ആയുഷ് മാത്രേയ്ക്ക് ഒപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നും ഉറപ്പിച്ചിരിക്കുകയാണ് സിഎസ്കെ ആരാധകർ. എന്നാൽ സഞ്ജുവോ രാജസ്ഥാനോ ചെന്നൈയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Read More
ലോർഡ്സിൽ ദക്ഷിണാഫ്രിക്കയുടെ വീരേതിഹാസം; ഒടുവിൽ ലോക കിരീടത്തിൽ പ്രോട്ടീസ് മുത്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.