scorecardresearch

2026 ഐപിഎല്ലിൽ നിന്ന് ആർസിബിയെ വിലക്കുമോ? ബിസിസിഐ പ്രതികരണം സൂചനയോ?

RCB Victory Parade Stampede: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒരു സീസണിൽ നിന്ന് വിലക്കും എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്

RCB Victory Parade Stampede: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒരു സീസണിൽ നിന്ന് വിലക്കും എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്

author-image
Sports Desk
New Update
RCB Wins IPL Trophy

RCB Wins IPL Trophy: (IPL, Instagram)

RCB Victory Parade Stampede: 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടതിന്റെ എല്ലാ സന്തോഷവും ആർസിബി ആരാധകരുടെ മനസിൽ നിന്ന് മായ്ച്ചാണ് ആ ദുരന്തമുണ്ടായത്. ആർസിബിക്കായി ഹൃദയം കൊടുത്ത 11 പേരുടെ ജീവനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് പൊലിഞ്ഞത്. സംഭവത്തിൽ ജുഡീഷ്യൽ കമ്മിഷൻ അന്വേഷണവും കോടതിയുടെ ഇടപെടലുമെല്ലാം തുടരുന്നതിന് ഇടയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ അടുത്ത ഐപിഎൽ സീസണിൽ നിന്ന് വിലക്കുമോ എന്ന ചോദ്യവും ഉയരുന്നു. 

Advertisment

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒരു സീസണിൽ നിന്ന് വിലക്കും എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ബെംഗളൂരുവിലുണ്ടായ ദുരന്തത്തിൽ ആർസിബിയുടെ ഭാഗത്ത് നിന്ന് പിഴവുണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഫ്രാഞ്ചൈസിക്ക് വിലക്ക് ലഭിച്ചേക്കാം എന്നാണ് പല എക്സ് അക്കൗണ്ടുകളും അവകാശപ്പെടുന്നത്. 

Also Read: 'കോഹ്ലി മഹാനായ ബാറ്ററാണ്; രോഹിത് അങ്ങനെ അല്ല'; കണക്കുകൾ ചൂണ്ടി മഞ്ജരേക്കർ

വിലക്ക് അഭ്യൂഹം മാത്രം

എന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ അടുത്ത ഐപിഎൽ സീസണിൽ നിന്ന് വിലക്കുന്നത് സംബന്ധിച്ച് ഒരു ആലോചനയും ഇതുവരെ ബിസിസിഐയിലോ ഐപിഎൽ ഗവേണിങ് കൗൺസിലോ ഉണ്ടായിട്ടില്ല. നിലവിൽ ആർസിബിയുടെ ബാൻ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. 

Advertisment

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഇൻസ്റ്റഗ്രാമിൽ ഐപിഎൽ അൺഫോളോ ചെയ്തു എന്ന പ്രചാരണമാണ് സമൂഹമാധ്യമങ്ങൾ ശക്തമാകുന്ന മറ്റൊന്ന്. എന്നാൽ ഇതും തെറ്റായ പ്രചാരണമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഐപിഎൽ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. 

Also Read: Sanju Samson: സഞ്ജു സാംസൺ ചെന്നൈയിലേക്ക്? യശസ്വി രാജസ്ഥാൻ ക്യാപ്റ്റൻ? ചൂടുപിടിച്ച് ആരാധകരുടെ ചർച്ച

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദ്യം ആർസിബി 10 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ആദ്യം കർണാടക സർക്കാരും 10 ലക്ഷം രൂപ ധനസഹായമായി നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാരിന് മേലുള്ള സമ്മർദം ശക്തമായതോടെ 25 ലക്ഷം രൂപ വീതമായി ധനസഹായം ഉയർത്തി. 

നിലവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎ എന്റർടെയ്ൻമെന്റ്, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവർക്കെതിരെയാണ് ബെംഗളൂരു പൊലീസ് എഫഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആർസിബി കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

കാഴ്ചക്കാരായി നോക്കി നിൽക്കില്ലെന്ന് ബിസിസിഐ

ഐപിഎൽ വിജയിച്ചതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പരേഡ് സംഘടിപ്പിച്ചത് എന്നും തങ്ങളുടെ മേൽനോട്ടത്തിലോ അറിവിലോ അല്ല പരിപാടി നടന്നത് എന്നുമാണ് ബിസിസിഐയുടെ നിലപാട്. എന്നാൽ നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത് എന്നും മൗനം പാലിച്ച് കാഴ്ചക്കാരായി നോക്കി നിൽക്കാനാവില്ലെന്നും നടപടി സ്വീകരിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത സയ്കിയ ക്രിക്ബസിനോട് പറഞ്ഞിരുന്നു.  

Also Read: Nicholas Pooran Retirement: ഞെട്ടിച്ച് നിക്കോളാസ് പുരാൻ; 29ാം വയസിൽ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി

"ചില ഘട്ടങ്ങളിൽ ബിസിസിഐക്ക് ചിലത് ചെയ്യേണ്ടതായി വരും. ഞങ്ങൾക്ക് കാഴ്ചക്കാരായി നോക്കി നിൽക്കാനാവില്ല. അവിടെ നടന്നത് ആർസിബിയുടെ സ്വകാര്യ പരിപാടിയായിരുന്നു. എന്നാൽ ഇന്ത്യയിലെ ക്രിക്കറ്റിന്റെ ഉത്തരവാദിത്വം ബിസിസിഐക്കാണ്. ഭാവിയിൽ ഇത്തരണം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ട നടപടികൾ ഞങ്ങൾ സ്വീകരിക്കും," ബിസിസിഐ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ആർസിബിക്ക് എതിരെ ഏതെങ്കിലും തരത്തിൽ നടപടി വരുമോ എന്ന് ബിസിസിഐ സെക്രട്ടറിയുടെ ഈ പ്രതികരണം കൊണ്ടും ഇപ്പോൾ പറയാൻ സാധിക്കില്ല. 

Read More

34 പന്തിൽ 74 റൺസ്; സ്ട്രൈക്ക്റേറ്റ് 220; പൃഥ്വി ഷാ തിരികെ വരുന്നോ?

RCB Victory Parade Stampede IPL 2025 Royal Challengers Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: