scorecardresearch

Bengaluru Stampede Case: ബെംഗളൂരു അപകടം; ആർ.സി.ബി. ഭാരവാഹികൾ അറസ്റ്റിൽ

Bengaluru Stampede Case: ആർ.സി.ബി. ടീം ഭാരവാഹികൾ, ഇവന്റ് കമ്പനിയായ ഡി.എൻ.എ, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ എന്നിവർക്കെതിരെ പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു

Bengaluru Stampede Case: ആർ.സി.ബി. ടീം ഭാരവാഹികൾ, ഇവന്റ് കമ്പനിയായ ഡി.എൻ.എ, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ എന്നിവർക്കെതിരെ പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു

author-image
WebDesk
New Update
bengaluru accident221

ബെഗളൂരുവിൽ ആർ.സി.ബി.യുടെ വിജയം ആഘോഷിക്കാനെത്തിയവരുടെ തിരക്ക് (ഫൊട്ടൊ-ജിതേന്ദ്ര .എം.)

Bengaluru Stampede Case: ബെംഗളൂരു: ഐ.പി.എൽ വിജയാഘോഷത്തിന് ഒത്തുകൂടിയവർ തിക്കിലും തിരക്കിലും കൊല്ലപ്പെട്ട സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂർ (ആർ.സി.ബി)യുടെയും പരിപാടി സംഘടിപ്പിച്ച ഇവന്റ് കമ്പനിയുടെയും ഉദ്യോഗസ്ഥർ അറസ്റ്റിൽ.

Advertisment

കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസാലെയെയും ഇവന്റ് മാനേജ്മെന്റ് കമ്പനി ഡി.എൻ.എ.യുടെ വൈസ് പ്രസിഡന്റ്  സുനിൽ മാത്യുവിനെയുമാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

Also Read: 'ഹൃദയഭേദകം;' വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

സംഭവത്തിൽ സംഘാടർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പോലീസിന് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെ ആർ.സി.ബി. ടീം ഭാരവാഹികൾ, ഇവന്റ് കമ്പനിയായ ഡി.എൻ.എ, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാഴാഴ്ച മുതൽ കെ.എസ.സി.എ. ഉദ്യോഗസ്ഥർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

Advertisment

Also Read: ബെംഗളൂരു അപകടം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്

നേരത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി.ദയാനന്ദയെ സസ്‌പെൻഡ് ചെയ്തിരുന്നു. പുതിയ കമ്മീഷണറായി സീമന്ത് കുമാർ സിംഗിനെ സർക്കാർ നിയമിച്ചിരുന്നു. ഇദ്ദേഹം ചുമതല ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ്  സംഘാടകരുടെ അറസ്റ്റ്. 

അതേസമയം, സംഭവത്തെപ്പറ്റി മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും ഇന്നലെ സർക്കാർ ഉത്തരവിട്ടിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൈക്കൽ കുൻഹ സംഭവം അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. പരിപാടിയുടെ ആസൂത്രണം, ഏകോപനം, ആൾക്കൂട്ട നിയന്ത്രണം എന്നിവയിലെ പിഴവുകൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഏകാംഗ ജുഡീഷ്യൽ കമ്മീഷനോട് 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: 'ഞങ്ങൾ ഒപ്പമുണ്ട്'; 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ആർസിബി

ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം നടന്ന വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. 47 പേരാണ് പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. 35000 ആളുകളെ മാത്രമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം പേരാണ്.

ഇത്രയധികം ജനസാഗരത്തെ നിയന്ത്രിക്കാൻ 5,000 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്. നിയന്ത്രണാതീതമായി ആളുകൾ എത്തിയതോടെ പൊലീസിന്റെ നിയന്ത്രണം നഷ്ടമായി. കൂട്ടത്തോടെ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ശ്രമം ഉണ്ടായതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. മരിച്ചവരിൽ കൂടുതൽ യുവാക്കളും സ്ത്രീകളുമാണ്. 

Read More

ബെംഗളൂരു അപകടം; ശ്രദ്ധിക്കേണ്ടത് സർക്കാരെന്ന് ബി.സി.സി.ഐ.; സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി

Bengaluru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: