/indian-express-malayalam/media/media_files/2025/06/07/A53otOQjWJOWfmUY3Olk.jpg)
Yashasvi Jaiswal Against England Lions Photograph: (Screengrab)
Yashasvi Jaiswal against England Lions: ഇംഗ്ലണ്ട് ലയേൺസിന് എതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന് ഇടയിൽ അംപയർ ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാൻ മടിച്ച് ഓപ്പണർ യശസ്വി ജയ്സ്വാൾ. ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങിയ യശസ്വി ഔട്ട് ആണെന്ന് ഓൺഫീൽഡ് അംപയർ വിധിക്കുകയായിരുന്നു. എന്നാൽ അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്രീസ് വിടാൻ യശസ്വി തയ്യാറായില്ല.
ഇന്ത്യ എയുടെ ഇന്നിങ്സിന്റെ ഏഴാം ഓവറിലാണ് സംഭവം. ക്രീസ് വിടാൻ തയ്യാറാവാതെ നിന്ന യശസ്വി അംപയറോട് തർക്കിച്ചതിന് ശേഷമാണ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. യശസ്വിയെ വോക്സ് മടക്കിയതിന് പിന്നാലെ പ്രകോപനപരമായ വാക്കുകളുമായി ഇംഗ്ലണ്ട് ഫാൻസ് കൂട്ടമായ ബാർമി ആർമിയും എക്സിലെക്കി.
ഈ സമ്മറിൽ ജയ്സ്വാളിനെ ഇനിയും വോക്സ് പുറത്താക്കും എന്ന ക്യാപ്ഷനോടെയാണ് ഇംഗ്ലണ്ട് ആർമി ഇന്ത്യൻ ഓപ്പണറെ വിക്കറ്റിന് മുൻപിൽ കുടുക്കുന്ന വിഡിയോ പങ്കുവെച്ചത്. 17 റൺസ് മാത്രമാണ് ജയ്സ്വാൾ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇംഗ്ലണ്ട് ലയേൺസിന് എതിരെ എടുത്തത്.
Won’t be the only time Woakes gets Jaiswal this summer.pic.twitter.com/UwT23WycGr
— England's Barmy Army 🏴🎺 (@TheBarmyArmy) June 6, 2025
ഇംഗ്ലണ്ട് ലയേൺസിന് എതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ജയ്സ്വാൾ ആദ്യ ഇന്നിങ്സിൽ 24 റൺസും രണ്ടാം ഇന്നിങ്സിൽ 64 റൺസുമാണ് സ്കോർ ചെയ്തത്. രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ കെ എൽ രാഹുലും യശസ്വി ജയ്സ്വാളും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇതോടെ ഇംഗ്ലണ്ടിന് എതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ യശസ്വിയും രാഹുലും ചേർന്നാവും ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക എന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു.
Also Read: ചിന്നസ്വാമിയിലേത് ദുരന്തമല്ല, അതിനുമപ്പുറമെന്ന് സച്ചിൻ; മൗനം വെടിഞ്ഞ് കോഹ്ലിയും
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് നയിച്ച സംഘത്തിലെ ടോപ് സ്കോറർ ആയത് യശസ്വി ജയ്സ്വാൾ ആയിരുന്നു. 391 റൺസ് ആണ് യശസ്വി സ്കോർ ചെയ്തത്. 161 റൺസായിരുന്നു കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫിയിലെ യശസ്വിയുടെ ഉയർന്ന സ്കോർ.
Also Read: Kuldeep Yadav Wedding: ആരാണ് വൻഷിക? കുൽദീപ് യാദവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
കെ എൽ രാഹുലിന്റെ മൂന്നാമത്തെ ഇംഗ്ലണ്ട് പര്യടനമാണ് ഇത്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 299 റൺസ് ആണ് രാഹുൽ കണ്ടെത്തിയത്. 2021ലെ പര്യടനത്തിൽ 315 റൺസും രാഹുലിൽ നിന്ന് വന്നു. ലോർഡ്സിൽ രാഹുൽ സെഞ്ചുറി നേടുകയും ചെയ്തു. കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫിയിൽ 276 റൺസ് ആണ് രാഹുൽ കണ്ടെത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.