/indian-express-malayalam/media/media_files/2025/04/30/WZMWBxhK5a8NaNUtQrSx.jpg)
Sehwag, Virat Kohli Photograph: (ഫയൽ ഫോട്ടോ)
Virat Kohli IPL 2025: 18 വർഷത്തെ കാത്തിരിപ്പ് അവസാനിച്ച നിമിഷം കോഹ്ലിയുടെ കണ്ണ് നിറഞ്ഞ് ഒഴുകിയത് ആരാധകർക്ക് മറക്കാനാവില്ല. മധുര 18 എന്ന് പറഞ്ഞ് എല്ലാവരും കോഹ്ലിയുടെ ഐപിഎൽ കിരീട വിജയം ആഘോഷിക്കുമ്പോൾ കോഹ്ലിയേക്കാൾ കൂടുതൽ കിരീടത്തിനായി കാത്തിരുന്ന മറ്റൊരാളുടെ പേര് പറയുകയാണ് ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ്. ലോക കിരീടത്തിനായി സച്ചിൻ കാത്തിരുന്നത് നോക്കുമ്പോൾ കോഹ്ലിയുടെ കാത്തിരിപ്പ് ചെറുതാണ് എന്നാണ് സെവാഗ് പറയുന്നത്.
"കോഹ്ലി കിരീടത്തിനായി കാത്തിരുന്നത് 18 വർഷമാണ്. സച്ചിൻ 1989 മുതൽ 2011 വരെ കാത്തിരുന്നു. അതിനാൽ കോഹ്ലിയുടെ കാത്തിരിപ്പ് ഇവിടെ അധികം വലുതല്ല. സച്ചിൻ ഉള്ളിലെ പ്രതീക്ഷ കൈവിടാതെ കളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. കയ്യിൽ ലോക കിരീടവുമായെ കീഴടങ്ങൂ എന്ന് സച്ചിൻ തന്റെ മനസിൽ ഉറപ്പിച്ചിരുന്നു," ക്രിക്ബസിനോട് സംസാരിക്കുമ്പോൾ സെവാഗ് പറഞ്ഞു.
Also Read: Yashasvi Jaiswal: കലിപ്പിച്ച് യശസ്വി ജയ്സ്വാൾ; ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാൻ തയ്യാറായില്ല
ഇനി വിരാട് കോഹ്ലിക്ക് ഇഷ്ടമുള്ളപ്പോൾ കളിക്കുന്നത് നിർത്താം എന്നും സെവാഗ് പറയുന്നു. ഇനി കോഹ്ലിക്ക് ആശ്വാസത്തോടെ കളിക്കാം. ഇഷ്ടമുള്ളപ്പോൾ കോഹ്ലിക്ക് ഐപിഎല്ലിൽ കളിക്കുന്നത് അവസാനിപ്പിക്കാം. കിരീടം നേടാനാണ് ഓരോ കളിക്കാരും കളിക്കുന്നത്. ഈ സീസണിൽ ടീമിനായി വലിയ സംഭാവനയാണ് കോഹ്ലിയിൽ നിന്ന് വന്നത് എന്നും സെവാഗ് പറഞ്ഞു.
സീസണിൽ 657 റൺസ് ആണ് വിരാട് കോഹ്ലി ആർസിബിക്കായി സ്കോർ ചെയ്തത്. കലാശപ്പോരിലും ആർസിബിയുടെ ടോപ് സ്കോററായത് കോഹ്ലിയാണ്. 35 പന്തിൽ നിന്ന് 43 റൺസ് ആണ് ഫൈനലിൽ കോഹ്ലി പഞ്ചാബ് കിങ്സിന് എതിരെ കണ്ടെത്തിയത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയാണ് കലാശപ്പോരിലെ താരമായി മാറിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.