/indian-express-malayalam/media/media_files/2025/06/04/NOhPnPxFvDtxP15UFmMD.jpg)
RCB Wins IPL Trophy Photograph: (IPL, Instagram)
RCB Wins IPL Trophy 2025: 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആർസിബി ഐപിഎൽ കിരീടത്തിലേക്ക് എത്തിയത് എങ്ങനെ? വിരാട് കോഹ്ലിയുടെ റൺവേട്ട, പവർപ്ലേയിൽ മികച്ച തുടക്കം നൽകിയ ഫിൽ സോൾട്ട്, രജത്തിന്റേയും ജിതേഷിന്റേയും ഇന്നിങ്സുകൾ, ബോളർമാരുടെ മിന്നും പ്രകടനം...ഇവയെല്ലാം ആർസിബിയെ കിരീടത്തിലേക്ക് എത്താൻ തുണച്ചു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ലഭിച്ച ഇടവേള ആർസിബിയെ സഹായിച്ചതായാണ് ബെംഗളൂരു ടീമിന്റ മുഖ്യ പരിശീലകൻ ആൻഡി ഫ്ളവർ പറയുന്നത്.
ആർസിബി ക്യാപ്റ്റൻ രജത് പാടിദാർ, ഫാസ്റ്റ് ബോളർ ഹെയ്സൽവുഡ് എന്നിവർക്ക് പരുക്കേറ്റിരുന്നു. വിരലിനാണ് രജത്തിന് പരുക്കേറ്റത്. ഹെയ്സൽവുഡിനെ അലട്ടിയത് തോളിലെ പരുക്കും. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഒരാഴ്ചയോളം മത്സരങ്ങൾ നിർത്തിവെച്ചതോടെ ഇരുവർക്കും ഫിറ്റ്നസ് വീണ്ടെടുക്കാനായി,
Also Read: സർ, ഇന്ത്യയിലേക്ക് വരൂ; നമുക്ക് എസ്ബിഐക്ക് മുൻപിൽ ആഘോഷിക്കാം; വിജയ് മല്യക്ക് ട്രോൾ മഴ
ഓസ്ട്രേലിയയിലേക്ക് തിരികെ പോയാണ് ഹെയ്സൽവുഡ് ഫിറ്റ്നസ് വീണ്ടെടുത്തത്. സീസണിൽ ആർസിബിയുടെ വിക്കറ്റ് വേട്ടയിൽ മുൻപിൽ ഹെയ്സൽവുഡ് ആണ്. 12 കളിയിൽ നിന്ന് 22 വിക്കറ്റ് ആണ് ഹെയ്സൽവുഡ് വീഴ്ത്തിയത്. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഒരാഴ്ച ഇടവേള ലഭിച്ചതോടെയാണ് ക്വാളിഫയർ ഉൾപ്പെടെയുള്ള നിർണായക മത്സരങ്ങൾക്കായി ഹെയ്സൽവുഡിന് തിരിച്ചെത്താനായത്.
"ഈ വൈകുന്നേരം ഞങ്ങൾ കിരീട നേട്ടം ആഘോഷിക്കുകയാണ് എങ്കിലും എന്നോട് പലരും വന്ന് പറഞ്ഞു, ആ ഇടവേള ലഭിച്ചതാണ് ഹെയ്സൽവുഡിനെ ഫിറ്റ്നസ് വീണ്ടെടുക്കാൻ സഹായിച്ചത് എന്ന്. അത് നിർണായകമായിരുന്നു. രജത്തിന് വിരലിനേറ്റ പരുക്കിൽ നിന്നും മുക്തനാവാൻ സഹായിച്ചതും ഈ ഇടവേളയാണ്," ആൻഡി ഫ്ളവർ പറഞ്ഞു.
Also Read: ഒടുവിൽ ആ നിമിഷം എത്തി; ഐപിഎൽ കിരീടത്തിൽ ആദ്യമായി കോഹ്ലിയുടെ മുത്തം
"പക്ഷേ ഞങ്ങൾക്ക് ടിം ഡേവിഡിനേയും ദേവ്ദത്ത് പടിക്കലിനേയും നഷ്ടമായി. ഞങ്ങളുടെ ക്യാംപെയ്നിലെ നിർണായക സാന്നിധ്യമായിരുന്നു ഇരുവരും. ഓപ്പറേഷൻ സിന്ദൂറിന്റെ സമയം കളി തുടരുക എന്നതോ ആർസിബി കിരീടം നേടുക എന്നതോ ഒന്നും ആയിരുന്നില്ല വലിയ കാര്യം. എന്നാൽ ആ ഇടവേള ഞങ്ങൾക്ക് കുറച്ച് ആശ്വാസം നൽകി," ആൻഡി ഫ്ളവർ ചൂണ്ടിക്കാണിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.