/indian-express-malayalam/media/media_files/2025/06/13/MORtvaJzTu1jtxudkoZ5.jpg)
Finn Allen Photograph: (MLC, Instagram)
Finn Allen Twenty20 Record: 19 സിക്സുകൾ..49 പന്തിൽ 150 റൺസ്..ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 റൺസ്..റെക്കോർഡുകൾ കടപുഴക്കി ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലന്റെ വെടിക്കെട്ട്. മേജർ ലീഗ് ക്രിക്കറ്റിന്റെ 2025ലെ ഉദ്ഘാടന മത്സരത്തിലാണ് ഫിൻ അലൻ സംഹാര താണ്ഡവമാടിയത്.
സാൻ ഫ്രാൻസ്സിസ്കോ യൂണികോൺസിന് വേണ്ടി ഇറങ്ങിയാണ് ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്നുൾപ്പെടെയുള്ള റെക്കോർഡ് ഫിൻ അലൻ തന്റെ പേരിലാക്കി തന്റെ എല്ലാ പ്രഹരശേഷിയും പുറത്തെടുത്തത്. വാഷിങ്ടൺ ഫ്രീഡം ആയിരുന്നു ഫിൻ അലന്റെ ഇരയായത്.
Also Read: ലോർഡ്സിൽ ആദ്യ ദിനം വീണത് 14 വിക്കറ്റ്; ദക്ഷിണാഫ്രിക്ക തിരികെ കയറുമോ?
19ാമത്തെ സിക്സ് പറത്തിയാണ് അലൻ 150 റൺസ് തികച്ചത്. ട്വന്റി20 ക്രിക്കറ്റിലെ ഒരു ഇന്നിങ്സിലെ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് ആണ് ഫിൻ അലൻ തകർത്തത്. പവർപ്ലേയിൽ 14 പന്തിൽ നിന്ന് അഞ്ച് സിക്സുകൾ സഹിതം 40 റൺസ് ആണ് ഫിൻ അലൻ കണ്ടെത്തിയത്. 34 പന്തിൽ നിന്ന് സെഞ്ചുറി പൂർത്തിയാക്കി. എംഎഎൽസിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് ഇത്. മാത്രമല്ല ഒരു ന്യൂസിലൻഡ് താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുമാണ് ഇത്.
The most ever sixes in a T20 innings!
— 7Cricket (@7Cricket) June 13, 2025
Here's every single one of Finn Allen's NINETEEN sixes for the San Francisco Unicorns v Washington Freedom.@SFOUnicorns | @BLACKCAPSpic.twitter.com/OAmpXupwPN
Also Read: ICC Twenty20 Ranking: ഐസിസി റാങ്കിങ്ങിൽ തിലക് വർമയുടെ മുന്നേറ്റം; സൂര്യ താഴേക്ക്
ഒടുവിൽ 20ാമത്തെ സിക്സിന് ശ്രമിച്ച് ഫിൻ അലൻ മടങ്ങുകയായിരുന്നു. ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ യൂണികോൺസ് 269 റൺസ് കണ്ടെത്തിയത്. അമേരിക്കയിൽ പുരുഷ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഇത്.
Also Read: Vaibhav Suryavanshi: 90 പന്തിൽ 190 റൺസ്; വീണ്ടും തകർത്തടിച്ച് വൈഭവ് സൂര്യവൻഷി
നാല് വർഷം മുൻപ് അലനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു. അന്ന പകരക്കാരനായി ടീമിലെത്തിച്ചതിന് പിന്നാലെ 2022ലെ താര ലേലത്തിലൂടെ സ്ക്വാഡിൽ ഉൾപ്പെടുത്തി. എന്നാൽ ആർസിബിക്കൊപ്പം ഗെയിം ടൈം ഫിൻ അലന് ലഭിച്ചില്ല. 2025ലെ ഐപിഎൽ താര ലേലത്തിൽ രണ്ട് കോടി രൂപയായിരുന്നു ഫിൻ അലന്റെ അടിസ്ഥാന വില. എന്നാൽ ഒരു ഐപിഎൽ ഫ്രാഞ്ചൈസിയും അലനെ സ്വന്തമാക്കാൻ തയ്യാറായില്ല.
Read More
എന്റെ അച്ഛൻ ഓട്ടോഡ്രൈവറാണ്; അതെന്റെ കരുത്താണ്, അപമാനമല്ല; പരിഹസിക്കുന്നവരെ തള്ളി സിറാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.