scorecardresearch

ലോർഡ്സിൽ ആദ്യ ദിനം വീണത് 14 വിക്കറ്റ്; ദക്ഷിണാഫ്രിക്ക തിരികെ കയറുമോ?

World Test Championship Final: സ്റ്റാർക്കിന്റെ പ്രഹരത്തിൽ നിന്ന് കരകയറാൻ ദക്ഷിണാഫ്രിക്ക ശ്രമിക്കുമ്പോഴേക്കും ചെറുത്ത് നിൽപ്പിന് ശ്രമിച്ച മൾഡറെ കമിൻസ് ബൗൾഡാക്കി

World Test Championship Final: സ്റ്റാർക്കിന്റെ പ്രഹരത്തിൽ നിന്ന് കരകയറാൻ ദക്ഷിണാഫ്രിക്ക ശ്രമിക്കുമ്പോഴേക്കും ചെറുത്ത് നിൽപ്പിന് ശ്രമിച്ച മൾഡറെ കമിൻസ് ബൗൾഡാക്കി

author-image
Sports Desk
New Update
Steve Smith against South Africa

Steve Smith against South Africa Photograph: (Steve Smith, Instagram)

World Test Championsship Final Australia vs South Africa: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം ലോർഡ്സിൽ നിറഞ്ഞാടി ഫാസ്റ്റ് ബോളർമാർ. 14  വിക്കറ്റാണ് ആദ്യ ദിനം ലോർഡ്സിൽ വീണത്. ഇതിൽ 12 വിക്കറ്റും വീഴ്ത്തിയത് ഫാസ്റ്റ് ബോളർമാരാണ്. ആദ്യം ബാറ്റ് ചെയ്സ ഓസ്ട്രേലിയയെ 212 റൺസിന് ഓൾഔട്ടാക്കാൻ സാധിച്ചെങ്കിലും ആദ്യ ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 43 എന്ന നിലയിൽ പരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. 

Advertisment

ദക്ഷിണാഫ്രിക്കൻ ഓപ്പണർ മർക്രമിനെ ആറ് പന്തിൽ ഡക്കാക്കി മിച്ചൽ സ്റ്റാർക്ക് ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കൻ സ്കോർ 19 റൺസിലേക്ക് എത്തിയപ്പോൾ 16 റൺസ് എടുത്ത റികെൽറ്റനേയും സ്റ്റാർക്ക് ഡ്രസ്സിങ് റൂമിലേക്ക് മടക്കി. 

Also Read: ICC Twenty20 Ranking: ഐസിസി റാങ്കിങ്ങിൽ തിലക് വർമയുടെ മുന്നേറ്റം; സൂര്യ താഴേക്ക്

സ്റ്റാർക്കിന്റെ പ്രഹരത്തിൽ നിന്ന് കരകയറാൻ ദക്ഷിണാഫ്രിക്ക ശ്രമിക്കുമ്പോഴേക്കും ചെറുത്ത് നിൽപ്പിന് ശ്രമിച്ച മൾഡറെ കമിൻസ് ബൗൾഡാക്കി. 44 പന്തിൽ നിന്ന് ആറ് റൺസ് ആണ് മൾഡർ നേടിയത്. മൾഡർ പുറത്തായതിന് ശേഷം ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിലേക്ക് അഞ്ച് റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും സ്റ്റബ്സും മടങ്ങി. ഹെയ്സൽവുഡ് ആണ് സ്റ്റബ്സിനെ വീഴ്ത്തിയത്. 

Advertisment

Also Read: Sanju Samson IPL: ക്യാപ്റ്റൻസിക്കായി സഞ്ജു-യശസ്വി പോര്? കൊമ്പുകോർത്ത് ആരാധകർ

രണ്ടാം ദിനം ഓസ്ട്രേലിയൻ ബോളിങ് ആക്രമണത്തെ അതിജീവിച്ച് ലീഡ് കണ്ടെത്തുക എന്നത് ബവുമയ്ക്കും സംഘത്തിനും മുൻപിൽ വലിയ വെല്ലുവിളിയാണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക ആദ്യ സെഷനിൽ വിറപ്പിച്ചിരുന്നു. നാല് വിക്കറ്റ് ആണ് ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴേക്കും ദക്ഷിണാഫ്രിക്ക പിഴുതത്. 

Also Read: 2026 ഐപിഎല്ലിൽ നിന്ന് ആർസിബിയെ വിലക്കുമോ? ബിസിസിഐ പ്രതികരണം സൂചനയോ?

എന്നാൽ സ്റ്റീവ് സ്മിത്തിന്റേയും വെബ്സ്റ്ററിന്റേയും അർധ ശതകം ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് നിർണായക സ്കോർ നേടിക്കൊടുത്തു. 112 പന്തിൽ നിന്ന് 10 ബൗണ്ടറിയോടെയാണ് സ്മിത്ത് 66 റൺസ് എടുത്തത്. വെബ്സ്റ്റർ 92 പന്തിൽ നിന്ന് 72 റൺസും കണ്ടെത്തി. 

Read More

കോഹ്ലി മഹാനായ ബാറ്ററാണ്; രോഹിത് അങ്ങനെ അല്ല'; കണക്കുകൾ ചൂണ്ടി മഞ്ജരേക്കർ

Australia South Africa Australian Cricket Team Icc World Test Championship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: