Sanju Samson IPL: കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ച. ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. ഇതിന് സഞ്ജു നൽകിയ ക്യാപ്ഷനാണ് ചർച്ചയാവുന്നത്. വരാനിരിക്കുന്നൊരു വമ്പൻ തീരുമാനത്തിന്റെ സൂചനയാണോ സഞ്ജു ഈ ക്യാപ്ഷനിലൂടെ നൽകിയിരിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
"ടൈം ടു മൂവ്" എന്നാണ് ചാരുവിനൊപ്പമുള്ള കാൻഡിഡ് ചിത്രം പങ്കുവെച്ച് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇങ്ങനെയൊരു ക്യാപ്ഷൻ സഞ്ജു ഉപയോഗിച്ചത് രാജസ്ഥാൻ റോയൽസ് വിടുന്നതിന്റെ സൂചനയായാണോ എന്നാണ് ആരാധകരുടെ ചോദ്യം. സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചെന്നൈ സൂപ്പർ കിങ്സ് ആരാധകരുടേയും രാജസ്ഥാൻ റോയൽസ് ആരാധകരുടേയും കമന്റുകളാണ് ഇപ്പോൾ നിറയുന്നത്.
Also Read: 'വിരമിക്കൽ പിൻവലിച്ച് കോഹ്ലി തിരിച്ചെത്തും; കരുൺ വീണ്ടും തഴയപ്പെടും'; കാരണം ചൂണ്ടി ക്ലർക്ക്
"സഞ്ജു, ചെന്നൈ സൂപ്പർ കിങ്സിലേക്ക് വരൂ, ട്രേഡ് അംഗീകരിക്കൂ പ്ലീസ്" എന്നാണ് ഒരു ആരാധകന്റെ കമന്റ്. "ബ്രോ, ചെന്നൈ സൂപ്പർ കിങ്സ് കമിങ് ബട്ടൺ," "മൂവ് ടു സിഎസ്കെ," "സഞ്ജു സിഎസ്കെയിലേക്ക് മാറുകയാണ്," ഇങ്ങനെ നിരവധി കമന്റുകളാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകരിൽ നിന്ന് സഞ്ജുവിന്റെ പോസ്റ്റിന് താഴെ വരുന്നത്.
ഈ ഫോട്ടോയ്ക്ക് ഒപ്പം സഞ്ജു ഉപയോഗിച്ചിരിക്കുന്നത് തമിഴ് പാട്ടാണ് എന്നതും ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തന്നെ തുടരും എന്ന കമന്റുകളുമായി രാജസ്ഥാൻ ആരാധകരും വിട്ടുകൊടുക്കാതെ എത്തുന്നുണ്ട്. ഫോട്ടോയ്ക്ക് തമിഴ് പാട്ട് ഉപയോഗിച്ചതിനെയെല്ലാം ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറുന്നു എന്നതിനെ സൂചിപ്പിക്കുന്നില്ലെന്നെല്ലാമാണ് രാജസ്ഥാൻ ആരാധകരുടെ വാദങ്ങൾ.
Also Read: കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ
രാജസ്ഥാൻ റോയൽസിനൊപ്പം മികച്ച സീസണായിരുന്നില്ല സഞ്ജുവിന്റേത്. പരുക്കിനെ തുടർന്ന് ഭൂരിഭാഗം മത്സരങ്ങളും സഞ്ജുവിന് നഷ്ടമായിരുന്നു. ആദ്യം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ബാറ്റ് ചെയ്യുന്നതിനെ തുടർന്ന് വിരലിനേറ്റ പരുക്കിനെ തുടർന്ന് സഞ്ജുവിന് ബാറ്ററായി മാത്രമാണ് ആദ്യ മൂന്ന് ഐപിഎൽ മത്സരങ്ങളും കളിക്കാനായത്. പിന്നാലെ ഫിറ്റ്നസ് വീണ്ടെടുത്ത് ക്യാപ്റ്റൻ സ്ഥാനം റിയാൻ പരാഗിൽ നിന്ന് ഏറ്റെടുത്ത് സഞ്ജു മടങ്ങി എത്തിയെങ്കിലും വാരിയെല്ലിന്റെ ഭാഗത്തെ പരുക്കിനെ തുടർന്ന് പിന്നെ വന്ന മത്സരങ്ങളും നഷ്ടമായി.
