scorecardresearch

'വിരമിക്കൽ പിൻവലിച്ച് കോഹ്ലി തിരിച്ചെത്തും; കരുൺ വീണ്ടും തഴയപ്പെടും'; കാരണം ചൂണ്ടി ക്ലർക്ക്

Virat Kohli Retirement: ഐപിഎൽ കിരീടം നേടിയതിന് ശേഷം വിരാട് കോഹ്ലിയിൽ നിന്ന് ടെസ്റ്റ് ക്രിക്കറ്റിനെ ചൂണ്ടി വന്ന വാക്കുകൾ എടുത്ത് പറഞ്ഞ് മൈക്കൽ ക്ലർക്ക്

Virat Kohli Retirement: ഐപിഎൽ കിരീടം നേടിയതിന് ശേഷം വിരാട് കോഹ്ലിയിൽ നിന്ന് ടെസ്റ്റ് ക്രിക്കറ്റിനെ ചൂണ്ടി വന്ന വാക്കുകൾ എടുത്ത് പറഞ്ഞ് മൈക്കൽ ക്ലർക്ക്

author-image
Sports Desk
New Update
karun nair, virat kohli

Karun Nair, Virat Kohli Photograph: (Instagram)

Virat Kohli Test Retirement: വിരാട് കോഹ്ലി വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമെന്നും കരുൺ നായർ വീണ്ടും ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെടും എന്നുമുള്ള പ്രവചനവുമായി ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. കരുൺ നായർക്ക് പകരം ഐപിഎല്ലിൽ റൺവേട്ട നടത്തിയ സായ് സുദർശൻ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കും എന്നാണ് മൈക്കൽ ക്ലർക്കിന്റെ വാക്കുകൾ. 

Advertisment

"ഞാൻ വിശ്വസിക്കുന്നത് ഇങ്ങനെയാണ്, ഇംഗ്ലണ്ടിനോട് ഇന്ത്യ ടെസ്റ്റ് പരമ്പര 5-0ന് തോറ്റാൽ, കോഹ്ലി മടങ്ങി വരണം എന്ന ആവശ്യ ആരാധകർ ശക്തമാക്കും. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനും സെലക്ടർമാരും ഫാൻസും ഈ ആവശ്യം ഉന്നയിച്ചാൽ കോഹ്ലി തിരികെ വന്നേക്കും. കോഹ്ലി ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. ഐപിഎൽ കിരീടം നേടിയതിന് ശേഷമുള്ള കോഹ്ലിയുടെ വാക്കുകൾ ഇത് വ്യക്തമാക്കുന്നു," ബിയോണ്ട്23 ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴായിരുന്നു ക്ലർക്കിന്റെ വാക്കുകൾ. 

Also Read: കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ

വിരാട് കോഹ്ലിയും രോഹിത് ശർമയും ഇല്ലെങ്കിലും ഇംഗ്ലണ്ടിൽ ജയിക്കാൻ പ്രാപ്തമായ സ്ക്വാഡ് ആണ് ഇന്ത്യയുടേത് എന്നും ക്ലർക്ക് പറഞ്ഞു. ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിങ് ഓർഡറിൽ മൂന്നാം സ്ഥാനത്ത് കളിക്കേണ്ടത് സായ് സുദർശൻ ആണെന്നും ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. 

Advertisment

Also Read: Yashasvi Jaiswal: കലിപ്പിച്ച് യശസ്വി ജയ്സ്വാൾ; ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാൻ തയ്യാറായില്ല

"സായ് സുദർശൻ റൺവേട്ടയിൽ മുൻപിലാണ് എന്നത് മറന്നേക്കു. എന്നെ സംബന്ധിച്ച്, ആ കുട്ടി സൂപ്പർ സ്റ്റാറാണ്. ഇടംകയ്യൻ. ടെസ്റ്റ് ക്രിക്കറ്റിൽ നമ്പർ 3 ബാറ്ററാവാൻ പ്രാപ്തനാണ്. ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് ഓപ്പണിങ്ങിലേക്ക് സായ് സുദർശൻ ഉടൻ എത്തും. സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ബാറ്ററാണ് സായ്. എല്ലാ ഷോട്ടുകളും സായ് സുദർശന് കളിക്കാനാവും. മാനസികമായും സായ് തയ്യാറാണ്. എന്നെ സായ് സുദർശൻ വല്ലാതെ ആകർശിച്ചു. ഫാസ്റ്റ് ബോളർമാർക്കെതിരെ ഷോർട്ട് ബോളുകൾ നന്നായി കളിക്കും," മൈക്കൽ ക്ലർക്ക് പറഞ്ഞു.  

Read More

Piyush Chawla Retirement: ഇന്ത്യയ്ക്കായി രണ്ടുതവണ ലോകകപ്പ്; ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പിയൂഷ് ചൗള

Karun Nair india vs england Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: