/indian-express-malayalam/media/media_files/2025/06/05/XQstzZHlGYpm3wR2j37i.jpg)
Virat Kohli, Sachin Tendulkar Photograph: (File Photo)
RCB Victory Parade Stampede: പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലെ ആർസിബിയുടെ കിരീട നേട്ട ആഘോഷം 11 പേരുടെ ജീവനെടുത്തതോടെ ഇന്ത്യൻ കായിക ലോകത്തെ കറുത്ത ഏടുകളിലൊന്നായി അത് മാറി. സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ ജീവന് വേണ്ടി പിടയുമ്പോഴും ചിന്നസ്വാമി സ്റ്റേഡിയത്തിനുള്ളിൽ കളിക്കാർ കിരീടവുമായി ഗ്രൗണ്ട് വലം വെച്ച് ആഘോഷിച്ചു. 11 പേരുടെ ജീവൻ നഷ്ടമായതിന് പിന്നിലെ ഉത്തരവാദി ആര് എന്ന ചോദ്യം ഉയർന്ന് നിൽക്കെ സംഭവത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലിയും ആർസിബിയും ഉൾപ്പെടെയുള്ളവർ.
"പറയാൻ വാക്കുകളില്ല. പൂർണമായും തകർന്ന് പോയി," വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ. ആർസിബിയുടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു കോഹ്ലിയുടെ പ്രതികരണം. "പറഞ്ഞറിയിക്കാനാവാത്ത ദുഃഖമുണ്ട്. മധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിലൂടെയാണ് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലെ ഈ ആൾക്കൂട്ടങ്ങളെ കുറിച്ച് അറിഞ്ഞത്. എല്ലാവരുടേയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന," ആർസിബി പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.
ഈ ദാരുണമായ സംഭവത്തെ കുറിച്ച് അറിഞ്ഞ ഉടനെ തന്നെ പരിപാടി നിർത്തിയതായും പ്രാദേശിയ ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചതായും ആർസിബി പറയുന്നു.
Also Read: 'ഓപ്പറേഷൻ സിന്ദൂർ' ആർസിബിയെ കിരീടം നേടാൻ തുണച്ചു; മുഖ്യ പരിശീലകന്റെ വെളിപ്പെടുത്തൽ
ഇന്ത്യൻ ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറും ബെംഗളൂരു സംഭവത്തിൽ ദുഖം രേഖപ്പെടുത്തി എത്തി. "ചിന്നസ്വാമിയിലേത് ദുരന്തമല്ല, അതിനുമപ്പുറം. ജീവൻ നഷ്ടമായ എല്ലാവരുടേയും കുടുംബങ്ങൾക്കൊപ്പമാണ് എന്റെ മനസ്. എല്ലാവർക്കും സമാധാനവും ശക്തിയും ലഭിക്കട്ടെ, " സച്ചിൻ ടെണ്ടുൽക്കർ എക്സിൽ കുറിച്ചു.
What happened at Chinnaswamy Stadium, Bengaluru, is beyond tragic. My heart goes out to every affected family. Wishing peace and strength to all. 🙏
— Sachin Tendulkar (@sachin_rt) June 4, 2025
Also Read: സർ, ഇന്ത്യയിലേക്ക് വരൂ; നമുക്ക് എസ്ബിഐക്ക് മുൻപിൽ ആഘോഷിക്കാം; വിജയ് മല്യക്ക് ട്രോൾ മഴ
ആർസിബി മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലേയും പ്രതികരണവുമായി എത്തി. " ക്രിക്കറ്റിലെ കറുത്ത ദിനമാണ് ഇന്ന്. ആർസിബിയുടെ വിജയം ആഘോഷിക്കുന്നതിന് ഇടയിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിനൊപ്പമാണ് എന്റെ മനസ്. പരുക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സാധിക്കട്ടെ, ദാരുണം," അനിൽ കുംബ്ലേ എക്സിൽ കുറിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.