/indian-express-malayalam/media/media_files/2024/12/30/ZrK3mKSm39iNXqdDkyxY.jpg)
Rohit Kohli and Virat Kohli Photograph: (X)
Rohit Sharma and Virat Kohli Test Retirement: രോഹിത് ശർമ ഇംഗ്ലണ്ട് പര്യടനത്തിനായി പോയിരുന്നു എങ്കിൽ ദയനീയമായി ബാറ്റിങ്ങിൽ പരാജയപ്പെടുമായിരുന്നു എന്ന് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ. രോഹിത് ശർമ ഇംഗ്ലണ്ടിലേക്ക് പോയിരുന്നു എങ്കിൽ താരത്തിന്റെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി 30ലേക്ക് വീഴുമായിരുന്നു എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. രോഹിത് ശർമയെ ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യരുത് എന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
ടെസ്റ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും തുല്യ പരിഗണന നൽകുന്നതാണ് മഞ്ജരേക്കറെ പ്രകോപിപ്പിച്ചത്. "റോക്കോ(RoKo)എന്ന വാക്കാണ് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ റെഡ് ബോൾ ക്രിക്കറ്റിൽ ഈ രണ്ട് പേരേയും ഒരു തരത്തിലും താരതമ്യം ചെയ്യാൻ സാധിക്കില്ല. കോഹ്ലിയേയും രോഹിത്തിനേയും ഞാൻ ഒരിക്കലും ഒരേ ബ്രാക്കറ്റിൽ ഉൾപ്പെടുത്തില്ല," സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
Also Read: കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ
"കണക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് രോഹിത്തും കോഹ്ലിയും തമ്മിലുള്ള വ്യത്യാസം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ രാജ്യങ്ങളിൽ നിന്ന് കോഹ്ലി 12 സെഞ്ചുറി നേടിയിട്ടുണ്ട്. ടെസ്റ്റിൽ ആകെ 30 സെഞ്ചുറി നേടി. രോഹിത് ശർമ ഈ രാജ്യങ്ങളിൽ നിന്ന് ഒരു സെഞ്ചുറി മാത്രമാണ് കണ്ടെത്തിയത്. 100 ഇന്നിങ്സിന് മുകളിൽ രോഹിത് കളിച്ചിട്ടും സേന(SENA) രാജ്യങ്ങളിൽ നിന്ന് ഒരു സെഞ്ചുറി മാത്രമാണ് രോഹിത്തിനുള്ളത്. ഇപ്പോൾ രോഹിത്തിന്റെ ബാറ്റിങ് ശരാശരി 40 ആണ്."
Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ
"ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പം രോഹിത് പോയിരുന്നു എങ്കിൽ രോഹിത്തിന്റെ ബാറ്റിങ് ശരാശരി 30ലേക്ക് വീഴുമായിരുന്നു. എനിക്കത് ഉറപ്പിച്ച് പറയാനാവില്ല. പക്ഷേ എനിക്ക് മനസിലാക്കാൻ സാധിക്കുന്നത് അങ്ങനെയാണ്. അതുകൊണ്ട് റെഡ് ബോൾ ക്രിക്കറ്റിലേക്ക് വരുമ്പോൾ കോഹ്ലി മറ്റൊരു ലീഗിൽ നിൽക്കുന്ന ബാറ്ററാണ് എന്ന് മനസിലാക്കുക. രോഹിത്തിനെ കോഹ്ലിയുമായി താരതമ്യം ചെയ്യാതിരിക്കുക. റോക്കോ എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തൂ," സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
Read More: ആളും ആരവവും ഇല്ല; ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരാധകരില്ല
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുൻപായാണ് രോഹിത് ശർമയും വിരാട് കോഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനായും ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതു യുഗത്തിന് തുടക്കമായി.
10000 ടെസ്റ്റ് റൺസ് എന്ന നേട്ടത്തിന് തൊട്ടരികിൽ വെച്ചാണ് കോഹ്ലി റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 9230 റൺസ് ആണ് 46 എന്ന ബാറ്റിങ് ശരാശരിയിൽ 123 കളിയിൽ നിന്ന് കോഹ്ലി കണ്ടെത്തിയത്. ഇന്ത്യയുടെ ടെസ്റ്റിലെ റൺവേട്ടക്കാരിൽ നാലാമതാണ് കോഹ്ലി. രോഹിത് ശർമ 67 ടെസ്റ്റിൽ നിന്ന് നേടിയത് 4301 റൺസ്.
Read More
Vaibhav Suryavanshi: തൂക്കിയടി തുടർന്ന് വൈഭവ്; ഇംഗ്ലണ്ടിലേക്ക് പറക്കും മുൻപ് വെടിക്കെട്ട് ബാറ്റിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.