അതിനിടയിൽ സഞ്ജു സാംസണും രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതയുണ്ട് എന്ന നിലയിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഡൽഹിക്കെതിരെ സൂപ്പർ ഓവറിലേക്ക് പോയ മത്സരത്തിൽ ദ്രാവിഡ് കളിക്കാരുമായി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഡഗൗട്ടിൽ ഇതിനൊപ്പം ചേരാതെ സഞ്ജു സാംസൺ മാറി നിന്നതാണ് വിവാദമായത്. ഇതോടെ സഞ്ജു രാജസ്ഥാനിൽ അതൃപ്തനാണ് എന്ന വാദങ്ങൾ ശക്തമായി.
Also Read: Yashasvi Jaiswal: കലിപ്പിച്ച് യശസ്വി ജയ്സ്വാൾ; ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാൻ തയ്യാറായില്ല
ഈ സീസണിൽ ഒൻപത് മത്സരങ്ങളാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചത്. നേടിയത് 285 റൺസ്. ബാറ്റിങ് ശരാശരി 35.62. സ്ട്രൈക്ക്റേറ്റ് 140. ഹൈദരാബാദിന് എതിരെ നേടിയ 66 റൺസ് ആയിരുന്നു സഞ്ജുവിന്റെ സീസണിലെ ഉയർന്ന സ്കോർ.
Read More
Piyush Chawla Retirement: ഇന്ത്യയ്ക്കായി രണ്ടുതവണ ലോകകപ്പ്; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പിയൂഷ് ചൗള
Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ
Sanju Samson IPL: "ബ്രോ, ചെന്നൈ സൂപ്പർ കിങ്സ് കമിങ് ബട്ടൺ," "മൂവ് ടു സിഎസ്കെ," "സഞ്ജു സിഎസ്കെയിലേക്ക് മാറുകയാണ്," ഇങ്ങനെ നിരവധി കമന്റുകളാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകരിൽ നിന്ന് വരുന്നത്

Sanju Samson, MS Dhoni, Charulatha Photograph: (Sanju Samson, Instagram)
Sanju Samson IPL: കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ച. ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. ഇതിന് സഞ്ജു നൽകിയ ക്യാപ്ഷനാണ് ചർച്ചയാവുന്നത്. വരാനിരിക്കുന്നൊരു വമ്പൻ തീരുമാനത്തിന്റെ സൂചനയാണോ സഞ്ജു ഈ ക്യാപ്ഷനിലൂടെ നൽകിയിരിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
"ടൈം ടു മൂവ്" എന്നാണ് ചാരുവിനൊപ്പമുള്ള കാൻഡിഡ് ചിത്രം പങ്കുവെച്ച് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇങ്ങനെയൊരു ക്യാപ്ഷൻ സഞ്ജു ഉപയോഗിച്ചത് രാജസ്ഥാൻ റോയൽസ് വിടുന്നതിന്റെ സൂചനയായാണോ എന്നാണ് ആരാധകരുടെ ചോദ്യം. സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചെന്നൈ സൂപ്പർ കിങ്സ് ആരാധകരുടേയും രാജസ്ഥാൻ റോയൽസ് ആരാധകരുടേയും കമന്റുകളാണ് ഇപ്പോൾ നിറയുന്നത്.
Also Read: 'വിരമിക്കൽ പിൻവലിച്ച് കോഹ്ലി തിരിച്ചെത്തും; കരുൺ വീണ്ടും തഴയപ്പെടും'; കാരണം ചൂണ്ടി ക്ലർക്ക്
"സഞ്ജു, ചെന്നൈ സൂപ്പർ കിങ്സിലേക്ക് വരൂ, ട്രേഡ് അംഗീകരിക്കൂ പ്ലീസ്" എന്നാണ് ഒരു ആരാധകന്റെ കമന്റ്. "ബ്രോ, ചെന്നൈ സൂപ്പർ കിങ്സ് കമിങ് ബട്ടൺ," "മൂവ് ടു സിഎസ്കെ," "സഞ്ജു സിഎസ്കെയിലേക്ക് മാറുകയാണ്," ഇങ്ങനെ നിരവധി കമന്റുകളാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകരിൽ നിന്ന് സഞ്ജുവിന്റെ പോസ്റ്റിന് താഴെ വരുന്നത്.
ഈ ഫോട്ടോയ്ക്ക് ഒപ്പം സഞ്ജു ഉപയോഗിച്ചിരിക്കുന്നത് തമിഴ് പാട്ടാണ് എന്നതും ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തന്നെ തുടരും എന്ന കമന്റുകളുമായി രാജസ്ഥാൻ ആരാധകരും വിട്ടുകൊടുക്കാതെ എത്തുന്നുണ്ട്. ഫോട്ടോയ്ക്ക് തമിഴ് പാട്ട് ഉപയോഗിച്ചതിനെയെല്ലാം ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറുന്നു എന്നതിനെ സൂചിപ്പിക്കുന്നില്ലെന്നെല്ലാമാണ് രാജസ്ഥാൻ ആരാധകരുടെ വാദങ്ങൾ.
Also Read: കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ
രാജസ്ഥാൻ റോയൽസിനൊപ്പം മികച്ച സീസണായിരുന്നില്ല സഞ്ജുവിന്റേത്. പരുക്കിനെ തുടർന്ന് ഭൂരിഭാഗം മത്സരങ്ങളും സഞ്ജുവിന് നഷ്ടമായിരുന്നു. ആദ്യം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ബാറ്റ് ചെയ്യുന്നതിനെ തുടർന്ന് വിരലിനേറ്റ പരുക്കിനെ തുടർന്ന് സഞ്ജുവിന് ബാറ്ററായി മാത്രമാണ് ആദ്യ മൂന്ന് ഐപിഎൽ മത്സരങ്ങളും കളിക്കാനായത്. പിന്നാലെ ഫിറ്റ്നസ് വീണ്ടെടുത്ത് ക്യാപ്റ്റൻ സ്ഥാനം റിയാൻ പരാഗിൽ നിന്ന് ഏറ്റെടുത്ത് സഞ്ജു മടങ്ങി എത്തിയെങ്കിലും വാരിയെല്ലിന്റെ ഭാഗത്തെ പരുക്കിനെ തുടർന്ന് പിന്നെ വന്ന മത്സരങ്ങളും നഷ്ടമായി.
അതിനിടയിൽ സഞ്ജു സാംസണും രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതയുണ്ട് എന്ന നിലയിലും റിപ്പോർട്ടുകൾ വന്നിരുന്നു. ഡൽഹിക്കെതിരെ സൂപ്പർ ഓവറിലേക്ക് പോയ മത്സരത്തിൽ ദ്രാവിഡ് കളിക്കാരുമായി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഡഗൗട്ടിൽ ഇതിനൊപ്പം ചേരാതെ സഞ്ജു സാംസൺ മാറി നിന്നതാണ് വിവാദമായത്. ഇതോടെ സഞ്ജു രാജസ്ഥാനിൽ അതൃപ്തനാണ് എന്ന വാദങ്ങൾ ശക്തമായി.
Also Read: Yashasvi Jaiswal: കലിപ്പിച്ച് യശസ്വി ജയ്സ്വാൾ; ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാൻ തയ്യാറായില്ല
ഈ സീസണിൽ ഒൻപത് മത്സരങ്ങളാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചത്. നേടിയത് 285 റൺസ്. ബാറ്റിങ് ശരാശരി 35.62. സ്ട്രൈക്ക്റേറ്റ് 140. ഹൈദരാബാദിന് എതിരെ നേടിയ 66 റൺസ് ആയിരുന്നു സഞ്ജുവിന്റെ സീസണിലെ ഉയർന്ന സ്കോർ.
Read More
Piyush Chawla Retirement: ഇന്ത്യയ്ക്കായി രണ്ടുതവണ ലോകകപ്പ്; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പിയൂഷ് ചൗള
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.