scorecardresearch

Piyush Chawla Retirement: ഇന്ത്യയ്ക്കായി രണ്ടുതവണ ലോകകപ്പ്; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പിയൂഷ് ചൗള

Piyush Chawla Announces Retirement: സച്ചിൻ ടെണ്ടുൽക്കറിനു ശേഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു പിയൂഷ് ചൗള

Piyush Chawla Announces Retirement: സച്ചിൻ ടെണ്ടുൽക്കറിനു ശേഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു പിയൂഷ് ചൗള

author-image
Sports Desk
New Update
Piyush Chawla announced his retirement

ചിത്രം: ബിസിസിഐ

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ പിയൂഷ് ചൗള. രണ്ടുതവണ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന പിയുഷ് ചൗള തന്റെ മുപ്പത്തിയാറാം വയസ്സിലാണ് ക്രിക്കറ്റ് അവസാനിപ്പിക്കുന്നത്. എല്ലാ പ്രൊഫഷണൽ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചു.

Advertisment

"രണ്ടു പതിറ്റാണ്ടിലേറെക്കാലം കളിക്കളത്തില്‍ ഉണ്ടായിരുന്നു. മനോഹരമായ ഈ കളിയോട് വിടപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," എന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് പിയൂഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ത്യ ലോകകപ്പ് ഉയർത്തിയ 2007-ലെ ടി20 ടീമിലും  2011-ലെ ഏകദിന ടീമിലും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ച പിയൂഷ് ചൗള, പ്രൊഫഷണൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി 1000- ത്തിലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2012-ലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ആറു വർഷം നീണ്ട കരിയറിൽ ടിം ഇന്ത്യക്കായി 3 ടെസ്റ്റുകളും 25 ഏകദിനങ്ങളും 7 ടി20 മത്സരങ്ങളും കളിച്ചു. 43 വിക്കറ്റുകളും ഈ കാലയളവിൽ നേടി.

Also Read: ബെംഗളൂരു അപകടം; ആർ.സി.ബി. ഭാരവാഹികൾ അറസ്റ്റിൽ

Advertisment

2006-ൽ ഇംഗ്ലണ്ടിനെതിരെ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോൾ 17 വയസ്സും 75 ദിവസവുമായിരുന്നു പിയൂഷിന്റെ പ്രായം. 16-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കറിനു ശേഷം ഇന്ത്യൻ പുരുഷ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു പിയൂഷ് ചൗള.

Read More:

Indian Cricket Players India Cricket Team Retirement Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: